Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രവാസികളുടെ അന്തസ്സിന് വിലയിട്ട കേരളസഭ

കേരളത്തിലെ സമ്മേളനങ്ങള്‍ പൊളിഞ്ഞപ്പോഴാണ് മേഖലാ സമ്മേളനങ്ങള്‍ എന്ന പേരില്‍ വിദേശത്തു ലോകകേരളസഭ കൂടുന്നത് തുടങ്ങിയത്. ദുബായിലും ലണ്ടനിലും നടന്ന മേഖലാ സമ്മേളനങ്ങള്‍ കൊണ്ട് പ്രവാസികള്‍ക്കോ നാടിനോ പ്രത്യേകിച്ചൊരു ഗുണവും കിട്ടിയില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സില്‍ബന്ധികളായ ചില ഉദ്യോഗസ്ഥര്‍ക്കും ലോകം ചുറ്റാന്‍ കഴിഞ്ഞു. കേന്ദ്ര സര്‍ക്കാറിനും കേരള സര്‍ക്കാറിനും സംഘാടകരായ പ്രവാസി മലയാളികള്‍ക്കും പണം നഷ്ടപ്പെട്ടതു മിച്ചം. മേഖലാ സമ്മേളനങ്ങളുടെ മൂന്നാം പതിപ്പ് വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ തുടങ്ങുമ്പോള്‍ സംഘാടകര്‍ക്ക് പണം നഷ്ടം മാത്രമല്ല, മാനഹാനിയും കൂടിയാണ് സമ്മാനിച്ചിരിക്കുന്നത്. അമേരിക്കയിലെ പൊതുപ്രവര്‍ത്തകരായ മലയാളി നേതാക്കളെ പിരിവെടുത്ത് കീശ വീര്‍പ്പിക്കുന്നവരാക്കി മാറ്റി.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Jun 8, 2023, 05:00 am IST
inArticle

ലോകത്താകമാനമുള്ള പ്രവാസി മലയാളികളുടെ ആഗോള കൂട്ടായ്‌മ എന്ന സങ്കല്‍പ്പത്തെ നിയമാനുസൃതവും ആധികാരികവുമായ ഒരു സഭയയായി വികസിപ്പിക്കുക എന്ന നവീന ആശയമാണ് ലോക കേരളസഭ എന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. ലോകത്താകമാനമുള്ള കേരളീയരെ കേരളീയ സംസ്‌ക്കാരത്തിന്റയും സമ്പദ് വ്യവസ്ഥയുടേയും പുരോഗമനാത്മകമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ലോക കേരളസഭയുടെ പരമ പ്രധാന ലക്ഷ്യമെന്നും പറഞ്ഞിരുന്നു. ലോക കേരളസഭയുടെ 2108ല്‍ ചേര്‍ന്ന ആദ്യ സമ്മേളനം സംസ്ഥാനത്തിന്റെ ഭാവിവികസനത്തിനും പ്രവാസികളുടെ സുരക്ഷ, ക്ഷേമം, പുനരധിവാസം തുടങ്ങിയവയ്‌ക്കും മുതല്‍ക്കൂട്ടാകുന്ന ഒട്ടേറെ ആശയങ്ങളും പരിപാടികളും മുന്നോട്ടുവച്ചു. ഇതിലൊന്നും എടുത്തു പറയാവുന്ന പൂര്‍ത്തീകരിച്ച ഒരു പദ്ധതിയും നടപ്പിലാക്കാതെയാണ് രണ്ടാം സമ്മേളനം വിളിച്ചത്. മുഖ്യമന്ത്രിമാരും നേതാക്കളും ലോകം ചുറ്റുമ്പോള്‍ പെട്ടിപിടിക്കാന്‍ ചിലരെ കിട്ടി എന്നതായിരുന്നു വലിയ നേട്ടം. പുംഗന്മാരായ ചില പ്രവാസികള്‍ക്ക് ലോക കേരളസഭാംഗം എന്ന നിലയില്‍ ഫഌക്‌സ് ബോര്‍ഡു വെക്കാനുമായി.

കോടികളുടെ ധൂര്‍ത്തു നടത്തി സംഘടിപ്പിച്ച ആദ്യ സഭയോട് പ്രതിപക്ഷവും തോളോടു തോള്‍ ചേര്‍ന്നു. പക്ഷേ രണ്ടാം സഭയായപ്പോള്‍ പ്രതിപക്ഷം സര്‍ക്കാറിനു കൂട്ടില്ല എന്നറിയിച്ചു. അവര്‍ ഒന്നടക്കം ബഹിഷ്‌കരിച്ചു. രണ്ടാം സഭയിലും ലഭിച്ചു 138 നിര്‍ദേശങ്ങള്‍. അതില്‍ നടപടി തുടങ്ങിയതുപേലും 58 എണ്ണത്തില്‍ മാത്രമാണെന്ന് മൂന്നാം കേരള സഭയില്‍ സമ്മതിക്കുകയും ചെയ്തു. പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച ആ സമ്മേളനത്തിലും കിട്ടി 67 നിര്‍ദേശങ്ങള്‍. ഒന്നുപോലും നടപ്പാക്കിയില്ല.

ഒന്നര മണിക്കൂര്‍ നീണ്ട ആമുഖ പ്രസംഗവും അത്രതന്നെ സമയമെടുത്ത സമാപന പ്രസംഗവും നടത്തി മുഖ്യമന്ത്രി സമ്മേളനത്തെ ഒരു പിണറായി ഷോ ആക്കിമാറ്റിയതുമാത്രം മിച്ചം. ഉദ്ഘാടന സമ്മേളനത്തിനുശേഷം അംഗങ്ങള്‍ പലവഴിക്ക് പോയതിനാല്‍ ഉപസഭകളില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രം. പ്രവാസികളുടെ പതിവ് പരാതി പറച്ചിലിനും, മന്ത്രിമാരുടെ ചക്കര പ്രസംഗത്തിനും അപ്പുറം ഒന്നും തന്നെ ഉപസഭകളിലും നടന്നില്ല. ലക്ഷങ്ങള്‍ മുടക്കി നടത്തിയ കലാപരിപാടികള്‍ക്ക് ഗ്രന്ഥശാലാ വാര്‍ഷിക പരിപാടികളുടെ നിലവാരം പോലും ഇല്ലായിരുന്നു. കഴിവുകേട് മറയ്‌ക്കാന്‍ എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം നടത്തുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. കേന്ദ്രം ശ്രദ്ധിക്കാത്തിടത്ത് കേരള സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു, തുടങ്ങി കേരളം പ്രത്യേക രാജ്യം എന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. വെറുക്കപ്പെട്ടവരുടേയും ഇടനിലക്കാരികളുടേയും ആരോപണവിധേയരായവരുടേയും സാന്നിധ്യം മൂന്നാം ലോക കേരളസഭയുടെ പ്രധാന വാര്‍ത്തകളായി.

പ്രവാസികളുടെ കാര്യത്തില്‍ ഇടപെടേണ്ടത് കേന്ദ്ര വിദേശകാര്യ വകുപ്പാണ്. കേന്ദ്രവുമായി ഒരുതരത്തിലുള്ള ആശയവിനിമയവും നടത്താതെയാണ് ലോക കേരള സഭ സംഘടിപ്പിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. സഭ ലോക തട്ടിപ്പാണെന്നു പറഞ്ഞ് പരിപാടിയില്‍ നിന്ന് വിട്ടും നിന്നു. ലോക കേരള സഭയുടെ നിര്‍ദ്ദേശങ്ങള്‍ നിയമമാക്കുമെന്നാണ് പ്രഖ്യാപനം. നിയമനിര്‍മ്മാണാധികാരം നിയമസഭകള്‍ക്കു മാത്രമായിരിക്കെ നിയമസാധുത ഇല്ലാത്ത കേരളസഭയ്‌ക്ക് എങ്ങനെ സാധിക്കും എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല.  ഒരു കാര്യവും നിയമം ആയതുമില്ല.

കേരളത്തിലെ സമ്മേളനങ്ങള്‍ പൊളിഞ്ഞപ്പോഴാണ് മേഖലാ സമ്മേളനങ്ങള്‍ എന്ന പേരില്‍ വിദേശത്തു ലോകകേരളസഭ കൂടുന്നത് തുടങ്ങിയത്. ദുബായിലും ലണ്ടനിലും നടന്ന മേഖലാ സമ്മേളനങ്ങള്‍ കൊണ്ട് പ്രവാസികള്‍ക്കോ നാടിനോ പ്രത്യേകിച്ചൊരു ഗുണവും കിട്ടിയില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സില്‍ബന്ധികളായ ചില ഉദ്യോഗസ്ഥര്‍ക്കും ലോകം ചുറ്റാന്‍ കഴിഞ്ഞു. കേന്ദ്ര സര്‍ക്കാറിനും കേരള സര്‍ക്കാറിനും സംഘാടകരായ പ്രവാസി മലയാളികള്‍ക്കും പണം നഷ്ടപ്പെട്ടതു മിച്ചം.

മേഖലാ സമ്മേളനങ്ങളുടെ മൂന്നാം പതിപ്പ് വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ തുടങ്ങുമ്പോള്‍ സംഘാടകര്‍ക്ക് പണം നഷ്ടം മാത്രമല്ല, മാനഹാനിയും കൂടിയാണ് സമ്മാനിച്ചിരിക്കുന്നത്. അമേരിക്കയിലെ പൊതുപ്രവര്‍ത്തകരായ മലയാളി നേതാക്കളെ പിരിവെടുത്ത് കീശ വീര്‍പ്പിക്കുന്നവരാക്കി മാറ്റി. അമേരിക്കയില്‍ ദീര്‍ഘകാലമായി നല്ല നിലയ്‌ക്കു ജീവിക്കുന്നവും സമൂഹത്തില്‍ അംഗീകാരമുള്ളവരുമാണ് അവരില്‍ പലരും. മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയവുമായി ഒരു തരത്തിലും യോജിപ്പില്ലാത്തവാണ് കൂടുതല്‍. അഞ്ചരക്കോടിയോളം ചെലവു വരുന്ന പരിപാടി സംഘടിപ്പിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ അമേരിക്കയില്‍ ശീലവും ശരിയുമായിരിക്കാം.   പണത്തിന്റെ വലുപ്പം അനുസരിച്ച് ഇരിപ്പിടവും പ്രാധാന്യവും കിട്ടുക എന്നത് അവിടെ കുറ്റവുമല്ല. എന്നാല്‍ ജനാധിപത്യ ഭരണക്രമത്തിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ പണം മാനദണ്ഡമാക്കുന്നതിനെ കേരളത്തിലിരുന്ന് നോക്കുമ്പോള്‍ തികച്ചും അശ്ലീലമാണ്. അങ്ങേയറ്റം തെറ്റാണ്. പ്രവാസികളുടെ അന്തസ്സിനുകൂടിയാണ് വിലയിട്ടിരിക്കുന്നത്.

അമേരിക്കയില്‍ ഇത്തരത്തിലൊരു സമ്മേളനം നടത്തിയതുകൊണ്ട് അവിടുത്തെ മലയാളി സമൂഹത്തിന് എന്തു ഗുണം എന്നതാണ് വലിയ ചോദ്യം. കേരളത്തില്‍നിന്ന് കുറെപ്പേര്‍ വന്നു പോയി എന്നതിനപ്പുറം ഒന്നും ഇല്ല. മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രി, നാല് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രസംഗങ്ങളാണ് രണ്ടു ദിവസത്തെ പരിപാടിയില്‍ ഉള്ളത്. അമേരിക്കയില്‍ താമസിക്കുന്ന മലയാളി നേതാക്കള്‍ വിഷയം അവതരിപ്പിക്കുന്നില്ല. മൈക്ക് കണ്ടാല്‍ വിടാത്തവരായതിനാലാകും ആരേയും പ്രസംഗിപ്പിക്കാന്‍ ക്ഷണിക്കാത്തത് എന്ന് ആശ്വസിക്കാം. എങ്കിലും ഏഴ് പ്രസംഗം കേള്‍പ്പിക്കാന്‍  അത്രയും കോടികള്‍ മുടക്കി അമേരിക്കവരെ പോകേണ്ടതുണ്ടായിരുന്നോ. പ്രവാസികളുടെ പണം ധൂര്‍ത്തടിക്കണോ. സംഘാടകരെ പുലിവാലുപിടിപ്പിച്ച അവസ്ഥയിലാക്കിയവര്‍ ഉത്തരം നല്‍കണം.

Tags: Pinarayi Vijayanpriceamericaലോക കേരള സഭനോര്‍ക്ക റൂ്ട്ട്‌സ്പി. ശ്രീരാമകൃഷ്ണന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.