Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കോണ്‍ഗ്രസ്സും സിപിഎമ്മും ഒരേ തൂവല്‍ പക്ഷികള്‍

മുഖ്യമന്ത്രിക്കെതിരായ ആരോപണം കടുക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ലൈഫ്മിഷന്‍ കോഴയില്‍ തുടങ്ങി, സ്വര്‍ണക്കടത്ത്, ബിരിയാണിച്ചെമ്പ് കടത്ത്, എഐ ക്യാമറ, കെ-ഫോണ്‍ തുടങ്ങി ആരോപണശരങ്ങള്‍ തുരുതുരാ വരുന്നു. പ്രതികരിക്കാന്‍ ആരുമില്ലെന്നുതന്നെ പറയാം. എല്ലാത്തിനും മുഖ്യമന്ത്രി തന്നെ വാ തുറക്കണം. പക്ഷേ മുഖ്യമന്ത്രിക്ക് പല്ല് വേദനയാണ്. പഴയ വിജയനാണെങ്കില്‍ പല്ലുവേദനയും എല്ലുവേദനയുമെല്ലാം പുല്ലുപോലെ വലിച്ചെറിഞ്ഞേനെ. ഇപ്പോഴത്തേത് പഴയ വിജയനല്ലല്ലോ.

ഉത്തരന്‍byഉത്തരന്‍
Jun 7, 2023, 05:00 am IST
inArticle

‘പ്രതിച്ഛായയോ? പോകാന്‍ പറ.’ മന്ത്രി മുഹമ്മദ്‌റിയാസിന്റെ അഭിപ്രായമാണിത്. മന്ത്രിമാര്‍ പ്രതിച്ഛായയുടെ തടവറയിലായിക്കൂടാ. പാര്‍ട്ടിയുടെ പ്രതിച്ഛായ നോക്കിയാല്‍ മതി. അങ്ങനെയാകുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ മുഖം നോക്കാതെ ആഞ്ഞടിക്കാനാകും, ആകണം. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ വരുമ്പോള്‍ മന്ത്രിമാര്‍ പ്രതികരിക്കണമെന്ന് മുഹമ്മദ്‌റിയാസ് എന്തുകൊണ്ട് പറഞ്ഞു എന്ന ചോദ്യമാണ് പരക്കെ. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനായതുകൊണ്ടാണോ മുഹമ്മദ് റിയാസിന് പൊള്ളിയത്? സംശയം സ്വാഭാവികം.

മുഖ്യമന്ത്രിക്കെതിരായ ആരോപണം കടുക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ലൈഫ്മിഷന്‍ കോഴയില്‍ തുടങ്ങി, സ്വര്‍ണക്കടത്ത്, ബിരിയാണിച്ചെമ്പ് കടത്ത്, എഐ ക്യാമറ, കെ-ഫോണ്‍ തുടങ്ങി ആരോപണശരങ്ങള്‍ തുരുതുരാ വരുന്നു. പ്രതികരിക്കാന്‍ ആരുമില്ലെന്നുതന്നെ പറയാം. എല്ലാത്തിനും മുഖ്യമന്ത്രി തന്നെ വാ തുറക്കണം. പക്ഷേ മുഖ്യമന്ത്രിക്ക് പല്ല് വേദനയാണ്. പഴയ വിജയനാണെങ്കില്‍ പല്ലുവേദനയും എല്ലുവേദനയുമെല്ലാം പുല്ലുപോലെ വലിച്ചെറിഞ്ഞേനെ. ഇപ്പോഴത്തേത് പഴയ വിജയനല്ലല്ലോ.  

ലൈഫ് മിഷന്‍, ദുബായി ഇടപാടുകള്‍ സംബന്ധിച്ച് ഒരു വനിത പറയാത്ത അസഭ്യങ്ങളില്ല. ഉളുപ്പുണ്ടെങ്കില്‍ ഒരു വക്കീല്‍ നോട്ടീസെങ്കിലും കൊടുക്കുമായിരുന്നു. ഒന്നും സംഭവിച്ചില്ല. എല്ലാം വന്നപോലെ പോകുമെന്നാണ് കരുതിയത്. പക്ഷേ ഇതങ്ങനെ പോകുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസില്‍ ഒരു പുള്ളി ജയിലില്‍ കഴിയുകയാണല്ലോ, ശിവശങ്കരന്‍. അദ്ദേഹം ജാമ്യത്തിലിറങ്ങാന്‍ ആവുന്ന പണിയെല്ലാം ചെയ്തു. പക്ഷേ കോടതി തുണയ്‌ക്കുന്നില്ല. ഇഡി വിടുന്നുമില്ല. ഇനിയുള്ളത് സിഎം രവീന്ദ്രനാണ്. ഇഡി ചോദ്യം ചെയ്തു വിട്ടു. ഇനി പിടികൂടുമോ എന്തോ?

ഇത്രയൊക്കെയായിട്ടും ഒരു പുങ്കവനും മിണ്ടുന്നില്ല. ആകെ മിണ്ടിയത് എഐ ക്യാമറ വിഷയത്തില്‍ വ്യവസായമന്ത്രി മാത്രം. അദ്ദേഹം പറയുന്നതാകട്ടെ അപ്പടി അക്ഷരപിശകാണ്. പിന്നെങ്ങനെ മുഹമ്മദ് റിയാസ് മിണ്ടാതിരിക്കും? പിണറായിയെന്നാല്‍ മുഖ്യമന്ത്രിയായതിനുശേഷമുള്ള ബന്ധമല്ലല്ലോ. അതിനുമുമ്പുതന്നെ നല്ല ബന്ധമല്ലേ. ഫാരിസ് അബൂബക്കറുമായുള്ള അടുപ്പത്തില്‍ നിന്ന് തുടങ്ങി ക്രൈം നന്ദകുമാറിനെ അടിച്ചവശനാക്കിയതുമുതലുള്ള കാതലായ ബന്ധമല്ലേ. ഇപ്പോള്‍ മരുമകന്‍ മന്ത്രിയെന്ന പദവിയിലും.  

പറയാനുള്ളതെല്ലാം റിയാസ് അഭിമുഖത്തില്‍ പറഞ്ഞതാണ്. 20 മന്ത്രിമാരുണ്ട്. എന്നിട്ടും ഒരാളും മുഖ്യമന്ത്രിക്കുവേണ്ടി പറയാനില്ലെന്ന് വന്നാല്‍ എങ്ങനെയാകും. മുഖ്യമന്ത്രിയെ ഭയന്നാണ് മന്ത്രിമാരാരും മിണ്ടാത്തതെന്ന് പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കാനാകുമോ? ഏതായാലും റിയാസിന്റെ അഭിപ്രായത്തെ പരസ്യമായി ഒരു മന്ത്രിയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ല. പക്ഷേ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ താത്വിക വിശദീകരണം വന്നു. ‘അതു തന്നെയാണ് പാര്‍ട്ടിയുടെ അഭിപ്രായം’. പ്രതിച്ഛായ നോക്കി നിന്ന് നേരം വെളുപ്പിച്ചിട്ട് കാര്യമില്ല. പറയേണ്ടത് പറഞ്ഞേ തീരു.

രാഷ്‌ട്രീയം പറയാന്‍ ഉത്തരവാദപ്പെട്ടവരാണ് മന്ത്രിമാര്‍ എന്ന് തറപ്പിച്ചും ഉറപ്പിച്ചും പറയുമ്പോള്‍ ഒരു സംശയം. സിപിഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാരില്ലെ? എല്ലാത്തിനും കയറി അഭിപ്രായം കാച്ചുന്ന സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ‘ക മ’ എന്നൊരക്ഷരം മിണ്ടിയില്ലല്ലൊ. മന്ത്രിമാര്‍ക്ക് മാത്രമാണോ ഉത്തരവാദിത്തം! മുന്നണി നേതാക്കളും മിണ്ടേണ്ടതല്ലെ. ആര്‍ക്കും മിണ്ടാന്‍ പറ്റാത്ത ഏടാകൂടത്തില്‍പ്പെട്ടിരിക്കുന്നു എന്ന് സാരം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയാണ് മുഖ്യമായും ആരോപണം. എല്ലാം സ്വന്തം കാര്യം സ്വകാര്യം എന്ന മട്ടിലായി. ആ സ്വകാര്യത്തിലേക്കാണ് മരുമകന്‍ കേറി കളിച്ചത്. മന്ത്രിമാരുടെ തൊണ്ടയില്‍ കോലിട്ടിളക്കുന്നതുപോലെ. കമ്മ്യൂണിസമല്ലെ അതിന്റെ ചട്ടക്കൂട് ഇളക്കിയും പ്രതികരിക്കണമെന്ന ആവശ്യം ഉയരുമ്പോള്‍ ‘കമ്മ്യൂണിസം മണ്ണാങ്കട്ട’ എന്നുതന്നെയാണ് അതിന്റെ ന്യായം. എല്ലാം കുടുംബ കാര്യമെന്ന് റിയാസ് ഭംഗ്യന്തരേണ പറയുമ്പോള്‍ അതില്‍ കയറിപ്പിടിച്ചാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ കുടുംബമാണ് ആരോപണവിധേയമായി നില്‍ക്കുന്നത്. അവര്‍ക്കുവേണ്ടി മറ്റ് മന്ത്രിമാര്‍ രംഗത്തുവരണമെന്ന് പറയുന്നതിനെ വിമര്‍ശിക്കുന്ന സതീശന്‍ സോണിയാകുടുംബത്തിനുവേണ്ടി വിയര്‍പ്പൊഴുക്കുന്നതെന്ന് മറന്നുപോവുകയാണ്. അമ്മയേയും മകനേയും ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ വേലി തകര്‍ത്തല്ലെ പ്രതിഷേധം കണ്ടത്. അമ്മയും മോളും പെണ്ണുതന്നെ എന്ന് പറയാറില്ലെ. അതുപോലെ. സിപിഎമ്മും കോണ്‍ഗ്രസും ഇന്ന് ഒരേ തൂവല്‍ പക്ഷികളാണ്. നാഷണല്‍ ഹറാള്‍ഡ് കേസ് കോടതിയില്‍ കിടക്കുകയല്ലെ. അതില്‍ പാര്‍ട്ടിയുടെ നിലപാടെന്താണ്. രണ്ടും കണക്കാണ് സര്‍. ആരോപണങ്ങളില്‍ മുഖ്യമന്ത്രി തീര്‍ത്തും മൗനത്തിലാണ്. അതിനിടയില്‍ മന്ത്രിമാര്‍ പ്രതികരിക്കണമെന്നാണ് മന്ത്രി റിയാസ് പറയുന്നത്. ആരുടെ നിലപാട് കൊള്ളണം, ആരുടെ വാക്ക് തള്ളണം എന്നതു തന്നെയല്ലെ കാതലായ വിഷയം.

Tags: cpmPinarayi Vijayanമുഹമ്മദ് റിയാസ്congressകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.