Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“ഉള്ളതു പറഞ്ഞാൽ പൊള്ളു”മെന്ന് പിണറായി വിജയൻ വീണ്ടും തെളിയിച്ചുവെന്ന് വി. മുരളീധരൻ, പച്ചക്കള്ളം പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി ചീത്ത വിളിക്കുന്നു

മന്ത്രിമാരായ ബാലഗോപാലും മുഹമ്മദ് റിയാസും തനിക്കെതിരെ തിരിഞ്ഞെന്നും അതിലും ജനങ്ങൾക്ക് ബോധ്യം വന്നില്ല എന്ന് കണ്ട് മുഖ്യമന്ത്രി തന്നെ തനിക്കെതിരെ രംഗത്തിറങ്ങിയെന്നും വി.മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 11:46 am IST
in Kerala

തിരുവനന്തപുരം: “ഉള്ളതു പറഞ്ഞാൽ പൊള്ളു”മെന്ന് പിണറായി വിജയനും കൂട്ടരും വീണ്ടും തെളിയിച്ചുവെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സംസ്ഥാനത്തിന്റെ വായ്‌പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു എന്ന ആരോപണം കണക്കുകൾ ഉദ്ധരിച്ച് പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി എന്നെ ചീത്തവിളിക്കുകയാണ്.  മന്ത്രിമാരായ ബാലഗോപാലും മുഹമ്മദ് റിയാസും തനിക്കെതിരെ തിരിഞ്ഞെന്നും അതിലും ജനങ്ങൾക്ക് ബോധ്യം വന്നില്ല എന്ന് കണ്ട് മുഖ്യമന്ത്രി തന്നെ തനിക്കെതിരെ രംഗത്തിറങ്ങിയെന്നും വി.മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കണക്കുകള്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളും കേന്ദ്രമന്ത്രി ഉന്നയിച്ചു.

വി. മുരളീധരന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം…… 

“ഉള്ളതു പറഞ്ഞാൽ പൊള്ളു”മെന്ന് വീണ്ടും തെളിയിച്ചു, പിണറായി വിജയനും കൂട്ടരും….

കേന്ദ്ര സർക്കാരിനെക്കുറിച്ച് പറഞ്ഞു നടന്ന പച്ചക്കള്ളം കണക്കുകൾ ഉദ്ധരിച്ച് പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി എന്നെ ചീത്തവിളിക്കുകയാണ് !

ബാലഗോപാലിനെ ഇറക്കിയെങ്കിലും എറിച്ചില്ലെന്ന് കണ്ട് മരുമകൻ മന്ത്രിയെക്കൂടി ഇറക്കി നോക്കി…!

അതിലും ജനങ്ങൾക്ക് ബോധ്യം വന്നില്ലെന്ന് കണ്ടപ്പോൾ സാക്ഷാൽ മുഖ്യമന്ത്രി കൂടി ഇറങ്ങിയിരിക്കുന്നു.!

അതിനാൽ ഒരു എളിയ കേന്ദ്രസഹമന്ത്രി മാത്രമായ എന്റെ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ബഹു.മുഖ്യമന്ത്രി ‘ഭരണഘടനാ പരമാ’യും  വസ്തുതാപരമായും മറുപടി നൽകണമെന്ന് ജനങ്ങൾക്ക് മുമ്പിൽ അഭ്യർഥിക്കുന്നു.

1. നടപ്പുസാമ്പത്തിക വർഷം ആകെ (GSDP’s 3% +Replacement borrowing +NPS) കേരളത്തിന് അനുവദിച്ച വായ്‌പാപരിധി എത്രയാണ് ?

2. ഈ പട്ടികയിൽ പറയുന്ന വായ്‌പകൾ കേരളം ഇതിനോടകം എടുത്തു കഴിഞ്ഞതാണോ ?

A. NABARD Loan, EAP Loan, NSSF loan Rs. 5,700 Cr

B. Off-budget borrowing Rs. 2,500 Cr

C. Over-borrowing of previous year due variation in estimates declared by the State Rs.13,284 crore

D. Borrowing from Public account Rs. 13,177 crore

3. ഇതെല്ലാം കിഴിച്ച് ഇനി കേരളത്തിന് അവകാശപ്പെട്ട തുക എത്രയാണ് ?

4. ‘സാമ്പത്തിക വർഷത്തെ’ 9 മാസം എന്നാൽ ഏത് മാസം മുതൽ ഏത് മാസം വരെ ?

5. മെയ് 26ന് കിട്ടിയ കത്തിൽ പറഞ്ഞത് ധനമന്ത്രിക്ക് പിടികിട്ടിയില്ലെങ്കിൽ കേന്ദ്രധനകാര്യ മന്ത്രാലയത്തോട് വ്യക്തത തേടിയിരുന്നോ ?

6. വ്യക്തത തേടാതെ “കേന്ദ്രം വെട്ടിക്കുറച്ചു ,മുക്കിക്കൊല്ലുന്നു ,രാഷ്‌ട്രീയ പ്രതികാരം ” എന്നെല്ലാം പറഞ്ഞ് ധനമന്ത്രി ചാടിയിറങ്ങിയത് കോർപ്പറേറ്റ് ഫെഡറലിസത്തിന്റെ അന്തസത്തക്ക് നിരക്കുന്നതാണോ ?

7.സംസ്ഥാനങ്ങളുടെ വായ്‌പ പരിധി നിശ്ചയിക്കുന്നത് ധനകാര്യ കമ്മിഷനല്ലേ ? അത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയല്ലേ?

8.  പതിനഞ്ചാം ധനകാര്യ കമ്മിഷൻ രാജ്യത്ത് ഏറ്റവുമധികം റവന്യു കമ്മി ഗ്രാൻ്റ് അനുവദിച്ച  സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്തല്ലേ കേരളം ?

9. റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നല്ലേ കേരളം ? ഈ കടത്തിന്റെയെല്ലാം ഈട് കേന്ദ്രസർക്കാരല്ലേ ?

10. ആശങ്കകളും പരാതികളും ഉന്നയിക്കാൻ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേർത്ത  മുഖ്യമന്ത്രിമാരുടെ യോഗത്തിൽ താങ്കൾ പങ്കെടുക്കാതിരുന്നത് എന്താണ് ?

…………………………….

ശ്രീ.ബാലഗോപാലിനോട് പറയാനുള്ളത് ;  

*replacement borrowing, NPS എന്നൊന്നും താങ്കൾ കേട്ടിട്ടേയില്ലാത്തത് എന്റെ കുഴപ്പമല്ല.  

* “കേന്ദ്രമന്ത്രി അരുതാത്തത് പറഞ്ഞു” എന്ന് താങ്കൾ ആവർത്തിച്ചത് കേട്ടു. അത് വ്യക്തമാക്കണം.  

*താങ്കൾ പറഞ്ഞതിലെ ഏറ്റവും വലിയ തമാശ ” കേന്ദ്രമന്ത്രിക്കെങ്ങനെ കേന്ദ്രസർക്കാരിൽ നിന്ന് കണക്കുകൾ കിട്ടുന്നു ” എന്നതാണ് !  ഇന്ത്യയിലെ കേന്ദ്രമന്ത്രിക്ക് പിന്നെ ക്യൂബയിലെ കണക്ക് കിട്ടുമോ സർ ?

*ഞാൻ കൂടി അംഗമായ കേന്ദ്രമന്ത്രി സഭയെക്കുറിച്ച് താങ്കൾ ദിവസവും തെറ്റായ പ്രസ്താവനകൾ നടത്തുമ്പോൾ ഞാൻ മൗനമായിരിക്കണം എന്ന് പറയുന്നത് ന്യായമാണോ സർ ?

*താങ്കൾക്ക് സംസ്ഥാന സർക്കാരിന്റെ വാദം മാധ്യമങ്ങൾക്ക് മുന്നിൽ പറയാം ,കേന്ദ്രത്തിന്റെ ഭാഗം രഹസ്യമായ കത്തിടപാടിലൂടെയാകണം എന്ന് ശഠിക്കുന്നത് എവിടുത്തെ ന്യായമാണ് ?

* ഞാൻ സംസാരിക്കുന്നത് കേരളത്തിനെതിരായല്ല , താങ്കളുടെ സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ്. കേരളമെന്നാൽ സിപിഎം അല്ല.

* താങ്കളുടെ വികലമായ നയങ്ങൾ മൂലം കേരളത്തിലെ വരും തലമുറയ്‌ക്ക് ശ്രീലങ്കൻ യുവതതയുടെ ഗതി വരാതെ നോക്കേണ്ട ഉത്തരവാദിത്തം എനിക്കുമുണ്ട്.

*പിന്നെ ,എന്നെ ചാരിയാണെങ്കിലും ഐസക്കിനിട്ട് ഒരു കുത്ത് കുത്തിയത് ഇഷ്ടപ്പെട്ടു. ഐസക് തകർത്ത സമ്പദ്വ്യവസ്ഥ താങ്കൾ ശക്തമാക്കി എന്ന വാദം ഗംഭീരമായി !  

NB : നബാർഡ് വായ്‌പയെക്കുറിച്ച് താങ്കൾ കേട്ടിട്ടേയില്ല എന്ന് പറഞ്ഞതിനാൽ ഒരു വാർത്തയുടെ ചിത്രം ഇതോടൊപ്പം ചേർക്കുന്നു.

Tags: മുരളീധരൻകേന്ദ്ര സര്‍ക്കാര്‍pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

News

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

Kerala

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

പുതിയ വാര്‍ത്തകള്‍

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.