Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് വിടവാങ്ങി

കേരളത്തിലെ ആദ്ധ്യാത്മിക നവോത്ഥാന ചരിത്രം അഴകത്ത് ഇല്ലാതെ പൂര്‍ണമാകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 08:29 am IST
in Kerala

പട്ടാമ്പി:ആലുവ തന്ത്രവിദ്യാ പീഠം കുലപതി  തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം . സംസ്ക്കാരം ഇന്ന്‌ വൈകിട്ട് 5.30ന്.ഭാര്യ : നളിനി, മകൾ രമാദേവി. കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ 350-ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ്

പട്ടാമ്പിയിലെ അഴകത്ത് മനയ്‌ക്കല്‍ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും ഏഴ് മക്കളില്‍ നാലാമത്തെ മകനായി 1950ലാണ് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് ജനിച്ചത്. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തിനും ഔപചാരിക സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം, 1972ല്‍ ആരംഭിച്ച ആലുവയിലെ തന്ത്ര വിദ്യാപീഠം നടത്തിയ താന്ത്രിക് പഠന കോഴ്‌സിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് അവിടെത്തന്നെ അദ്ധ്യാപകന്‍. പിന്നീട് തുടര്‍ച്ചയായി തന്ത്രവിദ്യാ പീഠത്തിന്റെ അദ്ധ്യക്ഷന്‍. സംസ്‌കൃതം, തന്ത്രം, വേദങ്ങള്‍ എന്നിവയില്‍ അഗാധമായ പ്രാവീണ്യം നേടിയിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യ വിദ്യാര്‍ത്ഥിയുമാണ് അദ്ദേഹം

ജാതിയും ജാതിവിവേചനങ്ങളും കത്തിനിന്നകാലത്ത് അബ്രാഹ്മണ ജനസമൂഹത്തെ ശ്രീകോവിലുകള്‍ക്ക് അകത്തേക്ക്, ദൈവസന്നിധിയിലേക്ക് ആദരപൂര്‍വം ആനയിച്ച് കയറ്റിയിരുത്തിയ ആളുടെ പേരാണ് അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്. പ്രശസ്തമായ തന്ത്രി കുടുംബത്തില്‍ പിറന്ന്, അതിപ്രശസ്തരായ ഗുരുക്കളില്‍ നിന്ന് തന്ത്രം പഠിച്ച അഴകത്ത് പക്ഷേ, തന്റെ ജ്ഞാനം ജാതിഭേദമെന്യേ പകര്‍ന്നു നല്‍കാന്‍ ഒരു പിശുക്കും കാട്ടിയില്ല. താന്ത്രികവൃത്തിയില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും വീട്ടിലും ജാതിയെ അദ്ദേഹം പുറത്തുനിറുത്തി

..കേരളത്തിലെ ആദ്ധ്യാത്മിക നവോത്ഥാന ചരിത്രം അഴകത്ത് ഇല്ലാതെ പൂര്‍ണമാകില്ല. താന്ത്രിക, ക്ഷേത്രാരാധനാ കര്‍മ്മങ്ങള്‍ ബ്രാഹ്മണരില്‍ മാത്രം നിക്ഷിപ്തമായ കാലത്ത് ആ സമ്പ്രദായത്തെ ചോദ്യം ചെയ്ത പി.മാധവന്റെ പ്രിയ ശിഷ്യനാണ് തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍. യഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പും ബഹിഷ്‌കരണങ്ങളും അവഗണിച്ച് തന്റെ ദൗത്യത്തില്‍ ഉറച്ചു നിന്നു അദ്ദേഹം. അഴകത്തിന്റെ ആത്മാര്‍ത്ഥമായ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ബ്രാഹ്മണരില്‍ മാത്രം ഒതുങ്ങി നിന്ന പൂജാ, താന്ത്രിക സമ്പ്രദായങ്ങള്‍ പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട പൂജാരിമാരിലേക്ക് എത്തിയത്. തന്ത്രവിധികള്‍ അബ്രാഹ്മണരെ പഠിപ്പിക്കാന്‍ വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രത്യേക ശിബിരങ്ങളില്‍ ആചാര്യനാകാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല അദ്ദേഹത്തിന്.

ബ്രാഹ്മണ്യം കര്‍മ്മസിദ്ധമെന്ന പ്രഖ്യാപനം നടത്തിയ പാലിയം വിളംബരത്തിന് മുന്നേ തന്നെ അഴകത്ത് ഈ പാതയിലായിരുന്നു. സ്വന്തം ദീക്ഷാഗുരുവായ പി.മാധവന്‍ തന്നെയായിരുന്നു വഴികാട്ടി. പാലിയം വിളംബരത്തെ തുടര്‍ന്ന് അബ്രാഹ്മണരെ പൂജാവിധികള്‍ പഠിപ്പിക്കാനായി ആലുവ അദ്വൈതാശ്രമത്തില്‍ കാഞ്ചി ശങ്കരാചാര്യരുടെയും പി.മാധവന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠനശിബിരത്തിലും തുടര്‍ന്ന് വര്‍ക്കല ശിവഗിരി മഠത്തിലും കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലും നടന്ന ശിബിരങ്ങളിലും ആചാര്യസ്ഥാനം വഹിച്ചു.

ഭേദചിന്തകളൊന്നുമില്ലാതെ ക്ഷേത്ര നവീകരണ യജ്ഞങ്ങള്‍ക്കൊപ്പമായിരുന്നു നിസ്വാര്‍ത്ഥമായ ജീവിതം. ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്കുള്ള നിരന്തര സഞ്ചാരം. പതിറ്റാണ്ടുകളോളം അഴകത്തിന്റെ ഡയറിയില്‍ ഒരു പ്രതിഷ്ഠാ മുഹൂര്‍ത്തവും ഒഴിഞ്ഞു കിടന്നില്ല. കേരളത്തിന് അകത്തും പുറത്തും നൂറു കണക്കിന് ക്ഷേത്രങ്ങളാണ് ആ മഹായജ്ഞത്തില്‍ ഉയര്‍ന്നുവന്നത്. നാനൂറോളം ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനമുള്ള അപൂര്‍വം ആചാര്യന്മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. തന്ത്രവിദ്യാപീഠത്തില്‍ വിദ്യാര്‍ത്ഥി ആയിരിക്കെ വയനാട് കാണിയാംപാറ്റയില്‍ ഉള്ള അയ്യപ്പ ക്ഷേത്രത്തിന്റെ നവീകരണം നടത്തിയാണ് തുടക്കം.

1988ല്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ബ്രഹ്മസ്ഥാനക്ഷേത്രങ്ങളുടെ താന്ത്രിക രൂപകല്‍പ്പന ചെയ്തതും കൊടുങ്ങല്ലൂരില്‍ ആദ്യ ബ്രഹ്മസ്ഥാന പ്രതിഷ്ഠയുടെ താന്ത്രിക ചടങ്ങുകള്‍ നിര്‍വഹിച്ചതും അഴകത്തായിരുന്നു.പൂനെയിലെ നിഗഡി ശ്രീകൃഷ്ണ മന്ദിര്‍, മുംബൈയില്‍ താനേ വര്‍ക്കത്ത്‌നഗര്‍ അയ്യപ്പ ക്ഷേത്രം, നേരുള്‍ അയ്യപ്പ ക്ഷേത്രം, ഗുജറാത്തിലെ ആംഗലേശ്വര്‍ അയ്യപ്പ ക്ഷേത്രം, ബറുച്ചിലെ അയ്യപ്പ, വിഷ്ണു മന്ദിര്‍, സേലം അയ്യപ്പ ക്ഷേത്രം, ബാംഗ്‌ളൂരിലെ അള്‍സൂര്‍ അയ്യപ്പ ക്ഷേത്രം, അങ്ങിനെ നിരവധി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നിര്‍വഹിച്ചു.

പാലക്കാട് പട്ടാമ്പി കോഴിക്കാട്ടിരി അഴകത്ത് മനയില്‍ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിനെയും ഏഴ് മക്കളില്‍ നാലാമത്തെ ആളായി 1950ലാണ് അഴകത്തിന്റെ ജനനം. പി.മാധവനായിരുന്നു ചെറുപ്പത്തിലേ മാര്‍ഗദര്‍ശി. തന്ത്രവിദ്യയില്‍ അഗാധപാണ്ഡിത്യമുള്ള കല്പുഴദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ ശിഷ്യനുമായി.1972ല്‍ ആലുവ തന്ത്രവിദ്യാ പീഠത്തിലെ ആദ്യവിദ്യാര്‍ത്ഥികളില്‍ ഒരാളായി. അവിടെത്തന്നെ അദ്ധ്യാപകനും പിന്നീട് കുലപതിയും. പീഠത്തിന്റെ അദ്ധ്യക്ഷനാണ്. നളിനിയാണ് ഭാര്യ. മകള്‍: രമാദേവി. മരുമകന്‍: മിഥുന്‍ പടിഞ്ഞാറേപ്പാട്.

Tags: അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ തന്ത്രവിദ്യാപീഠത്തില്‍ നടന്ന ശാസ്തൃശര്‍മ്മന്‍ നമ്പൂതിരി അനുസ്മരണ സമ്മേളനത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ സത്യസന്ധതയും സമഭാവനയും ചേര്‍ന്ന വ്യക്തിത്വം: എ. ഗോപാലകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.