Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതികളൊതുക്കാന്‍ അഗ്നിബാധകള്‍

അഴിമതി പുറത്തായാല്‍ അന്വേഷണസംഘത്തെ വച്ച് തെളിവുകള്‍ പിടിച്ചെടുക്കുക, സംഘത്തിലുള്ളവരെ വിലയ്‌ക്കെടുത്ത് അന്വേഷണം അട്ടിമറിക്കുക, തെളിവുകള്‍ ഒന്നടങ്കം തീയിട്ടു നശിപ്പിക്കുക. ഇത്തരമൊരു രീതിയാണ് പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ നടക്കുന്നത്. ഇതൊക്കെ ചെയ്യുന്നതിലും ചെയ്യിക്കുന്നതിലും കയ്യറപ്പുതീര്‍ന്നയാളാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിസ്സംശയം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 25, 2023, 05:00 am IST
inEditorial

ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ ജീവനെടുത്ത തിരുവനന്തപുരം മേനംകുളത്തെ കിന്‍ഫ്രാ പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഗോഡൗണിലുണ്ടായ അഗ്നിബാധ അഴിമതിയുടെ തെളിവു നശിപ്പിക്കലിന്റെ ഭാഗമായി സൃഷ്ടിച്ചതാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്. ഒരാഴ്ച മുന്‍പ് കൊല്ലത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണിലും തീപിടുത്തമുണ്ടായി. രണ്ടിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ക്കാണ് തീപിടിച്ചത്. ഈ സ്ഥാപനങ്ങള്‍ക്ക് യാതൊരു സുരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. രണ്ടിടത്തും തീടിപിടുത്തമുണ്ടായതിന് ഏതാണ്ട് ഒരേപോലുള്ള കാരണങ്ങളാണ് പറയുന്നതും. കൊവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ പിപിഇ കിറ്റുകളും മാസ്‌കുകളും മറ്റും വാങ്ങിയതില്‍ ആയിരംകോടിയിലേറെ രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന കേസില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഇതു സംബന്ധിച്ച പരാതിയില്‍ ലോകായുക്തയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒന്നിനു പുറകെ ഒന്നായി രണ്ട് ഗോഡൗണുകള്‍ക്ക് തീപിടിച്ചത്. ലോകായുക്ത അന്വേഷണത്തിനെത്തുമെന്ന വിവരം നേരത്തെ ലഭിച്ചതിനാലാവാം രണ്ട് ഗോഡൗണുകള്‍ക്കും തീപിടിച്ചതെന്നു വേണം കരുതാന്‍. അഴിമതിക്ക് തെളിവായി പരിശോധനയില്‍ കണ്ടെത്താനിടയുള്ള വസ്തുക്കളാണ് കത്തിച്ചാമ്പലായിരിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചു എന്ന കാരണം രണ്ടിടത്തും പറയുന്നത് ഇതുസംബന്ധിച്ച ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്നു.

അധികാരത്തില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയ ഇടതുമുന്നണി സര്‍ക്കാര്‍ ചരിത്രത്തില്‍ അറിയപ്പെടുക വമ്പന്‍ അഴിമതികളുടെ പേരിലായിരിക്കും. കൊവിഡ് കാലത്ത് രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സ്പ്രിങ്കഌ കേസ്, അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍, നയതന്ത്ര ചാനലിന്റെ മറവില്‍ നടന്ന സ്വര്‍ണ കള്ളക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പണം കൈമാറ്റം, സഹകരണ ബാങ്കുകളിലെ പണം തിരിമറികള്‍, കൊവിഡ് കാലത്ത് വൈദ്യസാമഗ്രികള്‍ വാങ്ങിയതിലെ തട്ടിപ്പ്, ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ നിയമവിരുദ്ധ കരാര്‍, ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതിലെ ക്രമക്കേടുകള്‍ എന്നിങ്ങനെ അഴിമതിയുടെ ഒരു നീണ്ടനിര തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്ത് നടന്നിട്ടുള്ളത്. സര്‍ക്കാരിന്റെ സ്വഭാവവും പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയും വച്ചുനോക്കുമ്പോള്‍ പുറത്തുവന്നിട്ടുള്ള അഴിമതികളെക്കാളധികം പുറത്തുവരാനുണ്ടാവും. ഇതൊക്കെ മുഖ്യമന്ത്രിയെന്ന നിലയ്‌ക്കുള്ള തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയൊന്നും പിണറായി വിജയനില്ല. അഴിമതിരഹിതനെന്ന പ്രതിച്ഛായ തനിക്ക് ആവശ്യമില്ലെന്ന മനോഭാവമാണ് പിണറായിയെ നയിക്കുന്നത്. അഴിമതികളെക്കുറിച്ചുള്ള എന്തു വിവരങ്ങള്‍ പുറത്തുവന്നാലും അതൊക്കെ നേരിടാനുള്ള തൊലിക്കട്ടി തനിക്കുണ്ടെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് തെളിയിക്കുകയാണ്.

സഹസ്രകോടികളുടെ അഴിമതി നടത്താന്‍ മാത്രമല്ല, അതിന്റെ തെളിവുകള്‍ നശിപ്പിക്കാനും അസാമാന്യ പാടവമാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടാളികളും പ്രദര്‍ശിപ്പിക്കുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെപ്പോലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പിന്തുണയും ഇതിന് ലഭിക്കുന്നു. സ്വര്‍ണ കടത്തുമായും, ഷാര്‍ജ സുല്‍ത്താനെ ക്ലിഫ് ഹൗസില്‍ സല്‍ക്കരിച്ചതുമായും ബന്ധപ്പെട്ട ആരോപണങ്ങളുയര്‍ന്നപ്പോഴായിരുന്നുവല്ലോ സെക്രട്ടറിയേറ്റിലെ ഫയലുകള്‍ അഗ്നിബാധയില്‍ കത്തിയമര്‍ന്നതും, സിസിടിവി ക്യാമറകള്‍ ഇടിമിന്നലേറ്റ് നശിച്ചുപോയതും! ബ്രഹ്മപുരം മാലിന്യ സംസ്‌കരണശാലയിലെ അഗ്നിബാധയും അഴിമതി മറയ്‌ക്കാനാണെന്ന വിമര്‍ശനമുയര്‍ന്നു. കരാര്‍പ്രകാരം മാലിന്യം സംസ്‌കരിച്ചിട്ടുണ്ടോ എന്ന പരിശോധന വരും മുന്‍പാണ് അത് അസാധ്യമാക്കുംവിധം ബ്രഹ്മപുരത്ത് അഗ്നിബാധയുണ്ടായത്. ഇതേ മാതൃകയിലാണ് കൊല്ലത്തും തിരുവനന്തപുരത്തും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഗോഡൗണുകള്‍ക്ക് തീപിടിച്ചതും. രണ്ടിടത്തും രാത്രിയും പുലര്‍ച്ചയുമൊക്കെയായി തീ പടര്‍ന്നത് യാദൃച്ഛികമാവാനിടയില്ല. ചില ഉദ്യോഗസ്ഥരുടെ അദൃശ്യ സാന്നിദ്ധ്യം ഇവിടങ്ങളില്‍ ഉണ്ടായിരുന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ തീപിടുത്തം ആസൂത്രിതമാണെന്ന വിമര്‍ശനത്തെ ശരിവയ്‌ക്കുന്നതാണ്. അഴിമതി പുറത്തായാല്‍ അന്വേഷണസംഘത്തെ വച്ച് തെളിവുകള്‍ പിടിച്ചെടുക്കുക, സംഘത്തിലുള്ളവരെ വിലയ്‌ക്കെടുത്ത് അന്വേഷണം അട്ടിമറിക്കുക, തെളിവുകള്‍ ഒന്നടങ്കം തീയിട്ടു നശിപ്പിക്കുക. ഇത്തരമൊരു രീതിയാണ് പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ നടക്കുന്നത്. ഇതൊക്കെ ചെയ്യുന്നതിലും ചെയ്യിക്കുന്നതിലും കയ്യറപ്പുതീര്‍ന്നയാളാണ്  താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിസ്സംശയം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

Tags: കേരള സര്‍ക്കാര്‍fireഅഴിമതിസെക്രട്ടറിയേറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

Kerala

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.