Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചോള പാരമ്പര്യത്തിന്റെ പ്രതിഫലനം; വിസ്മരിക്കപ്പെട്ട സംസ്‌കാരത്തിന്റെ ഭാഗം; ഇതാണ് ആ അധികാര കൈമാറ്റത്തിന് പ്രതീകമായ ചെങ്കോലിന്റെ ചരിത്രം

ഈ ചെങ്കോല്‍, ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്‌ക്ക് അധികാരം കൈമാറിയതിന്റെ അടയാളമായി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയതാണെന്നും അമിത് ഷാ പറഞ്ഞു. 'നീതി' എന്നര്‍ത്ഥം വരുന്ന 'സെമ്മായി' എന്ന തമിഴ് വാക്കില്‍ നിന്നാണ് 'സെങ്കോല്‍' അത്ഥവ ചെങ്കോല്‍ എന്ന വാക്കുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2023, 07:10 pm IST
in India

ന്യൂദല്‍ഹി: ഈ ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കറുടെ സീറ്റിന് സമീപം ചരിത്രപരമായ സ്വര്‍ണ്ണ ചെങ്കോല്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്താക്കിയിരുന്നു. ഈ ചെങ്കോല്‍, ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്‌ക്ക് അധികാരം കൈമാറിയതിന്റെ അടയാളമായി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയതാണെന്നും അമിത് ഷാ പറഞ്ഞു. ‘നീതി’ എന്നര്‍ത്ഥം വരുന്ന ‘സെമ്മായി’ എന്ന തമിഴ് വാക്കില്‍ നിന്നാണ് ‘സെങ്കോല്‍’ അത്ഥവ ചെങ്കോല്‍ എന്ന വാക്കുണ്ടായത്.

ചരിത്രം

ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു പ്രധാനമന്ത്രി നെഹ്‌റുവിനോട് ചോദിച്ച ഒരു ചെറിയ ചോദ്യമാണ് ചെങ്കോലിലേക്ക് എത്തിച്ചത്. ചരിത്രപരമായ വിവരണങ്ങളും വാര്‍ത്താ റിപ്പോര്‍ട്ടുകളും അനുസരിച്ച്, ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ അധികാര കൈമാറ്റത്തെ അടയാളപ്പെടുത്തുന്നതെന്താണെന്ന് മൗണ്ട് ബാറ്റണ്‍ നെഹ്‌റുവിനോട് ചോദിച്ചു. നെഹ്‌റുവിന് ഉത്തരം ലഭിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തിന്റെ അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയെ സഹായത്തിനായി സമീപിച്ചു.

രാജഗോപാലാചാരിയാണ് ചോളഭരണകാല ചരിത്രം നെഹ്‌റുവിനോട് വ്യക്തമാക്കുന്നത്. അധികാരത്തില്‍ വരുന്ന പുതിയ രാജാവിന് രാജഗുരു  ചെങ്കോല്‍ കൈമാറുന്ന തമിഴ് പാരമ്പര്യം പുരാതന ഭാരതത്തിന്റെ ഭാഗമായിരുന്നുവെന്നും അദേഹം വ്യക്തമാക്കി. ചോളരുടെ ഭരണകാലത്തും ഇത് ഭാഗമായിരുന്നു. ഇത് തന്നെയാണ് സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്താന്‍ മികച്ച അടയാളമെന്നും അദേഹം പറഞ്ഞു. വിഷയത്തെ കുറിച്ച് കൂടുതല്‍ അറിവുള്ള സി. രാജഗോപാലാചാരിയെ തന്നെ ഇതിനായി ചുമതലപെടുത്തുകയായിരുന്നു.

ചെങ്കോലിന്റെ നിര്‍മ്മാണം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ചെങ്കോല്‍ ക്രമീകരിക്കുക എന്ന കഠിനമായ ദൗത്യത്തെ അഭിമുഖീകരിച്ച രാജഗോപാലാചാരി ഇന്നത്തെ തമിഴ്‌നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. അന്നത്തെ മഠാധിപതി ആ ചുമതല ഏറ്റുവാങ്ങി. അന്നത്തെ മദ്രാസിലെ സ്വര്‍ണ്ണപണിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് ചെങ്കോല്‍ നിര്‍മ്മിച്ചത്. അഞ്ചടി നീളമുള്ള ഇതിന് മുകളില്‍ നീതിയുടെ പ്രതീകമായ നന്ദി രൂപവും കൊത്തിവച്ചിട്ടുണ്ട്.

അധികാര കൈമാറ്റം

മഠത്തിലെ ഒരു മുതിര്‍ന്ന അത്മീയ ആചാര്യന്‍ ചെങ്കോല്‍ ആദ്യം മൗണ്ട് ബാറ്റണിന് കൈമാറുകയും പിന്നീട് അത് തിരികെ വാങ്ങുകയും ചെയ്തുവെന്നാണ് ചരിത്ര റിപ്പോര്‍ട്ടുകള്‍. പിന്നീട് അത് ഗംഗാജലം തളിച്ചു ഘോഷയാത്രയായി കൊണ്ടുപോയി പ്രധാനമന്ത്രി നെഹ്‌റുവിന് കൈമാറുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച അര്‍ദ്ധരാത്രിക്ക് 15 മിനിറ്റ് മുമ്പാണ് കൈമാറ്റം നടന്നത്. പ്രധാനമന്ത്രി നെഹ്‌റു ചെങ്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ ഒരു പ്രത്യേക ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്തു.

പുതിയ പാര്‍ലമെന്റില്‍ ചെങ്കോലിന്റെ സ്ഥാനം

ചെങ്കോലിന്റെ ചരിത്രവും പ്രാധാന്യവും പലര്‍ക്കും അറിയില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പുതിയ പാര്‍ലമെന്റില്‍ ഇത് സ്ഥാപിക്കുന്നത് നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെ നമ്മുടെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. പുതിയ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദേഹം പറഞ്ഞു. അലഹബാദിലെ ഒരു മ്യൂസിയത്തില്‍ നിന്നാണ് ചെങ്കോല്‍ പുതിയ പാര്‍ലമെന്റിലേക്ക് കൊണ്ടുവരുക.

ചെങ്കോലിനെ രാഷ്‌ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ല. ഭരണം നിയമവാഴ്ചയ്‌ക്ക് വിധേയമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് എല്ലായ്‌പ്പോഴും ഞങ്ങളെ ഓര്‍മ്മപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അലഹബാദിലെ ഒരു മ്യൂസിയത്തില്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ ചരിത്രത്തിന്റെ വിസ്മരിക്കപ്പെട്ട ഒരു ഭാഗത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുവെന്നും അദേഹം പറഞ്ഞു. സ്പീകറുടെ ഇരിപ്പിടത്തിന് സമീപമായിരിക്കും ചെങ്കോലിന്റെ സ്ഥാനം.

Tags: indiaപാര്‍ലമെന്റ്പുതിയ പാര്‍ലമെന്‍റ് മന്ദിരംഹിസ്റ്ററി ബുക്ക്ചോള രാജാവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.