Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു മാര്‍ഗ നിര്‍ദ്ദേശവും പാലിച്ചില്ല, തീപിടിത്തമുണ്ടാക്കുന്ന വസ്തുക്കളും സൂക്ഷിച്ചിരുന്നു; മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ പ്രതിക്കൂട്ടില്‍

2022ല്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതാണ് ഇതൊന്നും നടപ്പാക്കാത്തതാണ് തീപിടിത്തത്തിനുള്ള പ്രധാന കാരണം. കെഎംഎസ് സിഎലിന്റെ ഗുരുതര വീഴ്ച അക്കമിട്ട് നിരത്തിയാണ് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യയുടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2023, 10:11 am IST
inKerala

തിരുവനന്തപുരം : കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ കേന്ദ്രത്തിലെ തീ പിടിത്തതിന് കാരണം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര അനാസ്ഥയെന്ന് ഫയര്‍ഫോഴ്‌സ്. സ്ഥാപനം ഒരു മാനദണ്ഡവും പാലിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒരാഴ്ചയ്‌ക്കിടെ കൊല്ലത്തും തുമ്പയിലുമായി ഉണ്ടായ രണ്ട് തീപിടിത്തത്തിലും സ്ഥാപനത്തെ സ്ഥാപനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധത്തിലാണ് ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. കൂടാതെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെതിരെ അന്വേഷണം നടക്കുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. ഇതും ദുരൂഹതയുണര്‍ത്തുന്നതാണ്.  

2022ല്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതാണ് ഇതൊന്നും നടപ്പാക്കാത്തതാണ് തീപിടിത്തത്തിനുള്ള പ്രധാന കാരണം. കെഎംഎസ് സിഎലിന്റെ ഗുരുതര വീഴ്ച അക്കമിട്ട് നിരത്തിയാണ് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യയുടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. 2022ല്‍ സംഭരണകേന്ദ്രത്തില്‍ ഫയര്‍ഫോഴ്‌സ് സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. വലിയ വീഴ്ചകള്‍ അന്ന് തന്നെ കണ്ടെത്തി മതിയായ സുരക്ഷ ഒരുക്കാന്‍ അന്ന് നിര്‍ദ്ദേശിച്ചിരുന്നതാണ്. ഒപ്പം നോട്ടീസും നല്‍കിയിരുന്നു. തീ പിടുത്തം ഉണ്ടായാല്‍ അണക്കാനുള്ള ഉപകരണങ്ങളടക്കം കെഎംഎസ്‌സിഎല്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇതൊന്നും നടപ്പാക്കിയിരുന്നില്ല.  

എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിച്ച തുമ്പയിലെ കേന്ദ്രത്തിലെ തീപിടുത്തത്തിനും കാരണം വീഴ്ചയെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ഒരു സുരക്ഷയുമില്ലാതെയാണ്. കെട്ടിടത്തില്‍ കാലാവധി കഴിഞ്ഞ മരുന്നുകളായിരുന്നു ഇവിടെ സൂക്ഷിച്ചതില്‍ അധികവും. തീപിടിക്കാന്‍ കാരണമാകുന്ന പതിനേഴോളം വസ്തുക്കള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ക്ലോറിന്‍ അടക്കം സൂക്ഷിച്ചിരുന്നത് ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്.

അഗ്‌നിശമനസേനയുടെ എന്‍ഒസി കൂടാതെയാണ് ഈ മരുന്ന് സംഭരണശാലയുടെ കെട്ടിടം പ്രവര്‍ത്തിച്ചതെന്ന് സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് മേധാവി ഡിജിപി ബി.സന്ധ്യ ചൊവ്വാഴ്ച പറഞ്ഞിരുന്നു. തീ കെടുത്താനുള്ള ഒരു ഉപകരണങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല.

കെട്ടിടത്തില്‍ ബ്ലീച്ചിങ് പൗഡര്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്നു. അതില്‍ വെള്ളംവീണാല്‍ പുകയാന്‍ സാധ്യതയുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയ ദ്രാവകവുമായി ബ്ലീച്ചിങ് സമ്പര്‍ക്കത്തിലായാല്‍ തീ കത്താന്‍ സാധ്യതയുണ്ടെന്നും ഫയര്‍ഫോഴ്സ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. ടര്‍പ്പന്റയിന്‍, സര്‍ജിക്കല്‍ സ്പിരിറ്റ് അടക്കം തീ പിടുത്തമുണ്ടായാല്‍ ആളിപ്പടരാനുള്ള 17 വസ്തുക്കള്‍ തുമ്പയിലെ കേന്ദ്രത്തില്‍ ഉണ്ടായിരുന്നതെന്നാണ് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചശേഷമുള്ള പോലസിന്റെ കണ്ടെത്തല്‍.  

അതേസമം കൊല്ലത്തും തുമ്പയിലും സമാന രീതിയിലാണ് തീ പിടുത്തമുണ്ടായെന്നതിനാല്‍ അന്വേഷണം ചിലപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാം. സംഭവത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് ആരോപണം ശക്തമായതിനാലാണ് ഇത്. കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തം അണയ്‌ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ മരിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.  

Tags: keralaറിപ്പോര്‍ട്ട്സേവനംfirefire forcecorporationമെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.