Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പഴമയെ കാത്തുസംരക്ഷിച്ച് ഹത്ത: ദുബായ് എമിറേറ്റ് ടൂറിസം മേഖലയ്‌ക്ക് ലോകത്തര അംഗീകാരം, ലോകത്തെ ഏറ്റവും മനോഹരമായ 50 ചെറിയ നഗരങ്ങളിൽ ഹത്തയും

ലോകത്തെ തന്നെ ഏറ്റവും പ്രചാരത്തിലുളളതും പ്രശസ്തിയുള്ളതുമായ കോണ്ടെ നാസ്തെ ട്രാവൽ അമേരിക്കൻ മാഗസിനാണ് ഹത്തയെ തെരഞ്ഞെടുത്തത്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
May 23, 2023, 02:31 pm IST
inTravel

ദുബായ്: ആരെയും വിസ്മയിപ്പിക്കുന്ന ദുബായിയുടെ സഞ്ചാര മേഖലയ്‌ക്ക് വീണ്ടും ലോക അംഗീകാരം. അംബര ചുംബികളായ സൗധങ്ങൾക്ക് പുറമെ ദുബായ് എമിറേറ്റ് പ്രകൃതി രമണീയമായ ഒട്ടനവധി ഭൂപ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഇത്തരത്തിൽ മലനിരകളാൽ ഏറെ മനോഹരമായ ഒരിടമാണ് ഹത്ത. ഇപ്പോൾ ഇതാ ലോകത്തെ ഏറ്റവും മനോഹരമായ 50 ചെറിയ നഗരങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് ഹത്ത. ലോകത്തെ തന്നെ ഏറ്റവും പ്രചാരത്തിലുളളതും പ്രശസ്തിയുള്ളതുമായ കോണ്ടെ നാസ്തെ ട്രാവൽ  അമേരിക്കൻ മാഗസിനാണ് ഹത്തയെ  തെരഞ്ഞെടുത്തത്.  ദുബായ് രാജകുമാരനും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹമദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.  

ദുബായ് ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാണ്, അതുപോലെ എമിറേറ്റിന്റെ ഗ്രാമീണ മേഖലകളും ശ്രദ്ധിക്കപ്പെടുന്നതും അംഗീകാരം ലഭിക്കുന്നതും ഏറെ പ്രശംസനീയമാണ്. യുഎഇയുടെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായിയുടെ ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷീദ് അൽ മക്തുംവിന്റെ വികസനത്തിനായുള്ള കാഴ്ചപ്പാടിന്റെ സാക്ഷ്യമാണ് ഈ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. ദുബായിയുടെ ഗ്രാമ പ്രദേശങ്ങളെ ഏറെ മനോഹരമായ ഇടങ്ങളാക്കുന്നതും വികസനത്തിൽ ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായിയെ ഉന്നത നിലവാരത്തിൽ എത്തിച്ച സർക്കാർ ഉദ്യോഗസ്ഥരോട് അദ്ദേഹം തന്റെ നന്ദിയും രേഖപ്പെടുത്തി. 

മലനിരകളാൽ ചുറ്റപ്പെട്ട ഹത്ത മേഖലയിൽ ഷെയ്ഖ് മുഹമ്മദിന്റെ നിർദ്ദേശ പ്രകാരം നിരവധി പുരോഗമന പദ്ധതികളാണ് നടക്കുന്നത്. ഇതിനായി ഒരു മാസ്റ്റർ പ്ലാൻ തന്നെയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. വിനോദ സഞ്ചാരം, പ്രകൃതി സംരക്ഷണം, സാമ്പത്തിക വളർച്ച, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആദ്യ വികസന പ്രവർത്തനങ്ങളിൽ 14 പദ്ധതികളും രണ്ടാമത്തെ പാക്കേജിൽ 22 പ്രോജക്ടുകളുമാണുള്ളത്.  

ഹത്ത സൂക്ക്, ഹത്ത ഹെറിറ്റേജ് വില്ലേജ്  വികസനം, ഹത്തയുടെ തനതായ പർവത ഭൂപ്രകൃതിയിൽ ഒരു നഗര വികസനത്തിനുള്ള പദ്ധതി, എല്ല സീസണുകളിലും  വ്യത്യസ്തമാർന്ന കായിക വിനോദ പരിപാടികൾ നിറഞ്ഞ ബീച്ച്, ഹത്ത വെള്ളച്ചാട്ടം, ഹോട്ടലുകൾ, ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന റിസോർട്ടുകൾ കൂടാതെ ഏറ്റവും സൗകര്യപ്രദമായ രീതിയിലുള്ള ഗതാഗത സൗകര്യം എന്നിവയെല്ലാം വികസന പദ്ധതികളിലുണ്ട്.  

പഴമയുടെ ഹത്ത

ദുബായിയിൽ നിന്നും 134 കിലോമീറ്റർ കിഴക്കായിട്ടുള്ള  ഹജ്ജർ മലനിരകളിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഹത്ത.  തലസ്ഥാന പട്ടണവും ഹത്ത എന്ന പേരിലാണ് അറിയപ്പെടുന്നത്. എപ്പോഴും സുഖകരമായ കാലവസ്ഥയിലുള്ള ഈ പ്രദേശം വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അറബിക് പഴമയെ ഏറെ സ്വാംശീകരിച്ചിരിക്കുന്ന ഇവിടുത്തെ ഹെറിറ്റേജ് വില്ലേജ് ഏവരിലും ആശ്ചര്യം നിറയ്‌ക്കുന്നു.  പതിനെട്ടാം നൂറ്റാണ്ടിലെ രണ്ട് പ്രമുഖ സൈനിക ഗോപുരങ്ങൾ ഇവിടെ കാണാനാകും.  1780 ൽ നിർമ്മിച്ചതും ഹത്തയിലെ ഏറ്റവും പഴക്കംചെന്ന കെട്ടിടവുമായ ജുമാമസ്ജിദും 30 കളിമൺ വീടുകളും ഹത്തയിലെ പുരാതന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നുണ്ട്.

പുനർനിർമ്മിക്കപ്പെട്ട ഹെറിറ്റേജ് ഗ്രാമത്തിൽ പഴയ അറബിക് തലമുറയുടെ നിത്യജീവിത ദൃശ്യങ്ങൾ കാണാനാകും. പരമ്പരാഗത ജലവിതരണ ശൃംഖലയായ ഫലജും ഇവിടെ പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഹത്തയുടെ പ്രകൃതിഭംഗി ആസ്വദിക്കാനും പഴമയെ കൂടുതൽ അടുത്തറിയാനുമായി നൂറ് കണക്കിനാളുകളാണ് ദിനം പ്രതി ഇവിടെ എത്തിച്ചേരുന്നത്.

Tags: UAEടൂറിസംDubaiHatta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

Gulf

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.