Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

തിളക്കമേറ്റുന്ന ത്രിരാഷ്‌ട്ര സന്ദര്‍ശനം

പ്രധാനമന്ത്രി മോദിയെ അമേരിക്ക സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് ആ രാജ്യത്തോട് അഭ്യര്‍ത്ഥിച്ചവരാണ് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍. ഇവര്‍ തന്നെയാണ് മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ വിലകുറഞ്ഞ രാഷ്‌ട്രീയം പയറ്റുന്നതും. മോദി എന്ന ജനനായകന് രാജ്യത്തിനകത്തും പുറത്തുമുള്ള സ്വീകാര്യത മനസ്സിലാക്കുന്നതില്‍ ഇക്കൂട്ടര്‍ പരാജയപ്പെട്ടിരിക്കുന്നു. മോദിയെ അന്ധമായി എതിര്‍ക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 23, 2023, 05:00 am IST
inEditorial

വികസിത രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ജി-7 ഉച്ചകോടി, ഇന്ത്യ-പെസഫിക് ദ്വീപ് രാജ്യങ്ങളുടെ വേദിയായ എഫ്‌ഐപിഐസി, അമേരിക്കയും ഇന്ത്യയും ആസ്‌ട്രേലിയയും ജപ്പാനുമുള്‍പ്പെടുന്ന ക്വാഡ് ഉച്ചകോടി എന്നിവയില്‍ പങ്കെടുക്കാനുള്ള ആറ് ദിവസത്തെ ത്രിരാഷ്‌ട്ര സന്ദര്‍ശനം ലോകനേതാവ് എന്ന നിലയ്‌ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയുടെ തിളക്കം വര്‍ധിപ്പിച്ചിരിക്കുകയാണ്. ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ നരേന്ദ്ര മോദിക്ക് ലഭിച്ച വരവേല്‍പ്പും സ്വീകരണവും, അവിടെ നടത്തിയ അത്യുജ്വലമായ പ്രസംഗവും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്നതായിരുന്നു. പതിവുപോലെ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ സ്ഥാനംപിടിച്ച പ്രധാനമന്ത്രി, ജി-7 ഉച്ചകോടിയില്‍ ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. ജി-7 ഉച്ചകോടിയില്‍ അതിഥിയായാണ് നരേന്ദ്ര മോദി പങ്കെടുത്തതെങ്കിലും രാഷ്‌ട്രത്തലവന്മാരില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം ലഭിച്ചത് മോദിക്കാണ്. മോദിക്ക് ഹസ്തദാനം നല്‍കാനും, മോദിയുമായി സംസാരിക്കാനും മറ്റു നേതാക്കള്‍ മത്സരിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്വയം മുന്നോട്ടുവന്ന് പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിച്ചത് അത്യപൂര്‍വമായ കാഴ്ചയായിരുന്നു. നിര്‍ണായകമായ ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമങ്ങള്‍ ലോകമെമ്പാടും അത് പ്രചരിപ്പിച്ചു. ഓട്ടോഗ്രാഫില്‍ ഒപ്പിട്ടു തരാന്‍ പ്രധാനമന്ത്രി മോദിയോട് ജോ ബൈഡന്‍ അഭ്യര്‍ത്ഥിച്ചതും, മോദിയുടെ ജനപ്രീതി അതിശയിപ്പിക്കുന്നതാണെന്ന് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനിസ് പറഞ്ഞതും പുതിയ ഭാരതത്തിനും അതിന്റെ പ്രധാനമന്ത്രിക്കും ലോകത്തിനു മുന്നിലുള്ള സ്ഥാനം എന്തെന്ന് വ്യക്തമാക്കുന്നു.  

നരേന്ദ്ര മോദിയുടെ ജനപ്രീതിയോട് മത്സരിക്കാനാവാതെ സ്വന്തം രാജ്യത്ത് ഞങ്ങള്‍ക്ക് താങ്കള്‍ വലിയ തലവേദന സൃഷ്ടിക്കുകയാണെന്ന് ബൈഡനും അല്‍ബനിസും പറയാന്‍ മടിച്ചില്ല. ഇതൊന്നും  ആരും ബോധപൂര്‍വം ചെയ്യിച്ചതല്ല എന്നറിയുമ്പോഴാണ് ലോകനേതാവ് എന്ന നിലയ്‌ക്ക് മോദിയുടെ പ്രഭാവം തിരിച്ചറിയാനാവുക. അടുത്തമാസം അമേരിക്ക സന്ദര്‍ശിക്കുന്ന മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമുഖ വ്യക്തികളുടെ അഭ്യര്‍ത്ഥനകള്‍ വന്‍തോതിലാണ് ലഭിക്കുന്നതെന്നും ബൈഡന്‍ വെളിപ്പെടുത്തി. മുന്‍കാലത്ത് മറ്റൊരു നേതാവിനു വേണ്ടിയും അമേരിക്ക ഇങ്ങനെ കാത്തിരുന്നിട്ടില്ല. ഒരുകാലത്ത് രാജ്യം സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നേതാവിനാണ് ഇപ്രകാരമുള്ള സ്വീകാര്യത ലഭിക്കുന്നതെന്ന കാര്യമാണ് പ്രത്യേകം ഓര്‍ക്കേണ്ടത്. ഇതിനിടെ ഇന്ത്യയിലെ അപക്വമതിയായ ഒരു നേതാവ് മോദിക്ക് മുന്‍പ് അമേരിക്കയിലെത്തി പ്രസംഗിക്കാന്‍ ചട്ടംകൂട്ടുന്നത് എത്ര പരിഹാസ്യമായിരിക്കും. പ്രധാനമന്ത്രിയായശേഷവും അമേരിക്ക സന്ദര്‍ശിക്കാന്‍ മോദിയെ അനുവദിക്കരുതെന്ന് ആ രാജ്യത്തോട് അഭ്യര്‍ത്ഥിച്ചവരാണ് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. ഇവര്‍ തന്നെയാണ് മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ വിലകുറഞ്ഞ രാഷ്‌ട്രീയം പയറ്റുന്നതും, മൂന്നാം തവണയും ബിജെപി രാജ്യത്ത് അധികാരത്തില്‍ വരാതിരിക്കാന്‍ നെട്ടോട്ടമോടുന്നതും. മോദി എന്ന ജനനായകന് രാജ്യത്തിനകത്തും പുറത്തുമുള്ള സ്വീകാര്യത മനസ്സിലാക്കുന്നതില്‍ ഇക്കൂട്ടര്‍ പരാജയപ്പെട്ടിരിക്കുന്നു. രാജ്യത്തെ കരുത്തിലേക്കും വികസനത്തിലേക്കും സ്വാശ്രയത്വത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന മോദിയെ അന്ധമായി എതിര്‍ക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിത്.

വിശ്വാസ്യതയാണ് നരേന്ദ്ര മോദി എന്ന രാഷ്‌ട്ര തന്ത്രജ്ഞന്റെ മുഖമുദ്ര. സ്വന്തം രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മറ്റ് രാജ്യങ്ങളുമായി പരമാവധി സഹകരിക്കാനും, പൊതുവായ കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും മോദിക്ക് കഴിയുന്നു. കൊവിഡ് കാലത്തും, ഉക്രൈന്‍ യുദ്ധത്തിലും ലോകം ഇത് കാണുകയുണ്ടായി. ഇപ്പോള്‍ ഹിരോഷിമയിലെ ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത് ഐക്യരാഷ്‌ട്രസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മോദി നടത്തിയിരിക്കുന്നത്. പ്രസംഗവേദി മാത്രമായി ചുരുങ്ങിയ ഐക്യരാഷ്‌ട്രസഭ ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുമുന്നില്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് മോദി തുറന്നടിച്ചു. ഭീകരവാദത്തിന്റെ നിര്‍വചനംപോലും അംഗീകരിക്കാന്‍ ഐക്യരാഷ്‌ട്രസഭയ്‌ക്ക് കഴിയുന്നില്ല. സമാധാനം സ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു വേദിയെന്ന മോദിയുടെ ചോദ്യം ഇനിയങ്ങോട്ട് ചര്‍ച്ച ചെയ്യപ്പെടും. ജപ്പാനില്‍നിന്ന് പാപുവ ന്യൂ ഗിനിയയില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സ്വീകരിക്കാനെത്തിയ ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ജെയിംസ് മരാപ്പെ  മോദിയുടെ കാല്‍തൊട്ടു വന്ദിക്കുന്നത് ഏറെ വൈകാരികമായ നിമിഷങ്ങള്‍ സൃഷ്ടിച്ചു. ഭാരത റിപ്പബ്ലിക്കിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രിക്ക് ഇത്തരം സ്‌നേഹോഷ്മളമായ വരവേല്‍പ്പ് ലഭിക്കുന്നത്. ജി-7 ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി, പാപുവ ന്യൂഗിനിയയില്‍നിന്ന് ആസ്‌ട്രേലിയ സന്ദര്‍ശിക്കും. പിന്നീട് ക്വാഡ് ഉച്ചകോടിയിലും പങ്കെടുത്ത ശേഷമായിരിക്കും മടങ്ങിയെത്തുക. ശാക്തിക ചേരികളുടെ ബലതന്ത്രങ്ങളെ മാറ്റിമറിക്കാനും ലോകത്തെ കൂടുതല്‍ സന്തുലിതാവസ്ഥയിലേക്കും സമാധാനത്തിലേക്കും നയിക്കാനും  ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് കഴിയും.

Tags: നരേന്ദ്രമോദിജി20 ഉച്ചകോടിജി7 ഉച്ചകോടിക്വാഡ്indiaസന്ദര്‍ശനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.