Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കാട്ടുപോത്ത് ആക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ എസ്.ഒ.പി തയാറാക്കുമെന്ന് വനംവകുപ്പ്; 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പറും സജ്ജം

ഇതിനു പുറമേ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍: 18004254733 നിലവില്‍ വന്നു. വന്യജീവി ആക്രമണം സംബന്ധിച്ച് ഏത് സമയവും ജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ പരാതിപ്പെടാം. നിലവില്‍ വയനാട്, ഇടുക്കി, അതിരപ്പള്ളി പോലുള്ള വന്യജീവി സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ (ആര്‍.ആര്‍.ടി) പ്രവര്‍ത്തനം ഇനി എരുമേലി ഉള്‍പ്പെടെ കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് വ്യാപിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2023, 08:55 pm IST
inKerala

തിരുവനന്തപുരം: എരുമേലിയിലും കൊല്ലത്തും ഉണ്ടായ കാട്ടുപോത്ത് ആക്രമണങ്ങളില്‍ മനുഷ്യജീവനുകള്‍ നഷ്ടമായ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വനം വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്.ഒ.പി) തയാറാക്കാന്‍ തീരുമാനിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഒ.പി മൂന്ന് ദിവസത്തിനുള്ളില്‍ തയാറാക്കും.

ഇതിനു പുറമേ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍: 18004254733 നിലവില്‍ വന്നു. വന്യജീവി ആക്രമണം സംബന്ധിച്ച് ഏത് സമയവും ജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ പരാതിപ്പെടാം. നിലവില്‍ വയനാട്, ഇടുക്കി, അതിരപ്പള്ളി പോലുള്ള വന്യജീവി സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ (ആര്‍.ആര്‍.ടി) പ്രവര്‍ത്തനം ഇനി എരുമേലി ഉള്‍പ്പെടെ കൂടുതല്‍  ഹോട്ട്‌സ്‌പോട്ടുകളിലേക്ക്  വ്യാപിപ്പിക്കും.

പ്രശ്‌നമുണ്ടാകുമ്പോള്‍ മാത്രം മറ്റു സ്ഥലങ്ങളില്‍ നിന്ന് ആര്‍.ആര്‍.ടിയെ സംഘര്‍ഷ സ്ഥലത്ത് എത്തിക്കുന്ന പതിവിന് പകരം ഹോട്ട്‌സ്‌പോട്ടുകളില്‍ സ്ഥിരം ആര്‍.ആര്‍.ടിയെ വിന്യസിക്കുകയാണ് ലക്ഷ്യം.  ഇവര്‍ക്ക് ആധുനിക ഉപകരണങ്ങളും ക്യാമറയും ലഭ്യമാക്കും.  ഹോട്ട്‌സ്‌പോട്ടുകളില്‍ വനസംരക്ഷണ സമിതി, ജനജാഗ്രതാ സമിതി എന്നിവയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു സംഭവം നടന്നശേഷം പ്രതികരിക്കുന്നതിന് പകരം ഇത്തരം ആക്രമണങ്ങള്‍ മുന്‍കൂട്ടി തടയാന്‍ പര്യാപ്തമായ എസ്.ഒ.പി ആയിരിക്കും തയാറാക്കുക. കാട്ടുപോത്ത് സാധാരണ നിലയ്‌ക്ക് മനുഷ്യരെ ആക്രമിക്കുന്ന പതിവില്ലെന്നും ആക്രമണം എന്തുകൊണ്ട് സംഭവിച്ചു എന്ന് ശാസ്ത്രീയമായി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.  

കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഉത്തരവിന്റെ സമയപരിധി ഈ മാസം 28 ന് അവസാനിക്കുന്നതിനാല്‍ അത് ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു കൊണ്ട് ഉടന്‍ ഉത്തരവ് ഇറങ്ങും. മനുഷ്യവന്യമൃഗ സംഘര്‍ഷത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ നിയമനടപടികള്‍ സ്വീകരിക്കാനായി കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്താനുള്ള സാധ്യതകള്‍ ആരായുമെന്നും വനം മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: keralaകേരള സര്‍ക്കാര്‍Forest Departmentകാട്ടുപോത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.