Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്ഷണിച്ചു വരുത്തുന്ന ബോട്ടപകടങ്ങള്‍

ഏതെങ്കിലും ഒരു അപകടത്തിലെ നിയമലംഘനങ്ങള്‍ പുറത്തുവരുമ്പോള്‍ അതിനെതിരെ നടപടിയുണ്ടാവുമെന്ന് അധികൃതര്‍ ആവര്‍ത്തിക്കും. എന്നാല്‍ അതുപോലുള്ള മറ്റ് ഡസന്‍ കണക്കിന് നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കും. അണിയറയില്‍ ഒരു ദുരന്തത്തിനുള്ള സാഹചര്യം രൂപപ്പെടുകയായിരിക്കും. താനൂരിലേതുപോലുള്ള ബോട്ടപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാവുന്നതാണ്. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ മതി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 9, 2023, 05:00 am IST
in Editorial

മലപ്പുറം ജില്ലയിലെ താനൂരില്‍ പൂരപ്പുഴ കടലിനോട് ചേരുന്ന അഴിമുഖത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ ബോട്ടപകടത്തില്‍ ഇരുപത്തിരണ്ട് പേര്‍ മരിക്കാനിടയായ സംഭവം കരളലയിക്കുന്നതാണ്. ആഴക്കൂടുതലുള്ള സ്ഥലത്ത് അവധി ദിനത്തില്‍ പരിധിയിലധികം ആളുകളെ കയറ്റിയ ഉല്ലാസബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ 15 പേര്‍ കുട്ടികളാണെന്നത് ദുരന്തത്തിന്റെ ദാരുണ മുഖമാണ് കാണിക്കുന്നത്. ബോട്ടിലുണ്ടായിരുന്നത്  40 പേരാണ്. പ്രതികൂല അന്തരീക്ഷമായിരുന്നിട്ടും രക്ഷാപ്രവര്‍ത്തനം നടത്താന്‍ അഗ്നിശമന സേനയും നാട്ടുകാരും മറ്റും കാണിച്ച ധീരതയാണ് മറ്റു യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാതിരുന്നത്. ഇത്തരം അപകടങ്ങളുണ്ടാവുമ്പോള്‍  ഇടതുമുന്നണി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പൊതുവെ കാണപ്പെടാറുള്ള അനാസ്ഥയില്‍നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റും സ്ഥലത്തെത്തിയത് നല്ലതുതന്നെ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപാ വീതം സഹായധനം പ്രഖ്യാപിച്ചതും, സാങ്കേതിക വിദഗ്‌ദ്ധര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനവുമൊക്കെ സ്വാഗതാര്‍ഹം തന്നെ. താനൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നതും, പരിക്കേറ്റവര്‍ കിടക്കുന്ന ആശുപത്രിയിലും, ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന മദ്രസ്സയിലും മുഖ്യമന്ത്രി എത്തിയതും ശ്രദ്ധേയമാണ്. ഈ ജാഗ്രത തുടരുമെന്ന് പ്രത്യാശിക്കാം.  

താനൂരിലെ ബോട്ടപകടം കേരളത്തില്‍ ആദ്യത്തേതല്ല. അവസാനത്തേതുമാവില്ല. നിരവധി പേരുടെ ജീവനെടുത്ത ബോട്ടപകടങ്ങളുടെ പരമ്പരതന്നെ ഉണ്ടായിട്ടുണ്ട്. മഹാകവി കുമാരനാശന്‍ ഉള്‍പ്പെടെ 24 പേരുടെ മരണത്തിനിടയാക്കിയ പല്ലന ബോട്ടപകടം ഒരു തുടക്കമായി കാണാം. 1980 ല്‍ കണ്ണമാലി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് 29 പേരാണ് മരിച്ചത്. 2007 ല്‍ തട്ടേക്കാട് ബോട്ടപകടത്തില്‍ 15 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. 2002 ല്‍ വേമ്പനാട് കായലില്‍ നടന്ന കുമരകം ബോട്ടപകടത്തില്‍ ജീവന്‍ നഷ്ടമായത് 29 പേര്‍ക്കാണ്. 2009 ലെ തേക്കടി ബോട്ടപകടത്തില്‍ 45 വിനോദസഞ്ചാരികളാണ് മരിച്ചത്. കടുത്ത നിയമലംഘനങ്ങളും കുറ്റകരമായ അനാസ്ഥയുമാണ് ഈ അപകടങ്ങളിലേക്ക് നയിച്ചത്. ഓരോ അപകടം നടക്കുമ്പോഴും നിയമലംഘനങ്ങളും പുറത്തുവരാറുണ്ട്. അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതായി ഭാവിക്കും. അനുശോചനം രേഖപ്പെടുത്തും. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സഹായധനം പ്രഖ്യാപിക്കും. അന്വേഷണം പ്രഖ്യാപിക്കും. നിയമലംഘനങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടിയും, കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിച്ചുമൊക്കെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാറുണ്ടെങ്കിലും അവയൊക്കെ ശീതീകരണിയില്‍ വിശ്രമിക്കും. ആര്‍ക്കെതിരെയും ഒരു നടപടിയും ഉണ്ടാവാറില്ല. അപകടങ്ങള്‍ക്ക് ഉത്തരവാദികളായവരുടെ രാഷ്‌ട്രീയ-ഭരണ പിന്തുണയും പണത്തിന്റെ സ്വാധീനവുമാണ് ഇതിന് കാരണം. തട്ടേക്കാട് അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമസ്ഥന്‍ ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവായിരുന്നുവല്ലോ. ആ നേതാവിന് ഒന്നും സംഭവിച്ചില്ല. തേക്കടി ബോട്ടപകടത്തിന്റെ  ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്തുകപോലുമുണ്ടായില്ല. കുമരകം ബോട്ടപകടത്തെ തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങളില്‍ ഒന്നുപോലും നടപ്പായില്ലെന്നത് അതിന് നേതൃത്വം നല്‍കിയയാള്‍തന്നെ പറയുകയുണ്ടായി.  

താനൂരിലെ ബോട്ടപകടത്തിന്റെ കാര്യത്തിലും  പുറത്തുവരുന്നത് നിയമലംഘനങ്ങളുടെ ഒരു ഘോഷയാത്രയാണ്. മത്സ്യബന്ധന ബോട്ടാണ് ഉല്ലാസ നൗകയാക്കി മാറ്റിയത്. ചട്ടം ലംഘിച്ച് നിര്‍മിച്ച ഈ ബോട്ടിന് പിഴയീടാക്കി സര്‍വീസ് നടത്താന്‍ അനുമതി നല്‍കുകയായിരുന്നുവത്രേ. പരിധിയില്‍ കൂടുതല്‍ ആളെ കയറ്റിയതാണ് ബോട്ടു മുങ്ങാന്‍ കാരണമായത്. മലപ്പുറം ജില്ലാ വികസന സമിതിയോഗത്തില്‍ ബോട്ട് ദുരന്തമുണ്ടാവാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നുവെന്നാണ് അറിയുന്നത്. നിയമം പാലിക്കാത്ത ബോട്ടുകള്‍ക്കെതിരെ നടപടി വേണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. ഒരു നടപടിയുമുണ്ടായില്ല. ഇതാണ് ഇപ്പോഴത്തെ അപകടത്തിലേക്ക് നയിച്ചത്. കേരളത്തിലെ എല്ലാ ബോട്ടുദുരന്തങ്ങളുടെ കാര്യത്തിലും ഇത്തരം നിയമലംഘനങ്ങള്‍ നടന്നിട്ടുള്ളതായി കണ്ടെത്താനാവും. ബോട്ടുടമകളുടെ പണത്തിന്റെയും രാഷ്‌ട്രീയ സ്വാധീനത്തിന്റെയും സ്വാധീനത്തില്‍പ്പെട്ട് ജനങ്ങളുടെ ജീവന് അധികൃതര്‍ യാതൊരു വിലയും കല്‍പ്പിക്കാതിരിക്കുകയാണ്. ഏതെങ്കിലും ഒരു അപകടത്തിലെ നിയമലംഘനങ്ങള്‍ പുറത്തുവരുമ്പോള്‍ അതിനെതിരെ നടപടിയുണ്ടാവുമെന്ന് അധികൃതര്‍ ആവര്‍ത്തിക്കും. എന്നാല്‍ അതുപോലുള്ള മറ്റ് ഡസന്‍ കണക്കിന് നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കും. അണിയറയില്‍ ഒരു ദുരന്തത്തിനുള്ള സാഹചര്യം രൂപപ്പെടുകയായിരിക്കും. താനൂരിലേതുപോലുള്ള ബോട്ടപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാവുന്നതാണ്. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ മതി. അപകടങ്ങളുണ്ടാകുമ്പോഴല്ല, അതിനുമുന്‍പു തന്നെ പരിശോധന നടത്തി നടപടികളുണ്ടാവണം. ഇത് മാത്രമാണ് ബോട്ടപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്നുപാധി.

Tags: keralaaccidentBoat servicethanoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

Kerala

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.