തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്ക് തിയേറ്ററുകള്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിന്‍വലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത സിനിമകള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന നിലപാട് തിയ്യേറ്റര്‍ ഉടമകള്‍ കൈക്കൊള്ളുന്നത് സിനിമാ മേഖലയ്ക്ക് ഗുണം ചെയ്യില്ല. കോണ്‍ഗ്രസും സിപിഎമ്മും മതമൗലികവാദ ശക്തികളും സിനിമ കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇപ്പോള്‍ കേരളം കാണുന്നതെന്നും സുരേന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: