Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എഐ ക്യാമറകളില്‍ പിണറായിയുടെ മുഖം

ഐഎ ക്യാമറാ അഴിമതി വിവാദത്തില്‍ ആവശ്യമുയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ബോധപൂര്‍വമാണ്. ബ്രഹ്മപുരം അഴിമതിയുടെ കാര്യത്തിലേതുപോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെ വരുതിയിലാക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ അഴിമതി നിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തുവരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലംമുതല്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതാണിത്‌

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 4, 2023, 05:00 am IST
inEditorial

ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ സംശയിച്ചതുപോലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിന്റെയും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെയും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് ലഭിച്ച കരാര്‍ ഉപകരാറുകളിലൂടെ പല കമ്പനികള്‍ മറിഞ്ഞ് പ്രസാദിയോ എന്ന സ്വകാര്യ കമ്പനിക്ക് ലഭിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധമുള്ള കമ്പനിയാണ് പ്രസാദിയോയെന്നും, കമ്പനിയുടെ നടത്തിപ്പുകാരന്‍ ഇയാളുടെ ബിനാമിയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കെല്‍ട്രോണിന്റെ മറ ഉപയോഗിച്ച് സിപിഎമ്മുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ടവര്‍ക്ക് വന്‍ അഴിമതി നടത്താനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് തെളിയിക്കുന്ന രേഖകള്‍ അനുദിനം പുറത്തുവരികയാണ്. വിവാദത്തിന്റെ തുടക്കത്തില്‍ കരാറിനെ ന്യായീകരിച്ചും, അഴിമതിയാരോപണങ്ങളെ നിഷേധിച്ചും സിപിഎമ്മും സര്‍ക്കാരും ഉന്നയിച്ച വാദഗതികളെല്ലാം പൊളിഞ്ഞിരിക്കുന്നു. അഴിമതിക്ക് മറയിടാന്‍ കെല്‍ട്രോണ്‍ ഉന്നയിച്ച അവകാശവാദങ്ങളും തെറ്റാണെന്ന് തെളിയുകയാണ്. എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച കരാര്‍ നിയമവിരുദ്ധമായി സ്വകാര്യകമ്പനികള്‍ക്ക് മറിച്ചു നല്‍കിയതിന്റെ രേഖകള്‍ കെല്‍ട്രോണ്‍ മറച്ചുവയ്‌ക്കുകയായിരുന്നു. കരാറില്‍ അഴിമതി നടന്നിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

റോഡ് സുരക്ഷയുടെ പേരില്‍ ആസൂത്രിതമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ധനകാര്യവകുപ്പിന്റെ അനുമതിയും, മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരവും ഇല്ലാതിരുന്നിട്ടും ഇങ്ങനെയൊരു കരാറിന് മന്ത്രിസഭ അനുമതി നല്‍കാന്‍ കാരണം മുഖ്യമന്ത്രിയുടെ താല്‍പ്പര്യമാണെന്ന് കരുതേണ്ടിയിരിക്കുന്നു. കരാറിലെ ക്രമക്കേടില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ധനവകുപ്പ് പിന്നീട് ഫയല്‍ കാണുകപോലും ചെയ്തില്ല. സ്വാഭാവിക നടപടിക്രമങ്ങള്‍ ഒഴിവാക്കിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതുകൊണ്ടാണ് കരാര്‍ നല്‍കിയത് കെല്‍ട്രോണിനാണെന്നും, അതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും, വിശദീകരിക്കേണ്ടത് കെല്‍ട്രോണ്‍ അധികൃതരാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു തുടക്കത്തില്‍ തന്നെ പറഞ്ഞൊഴിഞ്ഞത്. കരാറിലെ അഴിമതിയുടെ ഗുണഭോക്താവ് ആരാണെന്ന് അറിയാമെന്നതിനാലാണ് സിപിഎമ്മും മൗനം പാലിക്കുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ട ബാധ്യതയൊന്നും പാര്‍ട്ടിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മിലും സര്‍ക്കാരിലും പിണറായിയുടെ ഡെപ്യൂട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്ന വ്യവസായ മന്ത്രി പി.രാജീവ് ന്യായീകരണവുമായി രംഗപ്രവേശം ചെയ്തതിന്റെ പശ്ചാത്തലവും ഇതാണ്. മറച്ചുവച്ച വിവരങ്ങളൊക്കെ പുറത്തുവന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുകയാണ്. കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് അഴിമതിയിലൂടെ വഴിതിരിച്ചുവിട്ടിട്ടും ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പൊടിപോലും കാണുന്നില്ല.  

അഴിമതിയുടെ ഒരു പരമ്പരയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ നടന്നിട്ടുള്ളത്. ഇതിന്റെയൊക്കെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നതിന്റെ പ്രത്യക്ഷവും പരോക്ഷവുമായുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുള്ളതാണ്. എന്നിട്ടും നിയമത്തിന്റെ സാങ്കേതികത്വവും അധികാരത്തിന്റെ പിന്‍ബലവും ഉപയോഗിച്ച് പിടിച്ചുനില്‍ക്കുകയാണ്. പല കേസുകളുടെയും അങ്ങേയറ്റത്ത് മുഖ്യമന്ത്രിയാണെന്ന നിഗമനമാണ് അന്വേഷണ ഏജന്‍സികളായ സിബിഐയ്‌ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുമുള്ളത്.  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെപ്പോലുള്ള അനുചരന്മാര്‍ പ്രതികളായ കേസുകള്‍ കോടതിയുടെ പരിഗണനയിലിരിക്കുകയാണല്ലോ. എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിക്ക് പിടിവീഴാം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബാര്‍കോഴക്കേസ് അന്വേഷിക്കാന്‍ ഒരുക്കമാണെന്നു കാണിച്ച് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ കേസിന്റെ അന്വേഷണം അട്ടിമറിച്ചത്  മുഖ്യമന്ത്രിയാണെന്ന് പറയുന്നുണ്ട്. ഇത്രയേറെ അഴിമിതികളില്‍ പ്രതിക്കൂട്ടിലായിട്ടും പിന്മാറാന്‍ കൂട്ടാക്കാത്തതാണ് പിണറായിയെ ഒരു ഭരണാധികാരിയെന്ന നിലയ്‌ക്ക് വ്യത്യസ്തനാക്കുന്നത്. ഐഎ ക്യാമറാ അഴിമതി വിവാദത്തില്‍ പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ബോധപൂര്‍വമാണ്. ബ്രഹ്മപുരം അഴിമതിയുടെ കാര്യത്തിലേതുപോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെ വരുതിയിലാക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ അഴിമതി നിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തുവരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലംമുതല്‍ കേരളം കണ്ടണ്ടുകൊണ്ടിരിക്കുന്നതാണിത്.

Tags: keralatrafficpinarayiഎഐ ക്യാമറ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.