Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാക്കുകളെ സംഗീതം കൊണ്ട് പോറലേല്‍പിക്കാന്‍ ഇഷ്ടപ്പെടാത്ത സംഗീത സംവിധായകന്‍; ഷഷ്ഠിപൂര്‍ത്തിയില്‍ വിദ്യാസാഗര്‍

മറ്റ് സംഗീതസംവിധായകരില്‍ നിന്നും പല കാര്യങ്ങളിലും വ്യത്യസ്തനാണ് വിദ്യാസാഗര്‍. താന്‍ ഈണമിട്ട ഒരു ട്യൂണ്‍ ആദ്യകേള്‍വിയില്‍ ശ്രോതാവിന് ഇഷ്ടപ്പെട്ടാല്‍ ആ ട്യൂണ്‍ ശരിയല്ലെന്ന് കരുതുന്നയാളാണ് വിദ്യാസാഗര്‍. അതുപോലെ വാക്കുകളെ സംഗീതം കൊണ്ട് പോറലേല്‍പ്പിക്കാതെ, അതിലെ അര്‍ത്ഥം അനുസ്യൂതം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന സംഗീത സംവിധായകന്‍ കൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 10:47 pm IST
inKerala
വിക്കിപീഡിയ ചിത്രം (ഇടത്ത്)

വിക്കിപീഡിയ ചിത്രം (ഇടത്ത്)

മറ്റ് സംഗീതസംവിധായകരില്‍ നിന്നും പല കാര്യങ്ങളിലും വ്യത്യസ്തനാണ് വിദ്യാസാഗര്‍. താന്‍ ഈണമിട്ട ഒരു ട്യൂണ്‍ ആദ്യകേള്‍വിയില്‍ ശ്രോതാവിന് ഇഷ്ടപ്പെട്ടാല്‍ ആ ട്യൂണ്‍ ശരിയല്ലെന്ന് കരുതുന്നയാളാണ് വിദ്യാസാഗര്‍. അതുപോലെ വാക്കുകളെ സംഗീതം കൊണ്ട് പോറലേല്‍പ്പിക്കാതെ, അതിലെ അര്‍ത്ഥം അനുസ്യൂതം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന സംഗീത സംവിധായകന്‍ കൂടിയാണ്.  

മലയാള സിനിമയില്‍ അഴകിയ രാവണന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ സംഗീത സംവിധായകനായെത്തിയ വിദ്യാസാഗര്‍ പിന്നീടങ്ങോട്ട് നിരവധി വര‍്ഷങ്ങളില്‍ മലയാളികളുടെ പ്രിയ സംഗീതസംവിധായകനായിരുന്നു. ഇപ്പോള്‍ വിദ്യാസാഗറിന് 60 തികയുന്നു. ഇതില്‍ 34 വര്‍ഷം സിനിമാ സംഗീത ലോകത്ത്, എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഇദ്ദേഹം തിളങ്ങി. അതില്‍ കൂടുതല്‍ തിളങ്ങിയത് മലയാളത്തിലാണെന്ന് പറയാം.  

‍ഒരു ട്യൂണ്‍ ആദ്യകേള്‍വിയില്‍ ശ്രോതാവിന് ഇഷ്ടപ്പെട്ടാല്‍ ആ ട്യൂണ്‍ അല്‍പായുസ്സായിരിക്കുമെന്ന് വിദ്യാസാഗര്‍ കരുതുന്നു. പതുക്കെ മനസ്സില്‍ പിടിച്ചുകയറുന്ന ട്യൂണുകളാണ് അനശ്വരമായിത്തീരുക എന്നും വിദ്യാസാഗര്‍ വിശ്വസിക്കുന്നു.  

സാഹിത്യവുമായി ആത്മബന്ധമുള്ള സംഗീതസംവിധായകനായതിനാലാണ് വിദ്യാസാഗര്‍ വ്യത്യസ്തനായിത്തീരുന്നത്. ഇംഗ്ലീഷിലും തമിഴിലും ഏതാണ്ടെല്ലാ ക്ലാസിക്കുകളും വായിച്ച വിദ്യാസാഗര്‍ തമിഴില്‍ ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. സാഹിത്യത്തോടുള്ള ഈ ആത്മബന്ധം കാരണമാണ് സാഹിത്യത്തെ നിന്ദിക്കരുതെന്ന നിര്‍ബന്ധബുദ്ധിക്ക് പിന്നില്‍.  

മമ്മൂട്ടിയുമായുള്ള പരിചയമാണ് 1996-ൽ വിദ്യാസാഗറിനെ മലയാള സിനിമയിലെത്തിച്ചത്. ‘മലയാളചിത്രത്തിൽ സംഗീതം ചെയ്യാൻ താല്പര്യമുണ്ടൊ‘ എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ‘താങ്കൾ നായകനാണെങ്കിൽ ചെയ്യാം‘ എന്നായി വിദ്യാസാഗര്‍. അങ്ങിനെ മമ്മൂട്ടി-കമൽ ടീമിന്റെ അഴകിയ രാവണനിലൂടെ മലയാള സംഗീതസംവിധായകനായി അരങ്ങേറി. ഈ ചിത്രത്തിലെ എല്ലാം പാട്ടുകളും  ജനപ്രിയമായി. പ്രണയവർണ്ണങ്ങൾ, നിറം, സമ്മർ ഇൻ ബെതലഹെം, കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ജനപ്രിയമായി. മലയാളത്തില്‍ ഒട്ടാകെ 61 സിനിമകളിലെ ഗാനങ്ങള്‍ക്ക്  സംഗീതം പകര്‍ന്നു. പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴം, സിബിസച്ചിയുടെ അനാര്‍ക്കലി, സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ, ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്നിവയിലെ ഗാനങ്ങളും അനശ്വരമാണ്. ഗിരീഷ് പുത്തഞ്ചേരിയുമായുള്ള കൂട്ടുകെട്ടില്‍ ഒട്ടേറെ മികച്ച ഗാനങ്ങള്‍ ചെയ്തു. ഏകദേശം 30ഓളം സിനിമകളില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കാണ് ട്യൂണിട്ടത്. നല്ലൊരു കവിത കേട്ടാല്‍ തുടിക്കുന്ന മനസ്സ് വിദ്യാസാഗര്‍ ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ട്. അതിനുദാഹരണമാണ് പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുമായി ചേര്‍ന്ന് ചെയ്ത ഒരു പാട്ട്. പല ഈണങ്ങളും നല്‍കിയിട്ടും സിറ്റുവേഷന് അത് ചേരുന്നില്ല. ഒടുവില്‍ ഒരു തമിഴ് സിനിമയ്‌ക്ക് വേണ്ടി ചെയ്ത ട്യൂണ്‍ വിദ്യാസാഗര്‍ ഹാര്‍മോണിയത്തില്‍ വായിക്കുന്നു. ഈ ഈണം കേട്ടതും മുറിയില്‍ അല്‍പം അകലെ ഇരിക്കുകയായിരുന്ന ഗിരീഷ് പുത്തഞ്ചേരിക്ക് അത് നന്നേ പിടിച്ചു. ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗറിനെ നമസ്കരിച്ച ശേഷം കരഞ്ഞു. നിമിഷങ്ങള്‍ക്കം ഗിരീഷ് പുത്തഞ്ചേരിയുടെ പേനയില്‍ നിന്നും വരികള്‍ ജനിച്ചു:”ആരോ വിരല്‍ മീട്ടി, മനസ്സിന്‍ മണ്‍വീണയില്‍…”. പിന്നീട് അനശ്വരമായ ഒരു ഗാനത്തിന്റെ പിറവിയുടെ കഥ ഇങ്ങിനെ.  

മനോഹരമായ മെലഡി ഗാനങ്ങൾ ചെയ്തതിനാൽ ഇദ്ദേഹത്തെ ‘മെലഡി കിംഗ് എന്ന് വിളിക്കുന്നു.  2005-ൽ മികച്ച സംഗീതസം‌വിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം സംഗീതം നൽകിയ തിരുവോണകൈനീട്ടം എന്ന ഓണം ആൽബത്തിലെ ‘ പറനിറയെ പൊന്നളക്കും’ എന്ന ഗാനം ഇന്നും ഏറ്റവും മികച്ച ഓണപ്പാട്ടായി കരുതുന്നു.  

1989-ൽ രാജശേഖരൻ (റോബർട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ എൻ അൻപേ എന്ന ഗാനത്തിലൂടെയാണ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്.  

Tags: സംവിധായകന്‍Musicസംഗീത സംവിധായകന്‍ഗിരീഷ് പുത്തന്‍ചേരിവിദ്യാസാഗര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.