തിരുവനന്തപുരം: ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ വോട്ടിനും നോട്ടിനും വേണ്ടി ജിഹാദികളെ വളര്‍ത്തുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. മാറാട് കൂട്ടക്കൊലയുടെ 20-ാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച അനുസ്മരണദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികലടീച്ചര്‍.
കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കാന്‍ ഇടതു-ജിഹാദി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. മാറാട് കൂട്ടക്കൊല നടത്തിയ കലാപകാരികള്‍ക്കുവേണ്ടി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും കൈകോര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.
ഇന്ന് കേരളം ലോകതീവ്രവാദത്തിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്. മാറാട് കലാപത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് കൃത്യമായ നടപടിയെടുത്തിരുന്നെങ്കില്‍ കേരളത്തിന് ഈ അവസ്ഥ വരില്ലായിരുന്നു. എന്നാല്‍ ജിഹാദി തീവ്രവാദികളെ സഹായിക്കുന്ന നടപടികളാണ് ഇടതു വലതു മുന്നണികള്‍ ഇപ്പോഴും തുടരുന്നത്.
ജിഹാദി തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും തടയാന്‍ ശ്രമമുണ്ടാകുന്നത് അതുകൊണ്ടാണ്. ദ കേരള സ്റ്റോറി എന്ന സിനിമയ്ക്കുനേരെ നടക്കുന്ന പ്രചരണങ്ങളും ഈ നിലയില്‍ വേണം കാണാന്‍. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിമുഖം സിനിമയില്‍ നിന്ന് മാറ്റിക്കാന്‍ പ്രതിഷേധക്കാര്‍ക്ക് സാധിച്ചേക്കാം.
എന്നാല്‍ അദ്ദേഹം പറഞ്ഞ സത്യങ്ങള്‍ ജനങ്ങളുടെ മനസില്‍ നിന്ന് മാറ്റാന്‍ സിപിഎമ്മിന് സാധിക്കില്ല. ബാലഗോകുലത്തിന്റെ ഘോഷയാത്രകളില്‍ ഇല്ലാത്ത സംഘിഭീകരത തേടുന്ന സിപിഎം സര്‍ക്കാര്‍ മറ്റുമതങ്ങളെ ഉന്മൂലനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മതഗ്രന്ഥങ്ങള്‍ മതപാഠശാലകളില്‍ പഠിപ്പിക്കുന്നത് കാണുന്നില്ലെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയം മറന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ലക്ഷണമൊത്ത തീവ്രവാദി അക്രമമായിരുന്നു മാറാട് കൂട്ടക്കൊലപാതകമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ആര്.വി.ബാബു പറഞ്ഞു. കൂട്ടക്കൊലയ്ക്കുപിന്നില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗ്, എന്‍ഡിഎഫ്, മാറാട് ജുമാമസ്ജിദ് ഭാരവാഹികള്‍ എന്നിവരെല്ലാം സജീവമായി ഇടപെട്ടിരുന്നെന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് തോമസ് ജോസഫ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കേരളം മതതീവ്രവാദികള്‍ക്ക് സുരക്ഷിത ഇടമെന്ന് മതഭീകരന്‍ സക്കീര്‍ നായിക്കുംം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട. എന്നാല്‍ തീവ്രവാദത്തെക്കുറിച്ച് പറയുന്ന ദ കേരള സ്റ്റോറി തടയുമെന്നാണ് എസ്എഫ്ഐ പറയുന്നത്. തീവ്രവാദത്തെക്കുറിച്ചു പറയുമ്പോള്‍ വി.ഡി.സതീശനും സിപിഎമ്മിനും പൊള്ളുന്നതെന്താണെന്നും ആര്.വി.ബാബു ചോദിച്ചു. ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് കിളിമാനൂര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ അനിത ജനാര്ദ്ദനന്, ജ്യോതീന്ദ്രകുമാര്‍, മഞ്ഞപ്പാറ സൂരേഷ്, അമ്പൂരി പ്രഭാകരന്, വഴയില ഉണ്ണി, പൂഴനാട് വേണുഗോപാല്‍, അറപ്പുര ബിജു,സന്ദീപ് തമ്പനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: