Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പഞ്ചവര്‍ണക്കോലങ്ങള്‍ നിറഞ്ഞാടുകയായി

മധ്യതിരുവിതാംകൂറിലെ പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വിവിധ സ്ഥലങ്ങളിലായി അവതരിപ്പിച്ചു വരുന്ന നാടക സ്വഭാവമുളള അനുഷ്ഠാന കലയാണ് പടയണി. കേരളത്തിന്റെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും പടേനി എന്ന പടയണി കെട്ടിയാടുന്നു. തെയ്യങ്ങളോടു സാമ്യമുള്ള ഈ കലാരൂപം വിളവെടുപ്പിനോടനുബന്ധിച്ചാണ് നടത്തിവരുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 30, 2023, 06:00 am IST
inVaradyam

നിള രാമസ്വാമി

മധ്യതിരുവിതാംകൂറിലെ പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വിവിധ സ്ഥലങ്ങളിലായി അവതരിപ്പിച്ചു വരുന്ന നാടക സ്വഭാവമുളള അനുഷ്ഠാന കലയാണ് പടയണി. കേരളത്തിന്റെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും പടേനി എന്ന പടയണി കെട്ടിയാടുന്നു. തെയ്യങ്ങളോടു സാമ്യമുള്ള ഈ കലാരൂപം വിളവെടുപ്പിനോടനുബന്ധിച്ചാണ് നടത്തിവരുന്നത്.

കവുങ്ങില്‍ പാളകളില്‍ നിര്‍മ്മിച്ച വലുതും ചെറുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ മേളത്തോടെ തീച്ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ചത്തില്‍ തുള്ളിയുറയുന്നതാണിതിന്റെ അവതരണരീതി. പടയണി നൃത്തങ്ങള്‍ക്ക് പൊതുവെ ‘കലായം’ എന്നാണ് പറയുക.

കോലങ്ങളെഴുതാന്‍  പച്ച, വെളുപ്പ്, കറുപ്പ്, ചുവപ്പ്, മഞ്ഞ തുടങ്ങിയ പഞ്ചവര്‍ണ്ണങ്ങള്‍ ഉപയോഗിക്കുന്നു. കവുങ്ങില്‍ പാളയുടെ പച്ച, പച്ചപ്പാള ശ്രദ്ധയോടെ ചെത്തിമിനുക്കിയെടുത്ത വെളുപ്പ്, പച്ചമാവില വെയിലത്തു വാട്ടി വെണ്ണപോലെ അരച്ചെടുത്ത കറുപ്പ്, ചെങ്കല്ല് അരച്ചെടുത്ത ചുവപ്പ്, മഞ്ഞള്‍ അരച്ചെടുത്ത മഞ്ഞ എന്നിങ്ങനെ നിറങ്ങളും പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന പരമ്പരാഗത വസ്തുക്കളുമാണ് പടയണിയില്‍ ഉപയോഗിക്കുന്നത്.

ദാരിക നിഗ്രഹത്തിനു ശേഷം കലി ശമിക്കാതിരുന്ന കാളിയെ ശാന്ത സ്വരൂപയാക്കുന്നതിനായി പരമശിവന്റെ ഉപദേശ പ്രകാരം സുബ്രഹ്മണ്യന്‍ പച്ചപ്പാളയില്‍ പക്ഷികളുടെയും, മാടന്റെയും യക്ഷിയുടെയും ചിത്രങ്ങള്‍ വരയ്‌ക്കുകയും ഭൂതഗണങ്ങള്‍ വാദ്യമേളങ്ങളോടെ ഹാസ്യ സംവാദം നടത്തുകയും ചെയ്തതു കണ്ട് കാളിയുടെ കോപമടങ്ങിയെന്നും, നാശത്തിന്റെ ഭീതി മാറി സമൂഹത്തില്‍ നന്മയുടെ പ്രകാശം പരന്നു എന്നുമാണ് ഐതീഹ്യം. ക്രമേണ നന്മയാഗ്രഹിച്ച നാട്ടുക്കൂട്ടങ്ങള്‍ പച്ചത്തപ്പുകൊട്ടി ദേവിയെ വിളിച്ചിറക്കി കോലം കെട്ടി നൃത്തമാടി എന്നതാണ് ചരിത്രം.

തികച്ചും ഗോത്ര -ദ്രാവിഡ സംസ്‌കാരങ്ങളുടെ  സമന്വയമായ കോലങ്ങള്‍ കാവുകളിലാണ് നടന്നുവരുന്നത്. കാവുകള്‍ ക്ഷേത്രങ്ങളായതോടുകൂടി പടയണിയും ക്ഷേത്രങ്ങളിലേക്കാനയിക്കപ്പെട്ടു. ദേശഭേദങ്ങള്‍ക്കനുസരിച്ച് നാട്ടറിവുകള്‍, ശൈലികള്‍ എന്നിവയിലെല്ലാം വ്യത്യാസങ്ങളുണ്ടെങ്കിലും വേഷങ്ങളിലോ കെട്ടിയാടലുകളിലോ വ്യത്യാസമില്ലാതെ പഴയ തനിമയോടുതന്നെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ പടയണി കൊണ്ടാടുന്നു.  

പത്തനംതിട്ട ജില്ലയിലെ  പടയണി ഗ്രാമമാണ് കടമ്മനിട്ട. ധനുമാസമാകുന്നതോടെ പമ്പയാറിന്റെയും മണിമലയാറിന്റെയും തീരങ്ങളില്‍ തപ്പുകൊട്ടിന്റെ താളം ഉയരുകയായി. അന്തിമയങ്ങിയാല്‍ ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍ വ്രതനിഷ്ഠ കാത്ത പഞ്ചവര്‍ണ്ണക്കോലങ്ങള്‍ നിറഞ്ഞാടുകയായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആടിത്തിമിര്‍ത്ത് മേടം പത്തിന് – പത്താമുദയത്തിന് – ഒരു വര്‍ഷത്തെ പടയണിക്കാലത്തിന് തിരശ്ശീല വീഴും. പടയണിയെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര ചരിത്രമുണ്ട്. ചിത്രകല, നൃത്തം, സംഗീതം, മേളം തുടങ്ങി 64 കലകളുടെയും 64 ജാതിഭേദങ്ങളുടെയും സമഞ്ജസ സമ്മേളനമായ പടയണി, കേന്ദ്ര ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കടമ്മനിട്ട പടയണി ഗ്രാമം ഉള്ള കാലത്തോളം അന്യം നിന്ന് പോകില്ല. അതിനായി പ്രായഭേദമെന്യേ തങ്ങളുടെ ജീവിതം ഉഴിഞ്ഞു വച്ച കലാകാരന്മാര്‍ക്ക് ആയുരാരോഗ്യം നല്‍കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. പടയണി നമ്മുടേതാണ്. നമ്മുടെ മണ്ണിന്റെ കലയാണ്.

Tags: keralaalappuzhaനാടന്‍ കല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.