Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നരസിംഹസ്വാമിക്ക് പ്രിയം ആനനേര്‍ച്ച

അഭീഷ്ടകാര്യസിദ്ധിക്കായി ആനനേര്‍ച്ച വഴിപാടായുള്ള ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം. മകരത്തിലെ തിരുവോണ ദിവസമാണ് തിരുവുത്സവം. അന്ന് നൂറുക്കണക്കിനു ആനകളെ ഒന്നിച്ചു അണിനിരത്തി ഗജമേള നടത്തുന്നതും, തലേ ദിവസം തന്ത്രി മുഖ്യന്റെ കാര്‍മ്മികത്വത്തില്‍ ആനയൂട്ട് നടത്തുന്നതും ഇവിടെ മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 12:24 am IST
inSamskriti

പി.മോഹനന്‍ പിള്ള

അഭീഷ്ടകാര്യസിദ്ധിക്കായി ആനനേര്‍ച്ച വഴിപാടായുള്ള ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം. മകരത്തിലെ തിരുവോണ ദിവസമാണ് തിരുവുത്സവം. അന്ന് നൂറുക്കണക്കിനു ആനകളെ ഒന്നിച്ചു അണിനിരത്തി ഗജമേള നടത്തുന്നതും, തലേ ദിവസം തന്ത്രി മുഖ്യന്റെ കാര്‍മ്മികത്വത്തില്‍ ആനയൂട്ട് നടത്തുന്നതും ഇവിടെ മാത്രമാണ്. ഈ അപൂര്‍വ്വ കാഴ്ച മറ്റൊരിടത്തും കാണാനാകില്ല.

കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടുമിക്ക ആനകളെയും ഇവിടെ നേര്‍ച്ചയായി കൊണ്ടുവന്നട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളില്‍ ഇതര ക്ഷേത്രങ്ങളില്‍ നിന്നും നരസിംഹസ്വാമി ക്ഷേത്രം വേറിട്ടു നില്‍ക്കുന്നു. 1500 വര്‍ഷത്തെ പഴക്കമുള്ളതായി പറയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ പണ്ട് സ്വര്‍ണ്ണ കൊടിമരം ഉണ്ടായിരുന്നതായി വിശ്വസിക്കുന്നു. ക്ഷേത്രമണ്ഡപത്തിലും ഗോപുരത്തിലും കരിങ്കല്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിഖിതങ്ങളിലെ പ്രാചീനമായ വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ ചിത്ര ലിപികള്‍ ക്ഷേത്രത്തിന്റെ പൗരാണികത്വം ദ്യോതിപ്പിക്കുന്നു. ശ്രീകോവിലിനു മുന്നിലുള്ള ദ്വാരപാലകരുടെ ദാരുശില്പം അനുപമ രൗദ്രഭംഗി നിറഞ്ഞതാണ്. ചേതോഹരമായ തിരുസ്വരൂപം അഞ്ജന ശിലയില്‍ കുടികൊള്ളുന്നുവെങ്കിലും ഗോളകമെന്ന സംവിധാനത്തിലൂടെ സംരക്ഷിക്കപ്പെടുന്നു.  

ക്ഷേത്ര ഐതിഹ്യം ഇങ്ങനെ: വടക്കേ മലബാറില്‍ നിന്നും തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനു വന്ന ഒരു ബ്രാഹ്മണശ്രേഷ്ഠന്‍ മുറജപം കഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങും വഴി വിശ്രമിക്കുന്നതിന് ശൂരനാട് വടക്ക് ആനയടി അറപ്പുര ഇല്ലത്ത് എത്തിച്ചേര്‍ന്നു. ഇല്ലത്ത് വേണ്ടുവോളം വിശ്രമിക്കുന്നതിനും അദ്ദേഹം കൈയ്യില്‍ കരുതിയ തേവാരമൂര്‍ത്തിക്ക് പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനും എല്ലാ സൗകര്യങ്ങളും ഇല്ലത്തെ തിരുമേനി ഒരുക്കി കൊടുത്തു. മൂന്നു ദിവസത്തെ പൂര്‍ണ്ണവിശ്രമത്തിനൊടുവില്‍ യാത്ര തുടരാന്‍ തീരുമാനിച്ച ബ്രാഹ്മണന്‍ തന്റെ തേവാരമൂര്‍ത്തിയെ  കൈയ്യിലെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. വിഗ്രഹം വെച്ച സ്ഥാനത്തു തന്നെ ഉറച്ച അവസ്ഥയിലായിരുന്നു. ഇതുവരെ അനുഭവപ്പെടാത്ത ഈ അത്ഭുതം മറുള്ളവരെ അറിയിച്ചു. ഇത് എന്റെ ഉപാസനാമൂര്‍ത്തിയായ നരഹരിയാണ്, ഹിരണ്യകശിപുവിനെ നിഗ്രഹിച്ച ശേഷം ശാന്തനായി ലക്ഷ്മീസമേതനായി ഇരിക്കുന്ന നരസിംഹമാണ്, അദ്ദേഹം ഇനി ഇവിടെ വസിക്കും. നരസിംഹത്തിനു ഉചിതമായ ക്ഷേത്രം നിര്‍മ്മിച്ച് ഞാന്‍ നിര്‍ദ്ദേശിക്കുന്ന പടിത്തര പ്രകാരം പൂജാദികര്‍മ്മങ്ങള്‍ ചെയ്യണമെന്നും ആജ്ഞാപിച്ച് ബ്രാഹ്മണല്‍ വടക്ക് ദിശയിലേക്ക് യാത്രയായി.  

കിഴക്കോട്ടു ദര്‍ശനമായി ക്ഷേത്രം പണിതു. എല്ലാ പൗരാണിതകളോടുകൂടി സംരക്ഷിക്കപ്പെട്ടിരുന്ന ക്ഷേത്രത്തിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ടായിരുന്നു. കാലാന്തരത്തില്‍ ഭഗവാന്‍ ഉഗ്രമൂര്‍ത്തിയായി മാറുന്നതായി ദൈവജ്ഞന്മാരുടെ കണ്ടെത്തി. തുടര്‍ന്ന് നരസിംഹമൂര്‍ത്തിക്ക് അഭിമുഖമായി പുതിയിടത്ത് ശ്രീകൃഷ്ണ ഭഗവാനെ പ്രതിഷ്ഠിച്ചു. ഇതിനെത്തുടര്‍ന്ന് ദേശദേവനായ നരസിംഹമൂര്‍ത്തിക്ക് ശാന്തത കൈവന്നതായി ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. ഓരോ വര്‍ഷവും പത്തുനാള്‍ നീളുന്ന ഉത്സവത്തിനു ഭഗവാന്റെ തിടമ്പേറ്റുന്നത് കേരളത്തിലെ ഏറ്റവുമധികം തലയെടുപ്പുള്ള ഗജകേസരികളാണ്.  

ദേവന്റെ ഇഷ്ട വഴിപാടായ ആനനേര്‍ച്ചക്ക് ഈ വര്‍ഷം ആയിരത്തോളം വിശ്വാസികള്‍ ആനയെ നേര്‍ച്ചയായി നടയ്‌ക്കിരുത്തി. ആനയടി ഗജമേളയ്‌ക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ എത്താറുണ്ട്. ഓരോ വര്‍ഷവും നേര്‍ച്ച ആനകളായി നൂറ്റി ഇരുപതോളം ആനകളെ എത്തിക്കാറുണ്ടെങ്കിലും ആന വിദഗ്ധരുടെ പരിശോധനക്കൊടുവില്‍ നൂറില്‍ താഴെ ആനകള്‍ക്കു മാത്രമെ ഗജമേളക്ക് അനുവാദം ലഭിക്കാറുള്ളു. കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളുടെ തെക്കന്‍ ഭാഗത്തെ സംഗമ സ്ഥലമായ ശൂരനാട് വടക്കുള്ള ആനയടി എന്ന ഗ്രാമപ്രദേശത്തായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കൊല്ലം തേനി ദേശീയപാത ഈ പ്രദേശം വഴിയാണു കടന്നു പോകുന്നത്.

Tags: keralaക്ഷേത്രംkollamElephant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.