Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സൂപ്പറാവാത്ത സൂപ്പര്‍ കപ്പ്

ഐഎസ്എല്ലിലെ എല്ലാ ടീമുകളും ഐ ലീഗിലെ അഞ്ച് ടീമുകളുമടക്കം പങ്കെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായിരുന്നു സൂപ്പര്‍ കപ്പ്. എന്നാല്‍ പല മത്സരങ്ങളും ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു അരങ്ങേറിയത്. ഫുട്‌ബോള്‍ ആരാധകരുടെ പ്രദേശമായ കോഴിക്കോട്ടും മഞ്ചേരിയിലുമായി മത്സരങ്ങള്‍ നടന്നിട്ടും എന്തുകൊണ്ട് ഈ ഗതികേട് ഉണ്ടായി എന്ന് അധികൃതര്‍ ചിന്തിക്കണം.

സ്‌പോര്‍ട്‌സ് ലേഖകന്‍byസ്‌പോര്‍ട്‌സ് ലേഖകന്‍
Apr 27, 2023, 05:00 am IST
inFootball

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ മൂന്നാം പതിപ്പിന് കഴിഞ്ഞ ദിവസം തിരശ്ശീല വീണു. കിരീട പ്രതീക്ഷയുമായെത്തിയ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഒഡീഷ എഫ്‌സി തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി ഒഡീഷ എഫ്‌സിയുടെ ബ്രസീലിയന്‍ താരം ഡീഗോ മൗറീഷ്യോയും ടോപ് സ്‌കോറര്‍ക്കുള്ള സ്വര്‍ണ പാദുകം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വില്‍മര്‍ ജോര്‍ദാനും മികച്ച് ഗോള്‍ കീപ്പറായി ഒഡീഷയുടെ അമരീന്ദര്‍ സിങ്ങും തെരഞ്ഞെടുക്കപ്പെട്ടു. ഫെയര്‍ പ്ലേ അവാര്‍ഡ് ഐസ്വാള്‍ എഫ്‌സിക്കാണ്.

ഐഎസ്എല്ലിലെ എല്ലാ ടീമുകളും ഐ ലീഗിലെ അഞ്ച് ടീമുകളുമടക്കം പങ്കെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായിരുന്നു സൂപ്പര്‍ കപ്പ്. എന്നാല്‍ പല മത്സരങ്ങളും ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു അരങ്ങേറിയത്. ഫുട്‌ബോള്‍ ആരാധകരുടെ പ്രദേശമായ കോഴിക്കോട്ടും മഞ്ചേരിയിലുമായി മത്സരങ്ങള്‍ നടന്നിട്ടും എന്തുകൊണ്ട് ഈ ഗതികേട് ഉണ്ടായി എന്ന് അധികൃതര്‍ ചിന്തിക്കണം. കോഴിക്കോട് നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളികള്‍ക്കാണ് കുറച്ചെങ്കിലും ആരാധകര്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. ബെംഗളൂരുവിനെതിരായ കളി നിറഞ്ഞ സ്‌റ്റേഡിയത്തില്‍ നടന്നു എന്നത് മാത്രമാണ് ഏക ആശ്വാസം.  റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ നടന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരത്തില്‍ പന്ത്രണ്ടായിരത്തോളം ആരാധകര്‍ വന്നുവെങ്കില്‍ ശ്രീനിധിക്കെതിരായ രണ്ടാം കളിയില്‍ അതിന്റെ പകുതി ആളുകളാണ് സ്‌റ്റേഡിയത്തിലെത്തി കളി കണ്ടത്. ചില കളികള്‍ കാണാന്‍ ആയിരത്തില്‍ താഴെ ആരാധകരാണ് എത്തിയത്. മഞ്ചേരിയിലും വ്യത്യസ്തമായിരുന്നില്ല കാര്യങ്ങള്‍. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ നടന്നപ്പോള്‍ പോലും കേരളത്തിന്റെ കളിക്ക് സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. ഫൈനലിന് ടിക്കറ്റ് എടുത്തിട്ടും നിരവധി പേര്‍ക്കാണ് സ്‌റ്റേഡിയത്തില്‍ കയറി കളി കാണാന്‍ കഴിയാതിരുന്നത്. ആ അവസ്ഥയില്‍ നിന്നാണ് ഇവിടെ തുച്ഛമായ ആരാധകര്‍ക്ക് മുന്നില്‍ ഇന്ത്യയിലെ സൂപ്പര്‍ ക്ലബുകള്‍ പന്തുതട്ടിയത്. ആര്‍ക്കോ വേണ്ടിയെന്ന പോലെയായിരുന്നു ഈ ടൂര്‍ണമെന്റ് നടത്തിപ്പ്.

റംസാന്‍ മാസക്കാലത്ത് ടൂര്‍ണമെന്റ് നടത്തിയതും തിരിച്ചടിയായി. മാത്രമല്ല, രാത്രി എട്ടരയ്‌ക്ക് കളി നടത്തിയതും കാണികളെ അകറ്റി. മഞ്ചേരിയില്‍ നിന്നും കോഴിക്കോട്ടുനിന്നും രാത്രി 10.30 കളി കഴിഞ്ഞശേഷം ജില്ലയുടെ മറ്റ് മേഖലകളില്‍ നിന്ന് വരുന്നവര്‍ക്ക് തിരിച്ചുപോകാന്‍ ബസ് ഇല്ലാത്തതും തിരിച്ചടിയായി. സെമി, ഫൈനല്‍ മത്സരങ്ങള്‍ രാത്രി ഏഴിന് നടന്നിട്ടുപോലും ഫുട്‌ബോള്‍ ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയില്ല. കഷ്ടിച്ച് നാലായിരത്തോളം കാണികളാണ് ഫൈനല്‍ കാണാന്‍ പോലും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. എന്തിനേറെ പറയുന്നു തൊട്ടതെല്ലാം പിഴച്ചപോലെയായിരുന്നു ടൂര്‍ണമെന്റ് നടത്തിപ്പ്.  

അതുപോലെ കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷനും മലപ്പുറം ഫുട്‌ബോള്‍ അസോസിയേഷനും  ടൂര്‍ണമെന്റ് നടത്തിപ്പില്‍ യാതൊരു റോളും ഉണ്ടായതുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ വെറും നോക്കുകുത്തികളുടെ റോളായിരുന്നു ഈ ജില്ലാ അസോസിയേഷനുകള്‍ക്ക്. ഈ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നതുപോലെ അക്കാദമികള്‍ക്കും ജില്ലാ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ക്കും ടിക്കറ്റ് നല്‍കിയിരുന്നെങ്കില്‍ ഇത്രയും ശുഷ്‌കമായ കാണികളെ വച്ച് ഈ സൂപ്പര്‍ കപ്പ് നടത്തേണ്ടി വരുമായിരുന്നില്ല.

മാത്രമല്ല, പല ടീമുകളും പരിശീലനത്തിനുള്ള അസൗകര്യങ്ങളില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ രേഖാമൂലം പരാതി അറിയിച്ചിരുന്നു. അങ്ങനെ നടത്തിപ്പിന്റെ മേന്മയേക്കാള്‍ ആക്ഷേപങ്ങളാണ് ടൂര്‍ണമെന്റിലുടനീളം മുഴച്ചു നിന്നത്. ഇനിയെങ്കിലും കേരളത്തില്‍ ഇത്തരമൊരു വമ്പന്‍ ടൂര്‍ണമെന്റ് നടത്തുമ്പോള്‍ അധികൃതര്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തണം.

Tags: keralafootballസൂപ്പര്‍ കപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.