Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചേലുള്ള ചൂലുകൾ വാങ്ങാൻ കണ്ടത്തിമാവ് ചൂൽസിറ്റി; സ്വദേശികളോടൊപ്പം വിദേശി ഉത്പന്നങ്ങളും ചൂൽ സിറ്റിയെ വൈവിധ്യവത്കരിയ്‌ക്കുന്നു

ദിവസവും 10000 രൂപയുടെ കച്ചവടം നടക്കാറുണ്ടെന്നാണ് ഒരു കടയുടമ പറഞ്ഞത്. വിവിധ വലിപ്പത്തിലും ആകൃതിയിലും ഉള്ള ചൂലുകളുടെ വിപണികളാണ് ചൂൽസിറ്റിയ്‌ക്കിരുവശവും. കേട്ടറിഞ്ഞ് അകലങ്ങളിൽ നിന്നു പോലും ചൂൽ വാങ്ങാൻ ആളുകൾ ഇവിടേയ്‌ക്കെത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2023, 04:03 pm IST
in Business
ചിത്രങ്ങൾ: അഡ്വ. സെൻ പുതുപ്പറമ്പിൽ

ചിത്രങ്ങൾ: അഡ്വ. സെൻ പുതുപ്പറമ്പിൽ

പാലാ: വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലാത്തവരാണ് ബഹുഭൂരിപക്ഷം മലയാളികളും. വ്യക്തി ശുചിത്വം പോലെ തന്നെ സ്വന്തം വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി സൂക്ഷിക്കുന്നതിലും മലയാളികൾക്ക് നൂറിൽ നൂറാണ് മാർക്ക്. പണ്ടുകാലം മുതലെ മുറ്റമടിയ്‌ക്കാനും മുറികൾക്കകം വൃത്തിയാക്കാനും ഈർക്കിൽ ചൂൽ ഉപയോഗിച്ചു ശീലിച്ച മലയാളി, കാലത്തിനനുസരിച്ച് പുൽച്ചൂലിലേയ്‌ക്കും പ്ലാസ്റ്റിക് ചൂലുകളിലേയ്‌ക്കുമൊക്കെ മാറി ചിന്തിച്ചു. സിന്തറ്റിക് ഫൈബർ നാരുകൾകൊണ്ടുള്ള സ്റ്റൈലൻ ചൂലുകളുടെ കടന്നുവരവോടെ, വഴിയോരങ്ങളിൽ തമ്പടിച്ചു പരമ്പരാഗത പുൽച്ചൂലുകൾ നിർമ്മിച്ചു വില്ക്കുന്ന അസംഘടിതരായ മറുനാടൻ തൊഴിലാളികളുടെ ജീവിതമാണ് വഴിമുട്ടിയത്.  

വൈവിധ്യമാർന്ന ചൂലുകളുടെ വില്പനയിലൂടെ പ്രശസ്തമായ ഒരു ഗ്രാമം കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ പാലായ്‌ക്കടുത്ത നീലൂർ, കണ്ടത്തിമാവ് ഇന്നറിയപ്പെടുന്നത് ‘ചൂൽ സിറ്റി’ എന്ന അപരനാമത്തിലാണ്. മീനച്ചിൽ താലൂക്കിലെ കടനാട് പഞ്ചായത്തിലെ നീലൂർ-മുട്ടം റൂട്ടിലെ കണ്ടത്തിമാവ് കവലയാണ് ചൂൽവില്പനശാലകളുടെ എണ്ണം കൊണ്ട് പ്രശസ്തമായിത്തീർന്നത്. കൊവിഡ് കാലത്തിനുശേഷമാണ്  ‘ചൂൽ സിറ്റി’ രൂപം കൊള്ളുന്നത്. പലവിധ കച്ചവടങ്ങളിൽ സജീവമായിരുന്ന ഇവിടത്തെ കച്ചവടക്കാർ കൊവിഡാനന്തര അതിജീവനത്തിനായി ചിന്തിച്ചപ്പോൾ കിട്ടിയ ആശയമാണ് ചൂൽക്കച്ചവടം. ഇന്ന് ലോകത്തിലെ ഏതുതരം ചൂലുകളും കിട്ടുന്ന ഒരേയൊരിടമാണ് കണ്ടത്തിമാവ്.

ദിവസവും 10000 രൂപയുടെ കച്ചവടം നടക്കാറുണ്ടെന്നാണ് ഒരു കടയുടമ പറഞ്ഞത്. വിവിധ വലിപ്പത്തിലും ആകൃതിയിലും ഉള്ള ചൂലുകളുടെ വിപണികളാണ്  ചൂൽസിറ്റിയ്‌ക്കിരുവശവും. കേട്ടറിഞ്ഞ് അകലങ്ങളിൽ നിന്നു പോലും ചൂൽ വാങ്ങാൻ ആളുകൾ ഇവിടേയ്‌ക്കെത്തുന്നു. വീടിന് അകത്തും പുറത്തും പായലും മണ്ണുമൊക്കെ തൂക്കാൻ പറ്റുന്ന പലതരത്തിലുള്ള വെറൈറ്റി ചൂലുകളുടെ സെലക്ഷൻ സെന്ററുകളാണ് ഓരോ കടയും. തുടക്കത്തിൽ കുടിലുമറ്റത്തിൽ തങ്കച്ചന്റെയും മുണ്ടാട്ട് ജിസ് മോന്റെയും ആശയത്തിൽ നിന്നും രൂപപ്പെട്ടതാണ് വ്യത്യസ്തമായ ചൂൽ കച്ചവടം. ഇവരുടെ ബിസിനസ്സ് തരക്കേടില്ലാത്ത വരുമാനം ലഭിക്കുന്നതാണെന്നറിഞ്ഞതോടെ മറ്റുള്ളവരും ഈ ബിസിനസിലേയ്‌ക്കിറങ്ങി. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ സാധാരണ ചൂലുകളായിരുന്നു കടയ്‌ക്കു മുന്നിൽ നിരത്തി വച്ചിരുന്നത്. ആളുകൾ ധാരാളമായി ചൂൽ അന്വേഷിച്ചെത്തിത്തുടങ്ങിയതോടെ പുതിയ 25 ഇനം വെറൈറ്റി ചൂലുകൾ വിപണികളിൽ എത്തി. ഈർക്കിൽ ചൂൽ, പുൽച്ചൂൽ, മുളച്ചൂൽ, പനച്ചൂൽ, കമ്പിച്ചൂൽ, താഴയോലച്ചൂൽ, ഓലച്ചൂൽ അങ്ങനെ പോകുന്നു സിറ്റിയിലെ വെറൈറ്റി ചൂലുകളുടെ നിര.

60 മുതൽ 125 രൂപയാണ് വില. ഒരിക്കൽ ഇതുവഴി കടന്നുപോകുന്നവർക്ക് ചൂൽവില്പന ഒരു കൗതുകക്കാഴ്ചയാണ്. മത്സരക്കച്ചവടം ആണെങ്കിലും താരതമ്യേന വിലക്കുറവോടെയാണ് ഇവിടെ കച്ചവടം നടക്കുന്നത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, കോട്ടയം, എറണാകുളം മേഖലയിലുള്ളവരാണ് കൂടുതലായും ചൂലന്വേഷിച്ചെത്താറ്.  മറ്റിടങ്ങളിലെ ചില്ലറക്കച്ചവടക്കാരും ഈ ചൂൽവിപണിയിലേയ്‌ക്കാണെത്തുന്നത്.

സ്വദേശികളോടൊപ്പം വിദേശി ഉത്പന്നങ്ങളും ചൂൽ സിറ്റിയെ വൈവിധ്യവത്കരിയ്‌ക്കുന്നു. ഇന്തോനേഷ്യയിൽ നിന്നും തായ്‌ലൻഡിൽ നിന്നുമാണ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ എത്തിയ്‌ക്കുന്നത്. ഈ ഉത്പന്നങ്ങൾക്ക് ഉറപ്പു കൂടുതലാണെന്നാണ് കച്ചവടക്കാർ പറയുന്നത്. ഉപയോഗിച്ചു പഴകിയാലും നാരുകൾ പൊടിഞ്ഞു പോകില്ല. പരമ്പരാഗത നാടൻ ചൂലുകളേക്കാൾ കാലപ്പഴക്കം കിട്ടുന്നവയാണ് വിദേശങ്ങളിൽ നിന്നും എത്തുന്നവ. വിദേശങ്ങളിൽ നിന്നുള്ള തെങ്ങ്, പന എന്നിവയുടെ ഈർക്കിൽ ചൂലുകളും ഇവരുടെ പക്കലുണ്ട്. നാടൻ ചൂൽ നിർമ്മിക്കാനുള്ള ഈർക്കിൽ ആലപ്പുഴയിൽ നിന്നും ശേഖരിക്കുന്നു. ഇവയുടെ നിർമ്മാണം മൂവാറ്റുപുഴയിലാണ് നടക്കുന്നത്.  

ഓണം, വിഷു, ദീപാവലി തുടങ്ങിയ ആഘോഷവേളകളോടനുബന്ധിച്ച് വീടുകളിൽ പുതിയ ചൂലുകൾ വാങ്ങിവയ്‌ക്കുന്നത് ശുഭകരമാണെന്ന വിശ്വാസം ഹിന്ദുക്കൾക്കിടയിൽ ഉണ്ട്. ചൂലിന്റെ ശരിയായ ഉപയോഗത്തിലൂടെ പല വാസ്തുവൈകല്ല്യങ്ങളും മാറുമത്രെ. വീടിനു പുറത്ത് ദിവസവും രാത്രിയിൽ വാതിലിനു മുന്നിൽ ചൂൽ വച്ചാൽ, നെഗറ്റീവ് എനർജി വീട്ടിൽ പ്രവേശിക്കില്ലെന്നു വിശ്വാസമുള്ളവരും ഉണ്ട്. ചൂലിനുള്ളിൽ ലക്ഷ്മീദേവി കുടികൊള്ളുന്നുവത്രെ. ദേവിയുടെ അനുഗ്രഹത്തിനായി വീടിനു പുറകിൽ ചെറിയ ചൂൽ കെട്ടിത്തൂക്കിയിടുന്ന വിശ്വാസികളും നമുക്കിടയിലുണ്ട്. ചൂൽ ആവശ്യക്കാരുടെ വിശ്വാസം എന്തുതന്നെയായാലും ചൂൽ സിറ്റിയിൽ വിഷുവില്പന പൊടിപൊടിയ്‌ക്കുകയാണ്.

കൂവപ്പടി ജി. ഹരികുമാർ (8921918835)

Tags: kottayamChool City
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.