Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അഞ്ചില്‍ മുങ്ങി ഗോകുലം: സൂപ്പര്‍ കപ്പ് ഫുട്‌ബോളിലെ തോല്‍വി എടികെ മോഹന്‍ ബഗാനോട്

കളിയില്‍ ആധിപത്യം മോഹന്‍ ബഗാനായിരുന്നു. ഹ്യൂഗോ ബൗമോസും ലിസ്റ്റണ്‍ കൊളാസോയും ഫെഡ്രികോയും കളം നിറഞ്ഞു കളിച്ചപ്പോള്‍ ഗോകുലം താരങ്ങള്‍ പലപ്പോഴും കാഴ്ചക്കാരായി. കൂടാതെ പ്രതിരോധത്തിലെ ദുര്‍ബലമായ പ്രകടനം കൂടിയായപ്പോള്‍ ഗോകുലത്തിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മൂന്നാം മിനിറ്റില്‍ മോഹന്‍ ബഗാന് കോര്‍ണര്‍ ലഭിച്ചു. ഫെഡ്രികോ എടുത്ത കിക്ക് അപകട ഭീഷണി ഉയര്‍ത്താതെ പാഴായി.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Apr 11, 2023, 05:00 am IST
in Football
സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഗോകുലം കേരളയുടെ വികാസും എടികെ മോഹന്‍ബഗാന്റെ കിയാനും

സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഗോകുലം കേരളയുടെ വികാസും എടികെ മോഹന്‍ബഗാന്റെ കിയാനും

കോഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരളയ്‌ക്ക് വന്‍ തോല്‍വി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് എടികെ മോഹന്‍ ബഗാനാണ് ഗോകുലത്തെ തകര്‍ത്തത്. ബഗാന് വേണ്ടി ലിസ്റ്റണ്‍ കൊളാസോ ഇരട്ടഗോള്‍ നേടി. ഹ്യൂഗോ ബൗമോസും മന്‍വീര്‍ സിങ്ങും കിയാന്‍ നസ്രിയും വിജയികള്‍ക്കായി ഒരോ ഗോള്‍ വീതം നേടി. ഗോകുലത്തിന്റെ ആശ്വാസ ഗോള്‍ സെര്‍ജിയോ മെന്‍ഡിയുടെ ബൂട്ടില്‍ നിന്ന്.  

കളിയില്‍ ആധിപത്യം  മോഹന്‍ ബഗാനായിരുന്നു. ഹ്യൂഗോ ബൗമോസും ലിസ്റ്റണ്‍ കൊളാസോയും ഫെഡ്രികോയും കളം നിറഞ്ഞു കളിച്ചപ്പോള്‍ ഗോകുലം താരങ്ങള്‍ പലപ്പോഴും കാഴ്ചക്കാരായി. കൂടാതെ പ്രതിരോധത്തിലെ ദുര്‍ബലമായ പ്രകടനം കൂടിയായപ്പോള്‍ ഗോകുലത്തിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മൂന്നാം മിനിറ്റില്‍ മോഹന്‍ ബഗാന് കോര്‍ണര്‍ ലഭിച്ചു. ഫെഡ്രികോ എടുത്ത കിക്ക് അപകട ഭീഷണി ഉയര്‍ത്താതെ പാഴായി. ആറാം മിനിറ്റില്‍ ബഗാന്‍ ലീഡ് നേടി. ഗോകുലത്തിന്റെ പ്രതിരോധ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ബഗാന്‍ എതിര്‍ ബോക്‌സിലേക്ക് നടത്തിയ നീക്കം ക്ലിയര്‍ ചെയ്യുന്നതില്‍ ഗോകുലം പ്രതിരോധത്തിന് പിഴച്ചു. പന്ത് പിടിച്ചെടുത്ത് ഹ്യൂഗോ ബൗമോസ് ബോക്‌സില്‍ കയറിയെങ്കിലും ഗോകുലം ഗോളി ഷിബിന്‍രാജ് വീണ് കിടന്ന് പന്ത് പിടിക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ നിന്ന് വഴുതി മാറിയ പന്ത് വീണ്ടും ബൗമോസിന്റെ കാലില്‍ കിട്ടി. ബൗമോസ് പന്ത് ലിസ്റ്റണ്‍ കൊളാസോക്ക് നല്‍കി. പന്ത് കാലില്‍ കൊരുത്ത കൊളാസോ ഉതിര്‍ത്ത കിടിലന്‍ ഷോട്ട് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ സെക്കന്‍ഡ് പോസ്റ്റിന്റെ മൂലയില്‍ തറച്ചു കയറി.  

തൊട്ടുപിന്നാലെ ഗോകുലത്തിന് ഒരു കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്നും മോഹന്‍ ബഗാന്‍ താരങ്ങളുടെ മുന്നേറ്റമായിരുന്നു. ഇടയ്‌ക്ക് ഗോകുലം വലതു വിങ്ങില്‍ നൗഫലിന്റെയും ഇടതു വിങ്ങില്‍ സൗരവിന്റെയും നേതൃത്വത്തില്‍ ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. 27-ാം മിനിറ്റില്‍ ബഗാന്‍ ലീഡ് ഉയര്‍ത്തി. ആദ്യ ഗോളിന്റെ തനിയാവര്‍ത്തനമെന്നോണം ബോക്‌സിന് പുറത്തു നിന്ന് ലിസ്റ്റണ്‍ കൊളാസോ പായിച്ച ബുള്ളറ്റ് ഷോട്ട് മുഴുനീളെ പറന്ന ഷിബിന്‍രാജിനെയും നിഷ്പ്രഭനാക്കി വലയില്‍ തറച്ചു കയറി. 41-ാം മിനിറ്റില്‍ ഫെഡ്രറികോയുടെ നല്ലൊരു ഷോട്ട് ഗോകുലം ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ മൂന്നാം തവണയും ഗോകുലത്തിന്റെ വല കുലുങ്ങി. കിയാന്‍ നസ്രി തള്ളിക്കൊടുത്ത പന്തുമായി ബോക്‌സില്‍ പ്രവേശിച്ച ഹ്യൂഗോ ബൗമോസാണ് അനായാസം വലകുലുക്കിയത്. 3-0ന്റെ ലീഡുമായാണ് എടികെ മോഹന്‍ ബഗാന്‍ ഇടവേളയ്‌ക്കു കയറിയത്.

കളി 60 മിനിറ്റ് പിന്നിട്ടപ്പോള്‍ ഗോകുലം നൗഫലിനെയും സൗരവിനെയും പിന്‍വലിച്ച് താഹിര്‍ സമാനെയും ശ്രീക്കുട്ടനെയും ഇറക്കി. തൊട്ടുപിന്നാലെ ഗോകുലം നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ അകന്നു നിന്നു. 63-ാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ നാലാം ഗോളും നേടി. ബോക്‌സിനുള്ളില്‍ പന്ത് കിട്ടിയ മന്‍വീര്‍ സിങ്ങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. എട്ട് മിനിറ്റിനു ശേഷം ഗോകുലം ഒരു ഗോള്‍ മടക്കി. അവര്‍ക്ക് ലഭിച്ച ഫ്രീകിക്കിനൊടുവിലാണ് ഗോള്‍. ഒമര്‍ റാമോസ് എടുത്ത കിക്ക് ബോക്‌സില്‍ നിന്ന അമിനൗ ബൗബ ഹെഡ് ചെയ്തത് മറ്റൊരു ഹെഡറിലൂടെ സെര്‍ജിയോ മെന്‍ഡി മോഹന്‍ ബഗാന്‍ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് പരിക്ക് സമയത്ത് കിയാന്‍ നസ്രിയും ലക്ഷ്യം കണ്ടതോടെ എടികെ മോഹന്‍ ബഗാന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. 14ന് നടക്കുന്ന മത്സരത്തില്‍ ഗോകുലം എഫ്‌സി ഗോവയെയും എടികെ മോഹന്‍ ബഗാന്‍ ജംഷദ്പൂര്‍ എഫ്‌സിയെയും നേരിടും.

Tags: footballGokulam FCഎ.ടി.കെ മോഹന്‍ ബഗാന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.