Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഗവേഷണസ്ഥാപനങ്ങളും വിദഗ്ധരും പറയുന്നു:’ അടുത്ത പത്ത് വര്‍ഷത്തില്‍ രൂപ കരകയറും’; 2030ല്‍ ഡോളറിന് 70 രൂപ ആകും

ഗവേഷണസ്ഥാപനങ്ങളും വിദഗ്ധരും പറയുന്നു: 'അടുത്ത 10 വര്‍ഷത്തിനകം രൂപ കരകയറും. 2030ല്‍ ഒരു ഡോളറിന് 70 രൂപ എന്ന നിലയില്‍ എത്തും'. അതിനുള്ള അടിത്തറയാണ് മോദി സര്‍ക്കാര്‍ ഒരുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2023, 04:38 pm IST
inBusiness

ന്യൂദല്‍ഹി: റഷ്യ-ഉക്രൈന്‍ യുദ്ധവും ആഗോള സാമ്പത്തിക മാന്ദ്യവും ഉണ്ടായിട്ടും ഇന്ത്യന്‍ രൂപ തളരാതെ പിടിച്ചുനില്‍ക്കുകയാണ്. ഡോളറിന് 82.78 രൂപ എന്ന നിലയില്‍ വരെ ദുര്‍ബ്ബലമായ രൂപ ഇപ്പോള്‍ 81.84 ലേക്ക് കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.  

ഇപ്പോള്‍ ഗവേഷണസ്ഥാപനങ്ങളും വിദഗ്ധരും പങ്കുവെയ്‌ക്കുന്ന അഭിപ്രായം മറ്റൊന്നാണ്. അടുത്ത് 10 വര്‍ഷത്തിനകം രൂപ കരകയറും. 2030ല്‍ ഒരു ഡോളറിന് 70 രൂപ എന്ന നിലയില്‍ എത്തും. അതിനുള്ള അടിത്തറയാണ് മോദി സര്‍ക്കാര്‍ ഒരുക്കുന്നത്.  

‍‍ഡോളര്‍ തകര്‍ന്നടിയും; 2030ല്‍ ഡോളറിന് 70 രൂപയാകും  

അതേ സമയം ഡോളര്‍ ഇനിയും തകര്‍ന്നടിയുമെന്നും യുബിഎസ് സെക്ര്യൂരിറ്റീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പറയുന്നു. കാരണം 2023 മാര്‍ച്ചിലെ കണക്ക് പ്രകാരം യുഎസില്‍ ഉല്‍പാദനപ്രവര്‍ത്തനങ്ങള്‍ ഏകദേശം മൂന്ന് വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.  

റഷ്യ-ഉക്രൈന്‍ യുദ്ധത്തിലൂടെ റഷ്യയെ തകര്‍ക്കാനുള്ള ഗൂഢ പദ്ധതിയുമായി അമേരിക്ക മുന്നോട്ട് പോകുമ്പോള്‍ മറ്റ് ലോകരാഷ്‌ട്രങ്ങളെല്ലാം അവരുടെ സ്വന്തം കറന്‍സി ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ രാജ്യാന്തര വ്യാപാര ഇടപാടുകള്‍ ഡോളറില്‍ വേണ്ട, രൂപയില്‍ തന്നെ വിനിമയം നടത്താന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു.  

ഇന്ത്യയുടെ ഉല്‍പാദനക്ഷമതയില്‍ കുതിപ്പ്  

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍ വന്‍കുതിപ്പിലാണ്. ഒപ്പം അന്താരാഷ്‌ട്ര വ്യാപരത്തില്‍ ഇന്ത്യ കുതിക്കുകയാണ്. ഈ രണ്ട് ഘടകങ്ങളും ഡോളറുമായുള്ള വിനിമയത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യവര്‍ധന ഉറപ്പാക്കുന്നു. 2030ഓടെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 70 രൂപയില്‍ എത്തുമെന്ന്  ധനകാര്യ ഗവേഷണ സ്താപനമായ ക്യാപിറ്റല്‍ ഇക്കണോമിക്സ് പറയുന്നു. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്ത് മുന്നോട്ട് പോകുന്ന രാജ്യമായതിനാല്‍ അന്താരാഷ്‌ട്ര വിപണിയിലെ എണ്ണ വിലയും രൂപയുടെ മൂല്യത്തെ സ്വാധീനിക്കും.  

അന്താരാഷ്‌ട്ര കറന്‍സിയായി രൂപ  

പല രാഷ്‌ട്രങ്ങളും ഡോളര്‍ ക്ഷാമം മൂലവും യുദ്ധസാഹചര്യം മൂലവും ഡോളറില്‍ ഇടപാട് ഒഴിവാക്കുകയാണ്. ഇതിനകം ഏകദേശം 18 രാഷ്‌ട്രങ്ങള്‍  രൂപയില്‍ ഇന്ത്യയുമായി ഇടപാട് നടത്താന്‍ സമ്മതിച്ചു കഴിഞ്ഞു. റഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബോട്സ്വാന, ഫിജി, ജര്‍മ്മനി, ഗയാന, ഇസ്രയേല്‍, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാന്‍മര്‍, ന്യൂസിലാന്‍റ്, ഒമാന്‍, സീഷേല്‍സ്, ടാന്‍സാനിയ, ഉഗാണ്ട, യുകെ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഇതുവഴി രൂപ ഒരു അന്താരാഷ്‌ട്ര കറന്‍സിയായി മാറുകയാണ്.  പല രാജ്യങ്ങളുടെ കയ്യിലും ഡോളര്‍ ഇല്ലാത്തതിനാല്‍ വ്യാപാരം നടക്കാന്‍ സ്ഥിതിവിശേഷം മറികടക്കുന്നതിനെ സഹായിക്കാനാണ് ഇന്ത്യയുടെ ഈ നീക്കം. ഇന്ത്യയിലെ പല ബാങ്കുകളും അന്താരാഷ്‌ട്ര ഇടപാടുകള്‍ സുഗമമായി നടത്താന്‍ വോസ്ട്രോ അക്കൗണ്ടുകള്‍ തുറന്നുകഴിഞ്ഞു. റഷ്യയിലെ പ്രധാനബാങ്കുകളായ ഷെര്‍ബാങ്ക്, വിടിബി ബാങ്ക്, ഗാസ്പ്രോംബാങ്ക് എന്നിവയ്‌ക്ക് ഇന്ത്യന്‍ രൂപയില്‍ ഇടപാട് നടത്താന്‍  വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിക്കഴിഞ്ഞു.  

2030ഓടെ ഇന്ത്യയുടെ കയറ്റുമതി മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനും മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതിനും ഡോളര്‍ ഒരു തടസ്സമാകരുതെന്ന് ഇന്ത്യ ശഠിയ്‌ക്കുന്നു. ശരിക്കും ഒരു വികസിത രാഷ്‌ട്രമായി ഇന്ത്യയെ മാറ്റാനാണ് ലക്ഷ്യം.  

Tags: rbiറിസര്‍വ്വ് ബാങ്ക്Indian RupeeDollarഡോളര്‍ രൂപ വിനിമയ നിരക്ക്രൂപറഷ്യ- ഉക്രൈന്‍ യുദ്ധംസമ്പദ് പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

പുതിയ വാര്‍ത്തകള്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;സ്വതന്ത്രവും സുരക്ഷിതവുമായ ഇന്തോ-പസഫികിനായി ഇന്ത്യയോട് സഹകരിക്കാന്‍ ന്യൂസിലാന്‍റ്

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.