Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വയനാട്ടിലെ കേസ് ഒതുക്കിക്കൂടേ സാര്‍

ഉത്തരന്‍

ഉത്തരന്‍byഉത്തരന്‍
Mar 29, 2023, 05:34 am IST
inArticle

വയനാട്ടിലെ എംപിയായിരുന്ന രാഹുലിന് കിടക്കാനിടമില്ലാതായി. ദല്‍ഹിയില്‍ വീടൊഴിയുന്ന തിരക്കിലാണ് രാഹുല്‍. 12 തുഗ്ലക്കാബാദിലെ വസതി ഒരുമാസത്തിനകം ഒഴിയണമെന്നാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വെറുംനിയമപരമായ നടപടി. ഇതുപകപോക്കലെന്ന് കോണ്‍ഗ്രസും ഒപ്പമുള്ളവരും. അമ്മ സോണിയയോടൊപ്പമായിരുന്നു താമസം. 2004 ലാണ് തുഗ്ലക്കാബാദിലേക്ക് മാറിയത്. ഏപ്രില്‍ 22നകം വിടൊഴിയുമെന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുലിനെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് നരേന്ദ്രമോദിയുടെ ശ്രമമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വാദം. അതേ സമയം തനിക്കാരെയും ഭയമില്ലെന്നും ആരുടെ മുമ്പിലും മാപ്പുപറയില്ലെന്നുമാണ് രാഹുല്‍ ആവര്‍ത്തിക്കുന്നത്.

എനിക്കാരെയും ഭയമില്ലെന്ന് ഒരുപൊതുപ്രവര്‍ത്തകന് ചേര്‍ന്നവാക്കല്ല. വീട്ടിലെ തൂണിനെയെങ്കിലും ഭയക്കണമെന്നാണ് പണ്ടേക്ക് പണ്ടേ പഴമക്കാര്‍ പറയുന്നത്. ഭയക്കേണ്ടവരെ ഭയന്നേ പറ്റൂ. പോട്ടെ അതയാളുടെ നിലപാട്. രണ്ടുവര്‍ഷം ശിക്ഷ ലഭിച്ചാല്‍ ലോക്‌സഭാംഗത്വം നിലനില്‍ക്കില്ലാ എന്നത് ഏത് കണ്ണുപൊട്ടനും അറിവുള്ളതല്ലെ. അയോഗ്യനാക്കിക്കഴിഞ്ഞാല്‍ വീടൊഴിയാനുള്ള നോട്ടീസ് നല്‍കേണ്ടത് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ജോലിയല്ലെ? അതിന് നരേന്ദ്രമോദി എന്തുപിഴച്ചു. വായില്‍വന്നത് കോതക്ക് പാട്ടെന്നപോലെ കള്ളപ്രചാരണം തട്ടിമൂളിക്കുകയാണ്. നരേന്ദ്രമോദിയോട് ചോദിച്ചുകൊണ്ടേയിരിക്കുമെന്നാണ് പറയുന്നത്. എന്താണ് ചോദ്യം? അദാനിയും നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധമെന്ത്,  എന്നതാണ് ചോദ്യം. അസ്സല് ചോദ്യം.

അതറിയില്ലെ. നരേന്ദ്രമോദിയുടെ അളിയനല്ലെ അദാനി? അതിനുമുമ്പ് രാഹുല്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതല്ലെ. ആദാനിയും റോബര്‍ട്ട് വധേരയും തമ്മിലെന്താണ് ബന്ധം? ആദാനിയും അശോക് ഗഹലോട്ടും തമ്മിലെന്താണ് ബന്ധം? അദാനിയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഇവരൊക്കെയുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണല്ലൊ. അതുകൊണ്ട് ചോദിച്ചതാ. ഗുജറാത്തിലെ തുറമുഖങ്ങള്‍ ആദാനിയാണല്ലോ പരിപാലിക്കുന്നത്. അത് നല്‍കിയതാരാണ്. ചുമ്മാകളിക്കാനിട്ട പന്തലാണോ ഇതൊക്കെ.

എല്ലാം പൊതുമേഖലയില്‍ മതി എന്ന ചിന്ത ബിജെപിക്കില്ല. അതുകൊണ്ടുതന്നെ നരേന്ദ്രമോദിക്കു അങ്ങിനെയൊരു ചിന്തവരാന്‍ സാധ്യത തീരെയില്ല. അദാനിയുടെ നേരായ മാര്‍ഗങ്ങള്‍ക്ക് നരേന്ദ്രമോദി എതിരു നില്‍ക്കില്ല. അതല്ല, വളഞ്ഞ വഴിക്ക് വന്നാല്‍ അദാനിയല്ല അയാളുടെ തന്തയാണെങ്കില്‍ പോലും വിടില്ല, പിടിവീഴും. ഇപ്പോള്‍ തന്നെ കേന്ദ്ര ഏജന്‍സികളുടെ പണികാണുന്നില്ലേ. അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരെ എട്ടിന്റെ പണിയല്ലെ കൊടുത്തുകൊണ്ടിരിക്കുന്നത്. അതിനെതിരെയല്ലെ എല്ലാ പ്രതിപക്ഷവും ചേര്‍ന്ന് കോടതിയില്‍ പോയിരിക്കുന്നത്. സത്യമറിയുന്ന കോടതികളൊന്നുപോലും അതിനെതിരെ നടപടിയെടുക്കുമെന്ന് തോന്നുന്നില്ല.

അതവിടെ നില്‍ക്കട്ടെ. 18 പാര്‍ട്ടികളുടെ പിന്തുണയുടെ ഉറപ്പിലാണല്ലോ ഇപ്പോള്‍ ഫണം വിടര്‍ത്തുന്നത്. കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാരും ഇപ്പോള്‍ രാഹുല്‍ സിന്ദാബാദ് വിളിയിലാണ്. കഴിഞ്ഞദിവസം ഒരു ചിത്രം കണ്ടു. പാര്‍ലമെന്റ് റാലിയില്‍ പങ്കെടുത്ത എം.പിമാരുടെ ചിത്രം. അറസ്റ്റുചെയ്ത് ബസില്‍ കയറ്റിക്കൊണ്ടുപോകുന്ന ചിത്രം. ചിത്രത്തില്‍ രാജ്യാസഭാംഗങ്ങളായ ഡോ. ശിവദാസുണ്ട്. എ.എ.റഹീമുമുണ്ട്. അദാനി-മോദി ബന്ധം അന്വേഷിക്കാന്‍ ജെപിസി വേണമെന്നും രാഹുല്‍ സിന്ദാബാദെന്നും വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കുന്നു. എന്താ അല്ലേ. അതിനിടയിലാണ് വയനാടിനെക്കുറിച്ച് ഓര്‍ത്തുപോയത്. രാഹുലിന്റെ വയനാട്ടിലെ എംപി ഓഫീസ് നൂറോളം വരുന്ന എസ്എഫ്‌ഐക്കാര്‍ കുതിച്ചെത്തി അടിച്ചുതകര്‍ത്തു. എട്ടുപരെ അറസ്റ്റുചെയ്തു. കേസ് കോടതിയിലാണ്. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു അത്. ഓഫീസിലെ രാഹുലിന്റെ ഇരിപ്പിടത്തില്‍ ഒരു വാഴനടുകയുണ്ടായി. ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത എംപിയായിരുന്നു രാഹുലെന്ന് സ്ഥാപിക്കാനായിരുന്നു ഈ നടപടി. വിഷയം ബഫര്‍ സോണ്‍ തന്നെയായിരുന്നല്ലൊ.

ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറിയതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും പരിക്കുണ്ട്. എസ്പി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ ഏറെ നേരം നിലനിന്നു. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ വലിച്ചുകീറി. രാഹുലിന്റെ ഓഫീസ്സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്റിന്റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാവും ആവശ്യപ്പെടുകയുണ്ടായി.  

പരിസ്ഥിതി ദുര്‍ബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ കണ്ടതുമില്ല കേട്ടതുമില്ല. അതുസംബന്ധിച്ച് പാര്‍ലമെന്റില്‍ മിണ്ടിയതുമില്ല. മലബാറില്‍ നിന്നുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയ രാഹുല്‍, വയനാട്ടിലെ സാഹചര്യം വിലയിരുത്തുന്നതായി പറയുന്നു. നിര്‍ദ്ദേശത്തില്‍ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ അറിയിച്ചതാണ്. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നിട്ടുള്ളത്. ബഫര്‍ സോണ്‍ കൂടുതല്‍ ബാധിക്കുന്ന വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. സംരക്ഷിത വനമേഖലയ്‌ക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടന്നത്.

വയനാട്ടില്‍ കല്പറ്റയിലെ ഓഫീസ് ലങ്കയിലെത്തിയ വാനരന്മാരെപോലെ തകര്‍ത്താടിയ എസ്എഫ്‌ഐക്കാര്‍ പിന്‍വാങ്ങിയ ശേഷമുള്ള സംഭവമാണ് അതിലും അതിശയിപ്പിക്കുന്നത്. ഓഫീസില്‍ ചുമരില്‍ തൂക്കിയ ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് തല്ലിത്തകര്‍ത്തു. എസ്എഫ്‌ഐക്കാരാണിതൊക്കെ ചെയ്തതെന്നാണ് കോണ്‍ഗ്രസുകാര്‍ പറഞ്ഞത്. പോലീസ് അന്വേഷിച്ചപ്പോഴല്ലെ സംഗതിയുടെ ഗുട്ടന്‍സ് അറിയുന്നത്. ഇതുസംബന്ധിച്ച് നാല് കോണ്‍ഗ്രസുകാരെയാണ് അറസ്റ്റുചെയ്തത്. ഇനി എന്തിനാണ് ആ കേസും ഗുണ്ടാമണ്ടിയുമൊക്കെ. ആ കേസൊക്കെ ഒതുക്കിക്കൂടേ സാര്‍ എന്നാണ് വനാട്ടില്‍ നിന്നുയരുന്ന ആവശ്യം.

Tags: Rahul Gandhicongressരാഷ്ട്രീയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.