Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യക്ക് ലക്ഷ്യം ഫൈനല്‍; സമനില പ്രതീക്ഷയുമായി ഓസീസ്; നാളെ മത്സരം കാണാന്‍ പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ആന്റണി ആല്‍ബനീസും

ഇന്ത്യയ്‌ക്ക് ലക്ഷ്യം പരമ്പരയ്‌ക്കൊപ്പം ലോക ടെസ്റ്റ്ചാമ്പ്യന്‍ഷിപ്പില്‍ തുടരെ രണ്ടാം ഫൈനല്‍. ഓസ്‌ട്രേലിയയാകട്ടെ ഇന്ത്യയില്‍ നിത്യമായ പരമ്പര തോല്‍വി ഒഴിവാക്കാനുള്ള ശ്രമത്തിലും. അഹമ്മദാബാദില്‍ ജയിച്ചാല്‍ പരമ്പര 2-2ന് സമനിലയിലാകും. ഓസ്‌ട്രേലിയ നേരത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിച്ചിരുന്നു. തോറ്റാല്‍ ഇന്ത്യക്ക് ശ്രീലങ്ക-ന്യൂസിലന്‍ഡ് പരമ്പരയുടെ ഫലം ആശ്രയിക്കേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 10:20 pm IST
in Cricket

അഹമ്മദാബാദ്: മോടിയിലാണ് അഹമ്മദാബാദ്. ടെസ്റ്റ് ക്രിക്കറ്റിലെ തീപ്പൊരി പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഒരുങ്ങി. ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കമാകുമ്പോള്‍ അതിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ആന്റണി ആല്‍ബനീസും സ്റ്റേഡിയത്തിലുണ്ടാകും. ഒരു ലക്ഷത്തോളം കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം ലോകത്തിലെ വലിയ ക്രിക്കറ്റ് മൈതാനമാണ്.  

ഇന്ത്യയ്‌ക്ക് ലക്ഷ്യം പരമ്പരയ്‌ക്കൊപ്പം ലോക ടെസ്റ്റ്ചാമ്പ്യന്‍ഷിപ്പില്‍ തുടരെ രണ്ടാം ഫൈനല്‍. ഓസ്‌ട്രേലിയയാകട്ടെ ഇന്ത്യയില്‍ നിത്യമായ പരമ്പര തോല്‍വി ഒഴിവാക്കാനുള്ള ശ്രമത്തിലും. അഹമ്മദാബാദില്‍ ജയിച്ചാല്‍ പരമ്പര 2-2ന് സമനിലയിലാകും. ഓസ്‌ട്രേലിയ നേരത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിച്ചിരുന്നു. തോറ്റാല്‍ ഇന്ത്യക്ക് ശ്രീലങ്ക-ന്യൂസിലന്‍ഡ് പരമ്പരയുടെ ഫലം ആശ്രയിക്കേണ്ടിവരും.  

ഇന്‍ഡോറിലെ തോല്‍വി ബാറ്റിങ് നിരയുടെ സമ്പൂര്‍ണ പരാജയമാണ്. രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എസ്. ഭരത് എന്നിവര്‍ പരാജയപ്പെട്ടു. ഇതില്‍ രോഹിത്തിനൊഴികെ ആര്‍ക്കും പരമ്പരയില്‍ മികച്ച പ്രകടനത്തിനായിട്ടില്ല. 207 റണ്‍സെടുത്ത രോഹിത്താണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ടോപ് സ്‌കോറര്‍. പിന്നെ റണ്‍ കണ്ടെത്തിയത് ഇടംകൈയന്‍ സ്പിന്നിങ് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, 185 റണ്‍സ്. രവീന്ദ്ര ജഡേജയും ആര്‍. അശ്വിനുമെല്ലാം ബാറ്റിങ്ങിന് താങ്ങായത് ഇന്ത്യക്ക് രക്ഷയായി. മുന്‍നിരക്കാരുടെ പ്രകടനമാകും ഈ ടെസ്റ്റിലും നിര്‍ണായകം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഭരതിനു പകരം ഇഷാന്‍ കിഷന് അവസരം നല്കിയേക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍ ബാറ്റിങ് ദുഷ്‌കരമായിരുന്നു പിച്ചുകളിലെന്നത് മുന്നിലുണ്ട്. ഒരു ബാറ്ററെ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചെങ്കിലും ബൗളിങ് നിരയുടെ ശക്തി കുറയ്‌ക്കാന്‍ ടീമിന് താത്പര്യമില്ല.

ബൗളിങ്ങില്‍ മുഹമ്മദ് ഷമി തിരിച്ചെത്തും. മുഹമ്മദ് സിറാജിനാകും വിശ്രമം അനുവദിക്കുക. അടുത്ത വരുന്ന ഏകദിന പരമ്പര മുന്നില്‍ക്കണ്ടാണിത്. അതേസമയം, കഴിഞ്ഞ കളിയില്‍ ഷമിക്ക് പകരമെത്തിയ ഉമേഷ് യാദവ് തുടരും. ഇന്‍ഡോറില്‍ ഉമേഷിന്റേത് മിന്നും പ്രകടനമായിരുന്നു. ബാറ്റില്‍ നിന്ന് ചില വന്‍ ഷോട്ടുകളുമുണ്ടായി. അശ്വിന്‍, ജഡേജ, അക്‌സര്‍ കൂട്ടുകെട്ട് സ്പിന്‍ ബൗളിങ്ങിലും നയിക്കും. അക്‌സറിന്റെ ഇടംകൈയന്‍ ബൗളിങ് ഇതുവരെ വലിയ ഫലപ്രദമായില്ല. എങ്കിലും സ്വന്തം നാട്ടില്‍ അക്‌സര്‍ തിളങ്ങുമെന്നാണ് പ്രതീക്ഷ. ഇവിടെ മികച്ച റിക്കാര്‍ഡുണ്ട് അക്‌സറിന്.

ഓസീസ് ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. ട്രാവിസ് ഹെഡ്ഡും ഉസ്മാന്‍ ഖവാജയും ഓപ്പണറായെത്തും. മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, പീറ്റന്‍ ഹാന്‍ഡ്‌സ്‌കോമ്പ്, കാമറൂണ്‍ ഗ്രീന്‍, വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി എന്നിവരുമുണ്ടാകും. ഓള്‍റൗണ്ടറായ ഗ്രീന്‍ പന്തെറിയുമോയെന്ന് വ്യക്തമല്ല. മിച്ചല്‍ സ്റ്റാര്‍ക്കാണ് പേസര്‍. നഥാന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മാത്യു കുനെമാന്‍ എന്നിവര്‍ സ്പിന്‍ വിഭാഗത്തില്‍. ഒരു പേസറെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മര്‍ഫിക്കു പകരം സ്‌കോട്ട് ബൊളാന്‍ഡൊ ലാന്‍സ് മോറിസോ കളിച്ചേക്കും.  

രണ്ട് പിച്ചുകളാണ് തയാറാക്കിയിട്ടുള്ളത്. അതില്‍ കൂടുതല്‍ വരണ്ട പിച്ചാകും ഉപയോഗിക്കുകയെന്നാണ് കരുതുന്നത്. ആദ്യ ദിനം മുതല്‍ പിച്ച് സ്പിന്നിനെ തുണയ്‌ക്കുമെന്നാണ് കരുതുന്നത്. അഹമ്മദാബാദില്‍ കടുത്ത ചൂടായതിനാല്‍ പിച്ചില്‍ ഈര്‍പ്പമുണ്ടാകില്ല. ഇവിടെ ഇതിനു മുന്‍പ് നടന്ന രണ്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിച്ചു. പകല്‍-രാത്രി ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചപ്പോള്‍, രണ്ടാമത്തേത് മൂന്നു ദിവസത്തില്‍ തീര്‍ന്നു.

Tags: indiacricketടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.