Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസിനെ മുസ്ലിം ബ്രദര്‍ഹുഡുമായി താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി; ഇന്ത്യയില്‍ തോറ്റ രാഹുല്‍ വിദേശത്തേക്ക് പറക്കുന്നുവെന്ന് ബിജെപി

ആര്‍എസ്എസ് മതമൗലികവാദ ഫാസിസ്റ്റ് സംഘടനയാണെന്ന് ലണ്ടനില്‍ വീണ്ടും രാഹുല്‍ഗാന്ധി. ലണ്ടന്‍ ആസ്ഥാനമായുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ബ്രദര്‍ഹുഡുമായാണ് രാഹുല്‍ ഗാന്ധി താരതമ്യംചെയ്തത്. 2013ല്‍ തന്നെ ഈജിപ്ത് സര്‍ക്കാര്‍ തീവ്രവാദസംഘടനയയി പ്രഖ്യാപിച്ച സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 08:35 pm IST
in India

ലണ്ടന്‍: ആര്‍എസ്എസ് മതമൗലികവാദ ഫാസിസ്റ്റ് സംഘടനയാണെന്ന് ലണ്ടനില്‍ വീണ്ടും രാഹുല്‍ഗാന്ധി. ലണ്ടന്‍ ആസ്ഥാനമായുള്ള സംഘടന സംഘടിപ്പിച്ച  പരിപാടിയില്‍ മുസ്ലിം ബ്രദര്‍ഹുഡുമായാണ് രാഹുല്‍ ഗാന്ധി താരതമ്യംചെയ്തത്.

ഇന്ത്യയിലെ ജനാധിപത്യ സ്വഭാവം മാറ്റിയത് ആര്‍എസ്എസ് എന്ന ഒറ്റസംഘടനയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരുആരോപണം. മുസ്ലിം ബ്രദര്‍ഹുഡിന്റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആര്‍എസ്എസിനെ വിളിക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.  

വിദേശത്ത് പോയി രാഹുല്‍ ഗാന്ധി ഇന്ത്യയെ ഇകഴ്‌ത്തുകയാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു. “എല്ലാ രാഷ്‌ട്രീയ ഔചിത്യവും രാഹുല്‍ മറക്കുകയാണ്. ഞങ്ങള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അദ്ദേഹം ഇന്ത്യയില്‍ ഉടനീളം യാത്ര ചെയ്തു.  എല്ലായിടത്തും സംസാരിച്ചു. ഒരു വ്യവസായസ്ഥാപനത്തെ ചൂണ്ടി പാര്‍ലമെന്‍റില്‍ സംസാരിച്ചു. പ്രധാനമന്ത്രിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തി.ഇന്ത്യയില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് വിദേശത്തേക്ക് പറക്കുകയാണ്”- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.  

ആരാണ് മുസ്ലിം ബ്രദര്‍ഹുഡ്?

1928ല്‍ ഹസ്സന്‍ അല്‍ബാന്‍ എന്ന ഇസ്ലാമിക  പണ്ഡിതനും  ഹസ്സന്‍ അല്‍ ബന്ന എന്ന സ്കൂളധ്യാപകനും ചേര്‍ന്ന് ഈജിപ്തില്‍  രൂപം കൊടുത്ത സുന്നി ഇസ്ലാമിക സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രം രൂപീകരിക്കുകയാണ് ലക്ഷ്യം. അഹിംസയില്‍ അധിഷ്ഠിതമായ രാഷ്‌ട്രീയ പ്രസ്ഥാനം എന്ന്  വിശേഷിപ്പിക്കുന്നുവെങ്കില്‍ 2013ല്‍  മുസ്ലിം ബ്രദര്‍ഹുഡിന് അധികാരം നഷ്ടമായതോടെ അക്രമപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. അല്‍ ക്വെയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെെന്ന് പറയുന്നുവെങ്കിലും അവര്‍ക്ക് തുല്ല്യമായ അക്രമങ്ങളാണ് അഴിച്ചുവിടുന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായിരുന്നപ്പോള്‍ മുസ്ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ ആലോചിച്ചിരുന്നതാണ്. ഈജിപ്തില്‍ 2013ല്‍  തീവ്രവാദസംഘടനയയി മുസ്ലിം ബ്രദര്‍ഹുഡിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. . അന്ന് ഒരു പൊലീസ് സ്റ്റേഷനില്‍ ബോംബാക്രമണം നടത്തി 16 പേരെ കൊന്നതോടെയാണ് മുസ്ലിം ബ്രദര്‍ഹുഡിനെ ഈജിപ്ത് സര്‍ക്കാര്‍ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചത്.  

2016ല്‍ രണ്ട് ക്രിസ്ത്യന്‍ ദേവാലയങ്ങളായ സെന്‍റ്പീറ്റര്‍ ചര്‍ച്ച് , സെന്‍റ്  പോള്‍ ചര്‍ച്ച് എന്നിവിടങ്ങളില്‍ ബോംബാക്രമണം നടത്തിയത് മുസ്ലിം ബ്രദര്‍ഹുഡാണ്. കെയ്റോയില്‍ 2019ല്‍ 20 പേരുടെ മരണത്തിന് ഇടയാക്കിയ തുടര്‍ കാര്‍ബോംബ് ആക്രമണങ്ങള്‍ക്ക് പിന്നിലും മുസ്ലിം ബ്രദര്‍ഹുഡായിരുന്നു. ബംഗ്ലാദേശിലെ ധാക്കയിലെ സിദ്ദിഖ് ബസാറില്‍ കഴിഞ്ഞ ദിവസം  മാര്‍ച്ച് ഏഴിന് 16 പേരുടെ മരണത്തിന് ഇടയാക്കിയ, 100 ല്‍പരം ആളുകളെ പരിക്കേല്‍പിച്ച സ്ഫോടനത്തിന് പിന്നില്‍ മുസ്ലിം ബ്രദര്‍ഹുഡാണ്.  ഇസ്രയേലിലും സ്ഫോടനങ്ങള്‍ നടത്തി നാശങ്ങള്‍ വിതയ്‌ക്കുന്നുണ്ട് മുസ്ലിം ബ്രദര്‍ഹുഡ്.  

കൂറ്റന്‍ നുണകളുമായി രാഹുല്‍ ഗാന്ധിയെന്ന് ആനന്ദ് രംഗനാഥന്‍

ലണ്ടനില്‍ രാഹുല്‍ കൂറ്റന്‍ നുണകളാണ് ഇന്ത്യയെക്കുറിച്ച് സൃഷ്ടിക്കുന്നതെന്ന് പ്രസിദ്ധ പുസ്തകരചയിതാവ് ആനന്ദ്  രംഗനാഥന്‍. സ്വയം താന്‍ അപ്രസക്തനാണെന്ന് രാഹുല്‍ തുറന്നുകാണിക്കുകയാണ്. 

ത്രിപുര, നാഗാലന്‍റ്, മേഘാലയ തോല്‍വിക്ക് ശേഷം നനഞ്ഞ പടക്കമായി രാഹുല്‍

രാഹുലിന്റെ ലണ്ടനില്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ക്ക് വലിയ പ്രാധാന്യംദേശീയ മാധ്യമങ്ങള്‍ നല്‍കുന്നില്ല. കാരണം ത്രിപുര, നാഗാലന്‍റ്, മേഘാലയ തോല്‍വികള്‍ക്ക് ശേഷമാണ് ലണ്ടന്‍  പ്രഭാഷണങ്ങള്‍ നടത്തിയത്. ഇതില്‍ വലിയ നുണകളും യുക്തിക്ക് നിരക്കാത്ത ആരോപണങ്ങളുമാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തുന്നത്. 

Tags: ആര്‍എസ്എസ്Rahul Gandhibjpcongressമുസ്ലീംലണ്ടന്‍:മുസ്ലിം ബ്രദര്‍ഹുഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.