Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രഹ്മപുരത്ത് നിന്ന് ഉയര്‍ന്ന വിഷപ്പുകയ്‌ക്ക് പിന്നില്‍ അഴിമതിയുടെ കനലുകള്‍; വഴിവിട്ട കരാര്‍ ലഭിച്ചത് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക്

അതേസമയം, അഴിമതി കഥ പുറത്തുവരാതിരിക്കാന്‍ കെപിസിസി. മുന്‍ ജനറല്‍ സെക്രട്ടറി വേണുഗോപാലിന്റെ മകന്റെ കമ്പനിക്ക് ഉപകരാറും നല്‍കി. ഉപകരാര്‍ നല്‍കാന്‍ വ്യവസ്ഥയില്ലാതിരിക്കെയാണ് ഈ ഒത്തു തീര്‍പ്പ് ഇടപാട് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 11:59 am IST
inKerala

 കൊച്ചി: കൊച്ചി നിവാസികളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ച ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയില്‍ നിന്ന് ഉയര്‍ന്ന വിഷപ്പുകയ്‌ക്കു പിന്നില്‍ അഴിമതിയുടെ കനലുകള്‍. ബ്രഹ്മപുരത്തെ ബയോ മൈനിങ്ങിന്റെ കരാര്‍ നല്‍കിയ ബംഗളുരൂ ആസ്ഥാനമായ സോന്റ ഇന്‍ഫ്രാടെക് കമ്പനിക്കാണ്. സിപിഎം നേതാവും മുന്‍ എല്‍.ഡി.എഫ് കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ്കുമാര്‍ ആണ് കമ്പനിയുടെ ഡയറക്റ്റര്‍. സോന്റ കമ്പനിക്ക് മാലിന്യ സംസ്‌കരണ കരാര്‍ കൊച്ചി കോര്‍പ്പറേഷന്‍ നല്‍കിയക് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് കോണ്‍ഗ്രസ് നേതാവും കൊച്ചി മുന്‍ മേയറുമായ ടോണി ചമ്മിണി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, അഴിമതി കഥ പുറത്തുവരാതിരിക്കാന്‍  കെപിസിസി. മുന്‍ ജനറല്‍ സെക്രട്ടറി വേണുഗോപാലിന്റെ മകന്റെ കമ്പനിക്ക് ഉപകരാറും നല്‍കി. ഉപകരാര്‍ നല്‍കാന്‍ വ്യവസ്ഥയില്ലാതിരിക്കെയാണ് ഈ ഒത്തു തീര്‍പ്പ് ഇടപാട് നടന്നത്.  

2020 മാര്‍ച്ചില്‍ കെ.എസ്‌ഐ.ഡി.സിയാണ് ബ്രഹ്മപുരത്ത് മാലിന്യം ബയോ മൈനിങ് ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. മാലിന്യം കിടക്കുന്ന 20 ഏക്കര്‍ സര്‍ക്കാര്‍ നേരത്തേ കെ.എസ്‌ഐ.ഡി.സിക്ക് നല്‍കിയതിനാലാണ് സംസ്‌കരണത്തിന് അവര്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. 10 കോടിയുടെയെങ്കിലും മാലിന്യം സംസ്‌കരിച്ച് പരിചയമുള്ള കമ്പനിയെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ടെന്‍ഡര്‍ നല്‍കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥ. സോന്റെ  ഇന്‍ഫ്രാടെക് എന്ന കമ്പനി നല്‍കിയ 54.90 കോടിയുടെ ടെന്‍ഡറാണ് കോര്‍പ്പറേഷന്‍ വഴിവിട്ട നീക്കത്തിലൂടെ ഉറപ്പിച്ചത്. 2021 ജൂലൈയിലായിരുന്നു അത്. ടെന്‍ഡര്‍ ഉറപ്പിച്ചപ്പോഴേ അഴിമതി ആരോപണമുയര്‍ന്നിരുന്നു. സോന്റ ഇന്‍ഫ്രാടെക് ആദ്യം നല്‍കിയത് തിരുനെല്‍വേലി മുനിസിപ്പാലിറ്റിയില്‍ 8.5 കോടിയുടെ മാലിന്യം സംസ്‌കരിച്ച് പരിചയമുണ്ടെന്ന മുനിസിപ്പല്‍ കമീഷണറുടെ സര്‍ട്ടിഫിക്കറ്റാണ്. 10 കോടിയുടെയെങ്കിലും മാലിന്യം സംസ്‌കരിച്ച് പരിചയമുള്ള കമ്പനിയെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ടെന്‍ഡര്‍ നല്‍കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥ എന്ന് കോര്‍പ്പറേഷന്‍ വീണ്ടും അറിയിച്ചതിനു പിന്നാലെ  യോഗ്യതയുള്ള കമ്പനികള്‍ നല്‍കാത്തതിനാല്‍ എന്ന പേരില്‍ ആദ്യ ടെന്‍ഡര്‍ റദ്ദാക്കി. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ക്ഷണിച്ചു. അപ്പോള്‍ സോന്റ ഇന്‍ഫ്രാടെക് നല്‍കിയത് തിരുനെല്‍വേലിയില്‍ 10.03 കോടിയുടെ മാലിന്യ സംസ്‌കരണ പരിചയ സര്‍ട്ടിഫിക്കറ്റാണ്. തിരുനല്‍വേലി മുനിസിപ്പല്‍ എന്‍ജിനീയറാണ് ഇത് നല്‍കിയത്. രണ്ട് സര്‍ട്ടിഫിക്കറ്റും ബയോ മൈനിങ് പരിചയത്തിന്റേതായിരുന്നില്ല.

മാലിന്യം ബയോ മൈനിങ് ചെയ്യാന്‍ കോര്‍പറേഷന്‍ അനുമതി നല്‍കിയതില്‍ അഴിമതി ആരോപിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ് വന്നതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. സംസ്‌കരണം നടക്കാത്തത് സംബന്ധിച്ച നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ തീയിട്ടു എന്നാണ് ആരോപണമുയരുന്നത്. ഒരേസമയം ഏഴുഭാഗത്തുനിന്നാണ് തീപടര്‍ന്നത്. തീ തനിയെ പടിച്ചതാണെങ്കില്‍ ഒരിടത്തുനിന്ന് കത്തിപ്പടരുകയാണ് ചെയ്യുക. 70 ഏക്കര്‍ പ്രദേശം ഒരേസമയം കത്തിനശിക്കാന്‍ ഇടയാക്കിയത് പലയിടത്തുനിന്ന് തീപടര്‍ന്നതിനാലാണ്. തീയണക്കാന്‍ കാര്യമായ ശ്രമമുണ്ടായില്ല. സംസ്‌കരിക്കാതെ കെട്ടിക്കിടക്കുന്നവ കത്തിത്തീരട്ടെ എന്നു കരുതി കോര്‍പ്പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.  

Tags: cpmfireഅഴിമതിബ്രഹ്മപുരം തീപിടിത്തം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.