Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ചുമ്മാകിട്ടുന്നതല്ല അന്തസ്സും ആഭിജാത്യവും

ജന്മനാടിനെ വിദേശത്തുപോയി അപകീര്‍ത്തിപ്പെടുത്തുക. അതിനെയാണ് രാജ്യദ്രോഹമെന്ന് പറയുന്നത്. അതാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ചെയ്തുവച്ചത്. അതും ബ്രിട്ടനില്‍ച്ചെന്ന് വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് ഇന്ത്യയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനം പറഞ്ഞത്. കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ നടന്നുചെല്ലുന്നവര്‍ക്ക് അല്പമെങ്കിലും വിവരം ഉണ്ടാകേണ്ടതാണ്. പപ്പുമോന് വിവരവുമില്ല വിവേകവുമില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു, യാത്രയ്‌ക്ക് ശേഷമുള്ള ആദ്യ വിദേശയാത്രയിലൂടെ. ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു രാഹുല്‍.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Mar 4, 2023, 05:19 am IST
inMain Article

ജന്മനാടിനെക്കുറിച്ച് വിദേശത്തുപോയി പ്രസംഗിക്കുക. അതിനെയാണ് രാജ്യദ്രോഹമെന്ന് പറയുന്നത്. അതാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ചെയ്തുവച്ചത്. അതും ബ്രിട്ടനില്‍ച്ചെന്ന് വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് ഇന്ത്യയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനം പറഞ്ഞത്. കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ നടന്നുചെല്ലുന്നവര്‍ക്ക് അല്പമെങ്കിലും വിവരം ഉണ്ടാകേണ്ടതാണ്. പപ്പുമോന് വിവരവുമില്ല വിവേകവുമില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു, യാത്രയ്‌ക്ക് ശേഷമുള്ള ആദ്യ വിദേശയാത്രയിലൂടെ. ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു രാഹുല്‍. തന്റെ ഫോണില്‍ ഇസ്രയേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചുവെന്നും അയാള്‍ക്ക് പരാതിയുണ്ട്. അവിടെ നടത്തിയ പരാതി പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൂക്കിലേറ്റുമോ ആവോ.

ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പരാതിപ്പെട്ടു. കേംബ്രിജ് ബിസിനസ് സ്‌കൂളിലെ ‘ലേണിങ് ടു ലിസണ്‍ ഇന്‍ ദി 21സ്റ്റ് സെഞ്ചറി’ എന്ന വിഷയത്തില്‍ എംബിഎ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ ഫോണില്‍ പെഗാസസ് ഉണ്ടായിരുന്നു. വലിയൊരു വിഭാഗം രാഷ്‌ട്രീയക്കാരുടെ ഫോണിലും പെഗാസസ് ഉണ്ട്. ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സമ്മര്‍ദ്ദമാണ് നിരന്തരമായി ഞങ്ങള്‍ അനുഭവിക്കുന്നത്. പ്രതിപക്ഷത്തിനുനേരെ കേസുകള്‍ ചുമത്തുന്നു. യാതൊരു തരത്തിലും ക്രിമിനല്‍ കുറ്റം ചാര്‍ത്തപ്പെടേണ്ടാത്ത കേസുകളില്‍പ്പോലും എന്റെ നേരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവയാണ് ഞങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

പാര്‍ലമെന്റിന്മേലും മാധ്യമങ്ങളിന്മേലും ജുഡീഷ്യറിയുടെമേലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യം സമ്മര്‍ദ്ദവും ആക്രമണവും നേരിടുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവാണ്. ആ പ്രതിപക്ഷ ഇടത്തുകൂടിയാണ് ഞങ്ങള്‍ പോകുന്നത്. പാര്‍ലമെന്റ്, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം, ജുഡീഷ്യറി തുടങ്ങിയ ജനാധിപത്യത്തിന്റെ അടിസ്ഥാന ചട്ടക്കൂടിനുമേല്‍ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിനുനേര്‍ക്ക് ആക്രമണം നടക്കുകയാണെന്നും രാഹുലിന് അഭിപ്രായമുണ്ട്. തന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നു എന്നു പറയുന്ന രാഹുലിന് എന്തുകൊണ്ട് ഫോണ്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നല്ല ആരു പറഞ്ഞാലും പപ്പുമോന്‍ നന്നാകില്ല. അന്തസ്സും ആഭിജാത്യവും കാശുണ്ടായാല്‍ കിട്ടില്ലല്ലോ. തന്തയ്‌ക്ക് പിറക്കാത്ത വര്‍ത്തമാനം ആരു പറഞ്ഞാലും അതിന് ഒരേ ഒരു പേരെയുള്ളൂ, തന്തയില്ലായ്‌മ. അതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് സിപിഎമ്മിലെ തമ്മിലടി.

സിപിഎം പാര്‍ട്ടി സെക്രട്ടറി നടത്തുന്ന ജാഥയുമായി നിസ്സഹകരിക്കുന്ന ഇ.പി. ജയരാജനെ പൂട്ടാന്‍ പാര്‍ട്ടി ഇട്ട പദ്ധതികള്‍ പലതാണ്. അതിന്റെ ദുരന്തമാണ് ജയരാജന്‍ അനുഭവിക്കുന്നത്. ഇ.പി.ജയരാജന് തിരിച്ചടിയായി ആദായ നികുതി വകുപ്പിന്റെയും ഇഡിയുടെയും ഇടപെടല്‍. ഇ പിയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ  പരിശോധന നടന്നു. റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും (ഇഡി) പരാതി എത്തിയിട്ടുണ്ട്.  

സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്നു പിടിച്ച ആദായനികുതി കൃത്യമായി ആദായനികുതി വകുപ്പിലേക്ക് അടച്ചിട്ടുണ്ടോയെന്നാണു പൊതുവേ ടിഡിഎസ് വിഭാഗം പരിശോധിക്കുക. ഇതിനു പുറമേ സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും പരിശോധിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട് അടയ്‌ക്കാനുള്ള നികുതികള്‍ അടച്ചിട്ടുണ്ടോയെന്നും പരിശോധിച്ചു. പരിശോധന സംബന്ധിച്ചു പ്രതികരിക്കാന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.  

വൈദേകത്തില്‍ നടന്നത് ആദായനികുതി വകുപ്പിന്റെ പരിശോധനയാണെന്നും ഇ ഡിക്ക് ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടോയെന്ന കാര്യം അറിയില്ലെന്നും സിഇഒ തോമസ് ജോസഫ് മാധ്യമങ്ങളോടു പറയുകയുണ്ടായി. മുന്‍കൂട്ടി നോട്ടിസ് നല്‍കിയിട്ടില്ല. കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളാണു പരിശോധിക്കുന്നത്. സ്വാഭാവിക പരിശോധനയാണെന്നാണു മനസ്സിലാക്കുന്നത്. ടിഡിഎസുമായി ബന്ധപ്പെട്ട കാര്യങ്ങളാണു നോക്കിയത്. മറ്റു സാമ്പത്തിക കാര്യങ്ങളും പരിശോധിച്ചു. ജീവനക്കാരുടെ ആദായനികുതി വിഹിതം കൃത്യമായി പിരിച്ചെടുത്ത് സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ട്. റിസോര്‍ട്ടിലേക്കു വന്ന നിക്ഷേപങ്ങളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാണ്. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും സിഇഒ പറഞ്ഞു.  

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ റിസോര്‍ട്ട് നടത്തിപ്പ് സംബന്ധിച്ച് പാര്‍ട്ടിക്കകത്തും പരാതി ഉന്നയിച്ചിരുന്നു. അതിന് ഇ പി വിശദീകരണവും നല്‍കി. എന്നാല്‍, ഇക്കാര്യത്തില്‍ സിപിഎം നേതൃത്വം തീരുമാനമെടുത്തിട്ടില്ല.  റിസോര്‍ട്ട് സംബന്ധിച്ച പരാതിയില്‍ പാര്‍ട്ടി ആര്‍ക്കൊപ്പമാണെന്ന നിലപാട് പ്രഖ്യാപിക്കും മുന്‍പാണ് ആദായനികുതി വകുപ്പും ഇ ഡിയും റിസോര്‍ട്ടില്‍ പിടിമുറുക്കുന്നത്. ഇ ഡി രാഷ്‌ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന നിലപാടാണു സിപിഎമ്മിനുള്ളത്. റിസോര്‍ട്ട് നടത്തിപ്പില്‍ തനിക്കു പങ്കില്ലെന്ന് ഇ പി സംസ്ഥാന സമിതി യോഗത്തില്‍ വ്യക്തമാക്കിയതിനാല്‍ സ്ഥാപനത്തില്‍ നടക്കുന്ന പരിശോധനയോട് നേതൃത്വം എന്തു സമീപനം സ്വീകരിക്കുമെന്നു വ്യക്തമല്ല. വൈദേകത്തിലെ സാമ്പത്തിക ഇടപാടുകളെല്ലാം സുതാര്യവും നിയമാനുസൃതവുമാണെന്നാണ് അവകാശവാദം.

മൊറാഴയില്‍ 11 ഏക്കര്‍ സ്ഥലത്തു തുടങ്ങിയ ആയുര്‍വേദ റിസോര്‍ട്ടിലാണു പരിശോധന നടന്നത്. കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴിലാണ് ‘വൈദേകം’. തുടക്കത്തില്‍ സ്ഥാപനത്തിന്റെ എംഡിയായിരുന്ന കെ.പി.രമേഷ് കുമാറിനെ സ്ഥാനത്തു നിന്നു നീക്കി മറ്റൊരു ഡയറക്ടറായ സി.കെ.ഷാജിയെ എംഡിയാക്കിയിരുന്നു. 2021 ഡിസംബര്‍ 17 മുതല്‍ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയാണ് കമ്പനിയുടെ ചെയര്‍പഴ്‌സന്‍. മകനും കമ്പനിയുടെ മുഖ്യ ചുമതലക്കാരനാണ്. അന്തസ്സിന് നിരക്കാത്ത നടപടിയാണ് കേന്ദ്ര ഏജന്‍സിയില്‍ പരാതി എത്തിച്ചതെന്ന അഭിപ്രായമുണ്ട്. ഏതായാലും ഇതൊരു തലവിധിയാണ്. തൈലംകൊണ്ട് തീരുന്നതുമല്ല.

Tags: cpmRahul Gandhicongressരാഷ്ട്രീയംഇ.പി. ജയരാജന്‍മറുപുറം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.