Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപിയ്‌ക്ക് മൂന്നില്‍ മൂന്നോ? അസംമുഖ്യമന്ത്രിക്ക് കോണ്‍റാഡ് സംഗ്മ നല്‍കിയ വാക്കുപാലിച്ചാല്‍ മേഘാലയയിലും ബിജെപി ഭരണത്തിലുണ്ടാകും

വടക്ക് കിഴക്കന്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഭരിയ്‌ക്കുമോ? നാഗാലാന്‍റിലും ത്രിപുരയിലും കേവല ഭൂരിപക്ഷം നേടി ബിജെപി ഭരണം ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ മേഘാലയയിലും ബിജെപി അധികാരത്തിന്റെ ഭാഗമാകുമെന്നാണ് അഭ്യൂഹങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2023, 04:19 pm IST
inIndia
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും മേഘാലയയിലെ എന്‍പിപി നേതാവ് കോണ്‍റാഡ് സംഗ്മയും ചര്‍ച്ചയില്‍(ഇടത്ത്)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും മേഘാലയയിലെ എന്‍പിപി നേതാവ് കോണ്‍റാഡ് സംഗ്മയും ചര്‍ച്ചയില്‍(ഇടത്ത്)

ഗുവാഹത്തി: വടക്ക് കിഴക്കന്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഭരിയ്‌ക്കുമോ? നാഗാലാന്‍റിലും ത്രിപുരയിലും കേവല ഭൂരിപക്ഷം നേടി ബിജെപി ഭരണം ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ മേഘാലയയിലും ബിജെപി അധികാരത്തിന്റെ ഭാഗമാകുമെന്നാണ് അഭ്യൂഹങ്ങള്‍.  മേഘാലയയില്‍ 25 സീറ്റുനേടിയ കോണ്‍റാഡ് സംഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ്(എന്‍പിപി) ഏറ്റവും വലിയ ഒറ്റകക്ഷി. തെരഞ്ഞെടുപ്പിന് മുന്‍പ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍റാഡ് സംഗ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെക്കൂടി കൂട്ടാമെന്ന്  കോണ്‍റാഡ് സംഗ്മ വാക്ക് കൊടുത്തിരുന്നു. ഈ വാക്ക് കോണ്‍റാഡ് സംഗ്മ പാലിക്കുമോ എന്നേ അറിയേണ്ടു.

അല്‍പം ചരിത്രം

2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍റാഡ് സംഗ്മയുടെ  എന്‍പിപിയ്‌ക്ക് 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അന്ന് 11 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തായിരുന്നു. പക്ഷെ കോണ്‍റാണ് സംഗ്മ 34 എംഎല്‍എമാരുടെ പിന്തുണയുള്ളതായി അവകാശപ്പെട്ടു. അന്ന് അദ്ദേഹത്തോടൊപ്പം ആറ് എംഎല്‍എമാരുള്ള യുഡിപി, നാല് എംഎല്‍എമാരുള്ള  പിഡിഎഫ്, രണ്ട് വീതം എംഎല്‍എമാരുള്ള എച്ച് എസ്പിഡിപി, ബിജെപി എന്നിവര്‍ പിന്തുണ  നല്‍കി. അദ്ദേഹം മുഖ്യമന്ത്രിയായി.  

ബിജെപിയ്‌ക്ക് മേഘാലയയില്‍ മൂന്ന് സീറ്റുകളേ ഉള്ളൂ. എന്‍പിപി ബിജെപിയെ കൂടെക്കൂട്ടിയാല്‍ 28 സീറ്റുകളാണ്. 60  സീറ്റുകളുള്ള മേഘാലയ നിയമസഭയില്‍ അധികാരം കയ്യാളാന്‍ മൂന്ന് സീറ്റുകള്‍ കൂടി വേണം. മൂന്ന് സ്വതന്ത്രര്‍ കൂടിയുണ്ടെങ്കില്‍  ഭരണം നേടാം.  

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ മേഘാലയയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതെ തൂക്കുമന്ത്രിസഭ വരുമെന്നായിരുന്നു പ്രവചനം. അന്നേരം എന്‍പിപി നേതാവ് കോണ്‍റാഡ് സംഗ്മ തന്റെ ഉള്ളിലിരുപ്പ് തുറന്ന് പറഞ്ഞിരുന്നു. സഖ്യകക്ഷികളെ തെരഞ്ഞെടുക്കമ്പോള്‍,  ദേശീയ തലത്തില്‍ വടക്ക് കിഴക്കന്‍ മേഖലയ്‌ക്ക് ശബ്ദം നല്‍കാന്‍ പ്രാപ്തിയുള്ള ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അതുമായി കൂട്ടുചേരുമെന്നായിരുന്നു കോണ്‍റാഡ് സംഗ്മയുടെ പ്രഖ്യാപനം. ദേശീയ തലത്തില്‍ വടക്ക് കിഴക്കന്‍ മേഖലയ്‌ക്ക് ശബ്ദം പകരാന്‍ കഴിയുന്ന പാര്‍ട്ടി ബിജെപി തന്നെ. ഇക്കാര്യത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും മേഘാലയ  മുഖ്യമന്ത്രി കോണ്‍റാ‍ഡ് സംഗ്മയും തമ്മില്‍ നേരത്തെ ധാരണ  ഉണ്ടായിരുന്നതായി പറയുന്നു. എന്തായാലും കോണ്‍റാഡ് സംഗ്മ ബിജെപിയ്‌ക്ക് അനുകൂലമായാല്‍  നാഗാലാന്‍റും ത്രിപുരയും ഭരിയ്‌ക്കുന്നതോടൊപ്പം മേഘാലയയിലും ഭരണത്തില്‍ ബിജെപി പങ്കാളിയാകും.  

ആരാണ് കോണ്‍റാഡ് സംഗ്മ

പഴയ കോണ്‍ഗ്രസ് നേതാവ് പി.എ. സംഗ്മയുടെ മകനാണ് കോണ്‍റാഡ് സംഗ്മ. സോണിയാഗാന്ധിയുടെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവാണ് പി.എ. സംഗ്മ. 1999ല്‍ കലാപക്കൊടി ഉയര്‍ത്തിയ ശരദ് പവാര്‍,പി.എ. സംഗ്മ, താരിഖ് അന്‍വര്‍ എന്നിവരെ കോണ്‍ഗ്രസ് പുറത്താക്കി. പിന്നീട്  രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപി പിന്തുണയോടെ 2012 ല്‍ സംഗ്മ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ പ്രണബ് കുമാര്‍ മുഖര്‍ജിയോട് തോറ്റു. 2017ല്‍ സംഗ്മയ്‌ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കിയത് മോദി സര്‍ക്കാരാണ്. 

എന്തായാലും കോണ്‍റാഡ് സംഗ്മ കോണ്‍ഗ്രസിനെ കൂടെക്കൂട്ടില്ല. അത്രയ്‌ക്കാണ് അവര്‍ തമ്മിലുള്ള കുടിപ്പക. പിന്നെയുള്ളത് അഞ്ച് സീറ്റുകള്‍ നേടിയ മമതയുടെ ത്രിണമൂല്‍ കോണ്‍ഗ്രസാണ്. കഴിഞ്ഞ വര്‍ഷം കോണ്‍റാഡ് സംഗ്മയോടൊപ്പം ഭരണം പങ്കിട്ട യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി) ഇക്കുറി 11 സീറ്റുകള്‍ നേടിയിട്ടുണ്ട്. 

Tags: എന്‍പിപിനാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിഎക്‌സിറ്റ് പോള്‍Tripuraകോണ്‍റാഡ് സംഗ്മbjpഎച്ച് എസ്പിഡിപിശരദ് പവാര്‍തെരഞ്ഞെടുപ്പ് ഫലം 2023അസംമേഘാലയ തെരഞ്ഞെടുപ്പ് 2023ഹിമന്ത ബിശ്വ ശര്‍മMeghalayaനാഗാലാന്‍ഡ്മേഘാലയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.