Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

”ഈ ഭാരം നിങ്ങള്‍ക്ക് നല്‍കുന്നില്ല, ഞാന്‍ ഏറ്റെടുത്തോളാം”; വിദ്യാര്‍ത്ഥിക്ക് സുരേഷ്‌ഗോപിയുടെ കരുതല്‍, പുതിയ വീട് വയ്‌ക്കാൻ 4 ലക്ഷം രൂപയുടെ സഹായം

ഭാര്യ രാധികയ്‌ക്കൊപ്പമായിരുന്നു സുരേഷ് ഗോപി ചടങ്ങിന് എത്തിയത്. ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും മൂന്ന് മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപ സ്വരൂപിച്ചാണ് നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരുകൂട്ടം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സഹപാഠിയുടെ കടബാധ്യത ഒഴിവാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2023, 11:54 am IST
inThrissur

തൃശൂര്‍:  നിര്‍ദ്ധനരായ ഒരു കുടുംബത്തെക്കൂടി ചേര്‍ത്ത് പിടിക്കുകയാണ് സുരേഷ് ഗോപി. സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരുകൂട്ടം എന്‍എസ്എസ് വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികള്‍ സ്വരുക്കൂട്ടിയ തുകകൊണ്ട് തിരിച്ചെടുത്ത ആധാരം കൈമാറാന്‍ സ്‌കൂളില്‍ എത്തിയതായിരുന്നു സുരഷ് ഗോപി. എന്നാല്‍ ഇവിടെവച്ച് ജപ്തി ഒഴിവായെങ്കിലും കെട്ടുറപ്പില്ലാത്ത വീട്ടിലാണ് ഇവര്‍ താമസിക്കുന്നതെന്ന് മനസ്സിലാക്കിയ താരം ഇവര്‍ക്ക് സുരക്ഷിതവും കെട്ടുറപ്പുള്ളതുമായ ഒരു വീട് ഒരുക്കുന്നതിന് നാല് ലക്ഷം രൂപ സഹായമായി നല്‍കുകയായിരുന്നു. ലക്ഷ്മി സുരേഷ് ഗോപി എംപി ഇന്‍ഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു സഹായം പ്രഖ്യാപിച്ചത്.

കരഘോഷത്തോടെയാണ് കണ്ടുനിന്നവര്‍ ഈ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. സഹപാഠിക്ക് ഒരു വിഷമം വന്നപ്പോള്‍ കൂടെ നിന്ന വിദ്യാര്‍ത്ഥികളെയും, സ്‌കൂളിനെയും, എന്‍എസ്എസിനെയും അഭിനന്ദിച്ചശേഷം, ആ വീടിന്റെ ഇപ്പോളത്തെ അവസ്ഥയ്‌ക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള ഭാരം നിങ്ങളുടെ കൈകളിലേക്ക് നല്‍കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായമായി താരം പ്രഖ്യാപിച്ചത്.  

ചടങ്ങില്‍ സ്‌കൂള്‍ അധികൃതരോ, സുരേഷ്‌ഗോപിയോ കുട്ടിയുടെ പേരോ ഐഡന്റിറ്റിയോ വെളിപ്പെടുത്താതിരുന്നതും ശ്രദ്ധേയമായി. സ്‌കൂളിന്റെ ഈ തീരുമാനത്തേയും സുരേഷ്‌ഗോപി അഭിനന്ദിച്ചു. ഭാര്യ രാധികയ്‌ക്കൊപ്പമായിരുന്നു സുരേഷ് ഗോപി ചടങ്ങിന് എത്തിയത്. ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും മൂന്ന് മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപ സ്വരൂപിച്ചാണ് നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരുകൂട്ടം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സഹപാഠിയുടെ കടബാധ്യത ഒഴിവാക്കിയത്. കണ്ണീരണിഞ്ഞുകൊണ്ടായിരുന്നു തിരിച്ചെടുത്ത വീടിന്റെ ആധാരം സുരേഷ് ഗോപിയില്‍ നിന്ന് കുടുംബം ഏറ്റുവാങ്ങിയത്.

സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ഡിസംബറിലാണ് വായ്‌പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടീസ് വരുന്നത്. ചാവക്കാട് പ്രാഥമിക ഗ്രാമവികസന ബാങ്ക് തൃപ്രയാര്‍ ബ്രാഞ്ചില്‍ നിന്നും എടുത്ത വായ്‌പയാണ് തിരിച്ചടയ്‌ക്കാന്‍ കഴിയാതെ ജപ്തിയായത്, 2,20,000 രൂപയായിരുന്നു ബാധ്യത. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട കുടുംബം ജപ്തി നോട്ടീസ് ലഭിച്ചതോടെ വിഷമത്തിലായി. ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് ശോചനീയാവസ്ഥയിലുള്ള വീടാണ് ഇവരുടേത്. വിദ്യാര്‍ഥിയുടെ വിഷമതകള്‍ മനസിലാക്കിയതോടെ സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശലഭ ശങ്കറും, നൂറോളം എന്‍എസ്എസ്‌വോളണ്ടിയര്‍മാരും ജപ്തി ഒഴിവാക്കാനുള്ള തുക കണ്ടെത്താനായി രംഗത്തിറങ്ങുകയായിരുന്നു.  

ചടങ്ങില്‍ എന്‍എസ്എസ് മുന്‍ വളണ്ടിയര്‍ വരച്ച സുരേഷ് ഗോപിയുടെ ഛായചിത്രം പ്രോഗ്രാം ഓഫീസര്‍ ശലഭ ശങ്കര്‍ സുരേഷ് ഗോപിക്ക് കൈമാറി. സ്‌കൂള്‍ മാനേജര്‍ പി. കെ. പ്രസന്നന്‍, ആര്‍ഡിസി പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, പ്രിന്‍സിപ്പല്‍ ജയബിനെ, ഹെഡ്മിസ്ട്രസ് സുനിത വി, പിടിഎ പ്രസിഡന്റ് പി. എസ്. പി. നസീര്‍, വികസന കമ്മിറ്റി ചെയര്‍മാന്‍ സി. എസ്. മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍ സുരേഷ് ഇയാനി, പ്രിന്‍സിപ്പാള്‍ ജയാബീനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: studentsureshgopiThrissur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.