Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയെ ടാര്‍ഗറ്റ് ചെയ്യുന്നതാര്?

സുരേഷ് ഗോപി എന്ത് പ്രസ്താവന നടത്തിയാലും അതിനെതിരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ശരവേഗത്തില്‍ വിമര്‍ശനം വരുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ആരുടെയും മനസ്സില്‍ ഉയരുന്ന ഒരു ചോദ്യം ഇതാണ് - സുരേഷ് ഗോപിയെ ടാര്‍ഗറ്റ് ചെയ്യുന്നതാര്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2023, 06:21 pm IST
inKerala

തിരുവനന്തപുരം: സുരേഷ് ഗോപി എന്ത് പ്രസ്താവന നടത്തിയാലും അതിനെതിരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ശരവേഗത്തില്‍ വിമര്‍ശനം വരുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ആരുടെയും മനസ്സില്‍ ഉയരുന്ന ഒരു ചോദ്യം ഇതാണ് – സുരേഷ് ഗോപിയെ  ടാര്‍ഗറ്റ് ചെയ്യുന്നതാര്? ഇത് സ്വാഭാവികമായ പ്രതികരണമല്ല, പലപ്പോഴും സുരേഷ് ഗോപിയെ വേട്ടയാടാനുള്ള ത്വര പോലെയാണ് കാണുന്നത്. അതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യത്തോടെ ചില ദുഷ്ടശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തീര്‍ച്ച. അത് ഇടതുപക്ഷമുള്‍പ്പെടെയുള്ള ഭരണവര്‍ഗ്ഗരാഷ്‌ട്രീയപാര്‍ട്ടികളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളും  തന്നെയാണെന്നും ചിലര്‍ ആരോപിക്കുന്നു. ഇസ്ലാമിസ്റ്റുകളില്‍  നിന്നും ഒളിയാക്രമണവും പിന്നിലുണ്ട്. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ. ഒരു തെരഞ്ഞെടുപ്പുകളിലും  ബിജെപി ടിക്കറ്റില്‍ സുരേഷ് ഗോപി ജയിച്ചുകൂടാ. 

കഴിഞ്ഞ ദിവസം സുബി സുരേഷിന്റെ അകാലമരണത്തെത്തുടര്‍ന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. പത്ത് ദിവസത്തോളം നീക്കിവെച്ച് സുബി സുരേഷിനെ രക്ഷപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ അഹോരാത്രം പണിപ്പെട്ട താരമാണ് സുരേഷ് ഗോപി. പക്ഷെ കരള്‍ നേരത്തിന് ലഭിക്കാത്തതിനാല്‍  സുബി സുരേഷ് മരിച്ചു.  

ഈ വേദന ഉള്ളില്‍ക്കിടന്നതാകണം താരം അല്‍പം വൈകാരികമായിത്തന്നെ പ്രതികരിച്ചു. സുബി സുരേഷിന് കരള്‍ ലഭിയ്‌ക്കാന്‍ വൈകിയതാണ് മരണകാരണമായതെന്നും പുറത്തുനിന്നുള്ള ദാതാവില്‍ നിന്നും കരള്‍ ലഭിക്കുന്നതിന് നിലനില്‍ക്കുന്ന നിയമപരമായ നൂലാമാലകള്‍ വലിയ ത‍ടസ്സമായെന്നും സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. ആശുപത്രി അധികൃതരെ കുറ്റപ്പെടുത്താനല്ല സുരേഷ് ഗോപി ശ്രമിച്ചത്. അദ്ദേഹം കരള്‍ ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് പൊതുവായി ഒരു കമന്‍റ് നടത്തിയതാണ്. ഉടനെ ഇതിനെതിരെയും കുറെപ്പേര്‍ പ്രതികരണവുമായി എത്തി. കരള്‍ ലഭിക്കാന്‍ വൈകിയിട്ടില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. അവിടെയും സുരേഷ് ഗോപിയെ ക്രൂശിക്കാനായിരുന്നു  പ്രതികരണം നടത്തിയവര്‍ക്ക് താല്‍പര്യം.  

ഇതിന് തൊട്ടുമുന്‍പ് നടന്ന മറ്റൊരു സംഭവം പറയാം. അദ്ദേഹം ആലുവയില്‍ നടത്തിയ  പ്രസംഗമാണിത്. അവിശ്വാസികളുടെ സർവനാശത്തിനായി ശ്രീകോവിലിന് മുന്നിൽ പ്രാർഥിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞത് വലിയ വിവാദമായി.ശിവരാത്രി ആഘോഷപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ഈശ്വരവിശ്വാസമില്ലാത്തവര്‍ക്ക് എതിരാണ് സുരേഷ് ഗോപി എന്ന രീതിയിലായിരുന്നു ഇതിന് വന്ന വിമര്‍ശനം. പിറ്റേ ദിവസം തന്നെ സുരേഷ്  ഗോപി വിശദീകരണവുമായി എത്തി. താന്‍ അവിശ്വാസികള്‍ക്ക് എതിരല്ലെന്നും ശബരിമലയ്‌ക്കെതിരെ വന്ന അവിശ്വാസികളുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.  

എന്നാല്‍ ഇതുകൊണ്ടൊന്നും ശത്രുക്കള്‍ അടങ്ങിയില്ല. സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ വരെ ഫയല്‍ ചെയ്യുന്നതിനിനുള്ള തിരക്കിലാണ് ചിലര്‍. ശിവരാത്രിദിനത്തിൽ അവിശ്വാസികൾക്കെതിരെ നടത്തിയ പരാമർശത്തില്‍ പ്രതിഷേധിച്ച് സുരേഷ് ഗോപിക്കെതിരെ ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടന്‍ പൊലീസില്‍ പരാതി നല്‍കി. ജനങ്ങൾക്കിടയിൽ വിദ്വേഷം പടര്‍ത്തിയതിന് കേസെടുക്കണമെന്നാണ് ആലുവ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. അവിശ്വാസികള്‍ക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നല്‍കിയമറ്റൊരു കൂട്ടര്‍ ഐഎന്‍എല്‍ (വഹാബ് വിഭാഗം) സംസ്ഥാന പ്രസിഡന്‍റാണ്. ആലുവ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് സര്‍വ്വനാശം വരട്ടെയെതുള്‍പ്പെടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ സുരേഷ് ഗോപിയെ അറസ്റ്റ്  ചെയ്യണമെന്നതാണ് ഇവരുടെ ആവശ്യം. എത്രയോ വിദ്വേഷ പരാമര്‍ശങ്ങള്‍ ഇസ്ലാമിക പ്രഭാഷണത്തിന്റെ പേരില്‍ പലരും നടത്തുന്നു.ഇതിലൊന്നും യാതൊരു പ്രശ്നവുമില്ലാത്തവരാണ് സുരേഷ് ഗോപി അവിശ്വാസികള്‍ക്കെതിരെ നടത്തിയ പ്രസംഗത്തിനെതിരെ വന്നതെന്നോര്‍ക്കുക. സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന  മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നും ഇയാള്‍ എറണാകുളം റൂറല്‍ എസ് പിയ്‌ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇവരുടെ ഒക്കെ ലക്ഷ്യം ഒന്ന് തന്നെ. സുരേഷ് ഗോപി എന്ന ബിജെപിയെ പിന്തുണയ്‌ക്കുന്ന വ്യക്തിയുടെ ജനപിന്തുണ ഇല്ലാതാക്കുക. പക്ഷെ അതവര്‍ക്ക് ഈ ജന്മംസാധിക്കുമെന്ന് തോന്നുന്നില്ല. കാരണം സുരേഷ് ഗോപി  ജീവകാരുണ്യപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കും.  

Tags: ശബരിമലപ്രശ്നംനിരീശ്വരവാദിസുബിസുബി സുരേഷ്ഐഎസ്cpiസുരേഷ് ഗോപിഎല്‍ഡിഎഫ്‌cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.