Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദയാനന്ദ സരസ്വതി പാരമ്പര്യത്തില്‍ അഭിമാനിക്കാന്‍ നമ്മെ പഠിപ്പിച്ചു;ഹിന്ദു ധര്‍മ്മത്തിലെ അനാചാരങ്ങളെ തുടച്ചുനീക്കിയെന്നും നരേന്ദ്ര മോദി

ലോകത്തിനു മുഴുവന്‍ പ്രചോദനവും വഴികാട്ടിയുമായിരുന്ന അദ്ദേഹം, ഇന്ത്യയെ ദുര്‍ബലപ്പെടുത്താനും നമ്മുടെ സംസ്‌കാരത്തെ അപഹസിക്കാനും ശ്രമം നടന്നിരുന്ന കാലത്താണ് ജീവിച്ചിരുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2023, 08:51 am IST
inIndia

ന്യൂദല്‍ഹി: വേദങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്യുകയും ഹിന്ദു ധര്‍മ്മത്തിലെ അനാചാരങ്ങളെ ഉന്മൂലനം ചെയ്യാന്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്ത മഹര്‍ഷി ദയാനന്ദ സരസ്വതി നമ്മെ നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനിക്കാന്‍ പഠിപ്പിച്ച ആചാര്യനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്യസമാജം സ്ഥാപിച്ച, സത്യാര്‍ഥപ്രകാശം രചിച്ച, ഭാരതത്തിന്റെ നവോത്ഥാനത്തിന് അശ്രാന്തം ശ്രമിച്ച മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഒരു വര്‍ഷം നീളുന്ന 200-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

ലോകത്തിനു മുഴുവന്‍ പ്രചോദനവും വഴികാട്ടിയുമായിരുന്ന അദ്ദേഹം, ഇന്ത്യയെ ദുര്‍ബലപ്പെടുത്താനും നമ്മുടെ സംസ്‌കാരത്തെ അപഹസിക്കാനും ശ്രമം നടന്നിരുന്ന കാലത്താണ് ജീവിച്ചിരുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളുടെ അടിമത്തംപേറി നമ്മുടെ ആത്മവിശ്വാസം പോലും തകര്‍ന്നുപോയ, സാംസ്‌കാരിക വേരുകള്‍ പോലും നശിപ്പിക്കാന്‍ നീക്കങ്ങളുണ്ടായ കാലം. നമ്മുടെ പാരമ്പര്യവും വേദങ്ങളും ഇതര ധര്‍മ്മഗ്രന്ഥങ്ങളും അപാകതകള്‍ നിറഞ്ഞതാണെന്ന ധാരണയും പ്രചാരണങ്ങളും അദ്ദേഹം തച്ചുടച്ചു. അയിത്തത്തിനും വിവേചനങ്ങള്‍ക്കുമെതിരെ അദ്ദേഹം പൊരുതി. ഹിന്ദുമതത്തിലേതെന്ന് കളവു പറഞ്ഞ് അടിച്ചേല്‍പ്പിച്ചിരുന്ന ദുരാചാരങ്ങളെ അദ്ദേഹം അതേ മതത്തിന്റെ പ്രകാശം ചൊരിഞ്ഞ് സത്യം എന്തെന്ന് കാട്ടിക്കൊടുത്തു.  അയിത്തത്തിനെതിരായ  പോരാട്ടമാണ് ദയാനന്ദ സരസ്വതിയുടെ ഏറ്റവും വലിയ സംഭാവനയും.

സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയ അദ്ദേഹം, അവരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും നിലകൊണ്ടു. സ്ത്രീകള്‍ക്ക് തുല്യാവകാശം പാശ്ചാത്യ രാജ്യങ്ങളില്‍ പോലുമില്ലാതിരുന്ന കാലത്താണ് അദ്ദേഹം അതിനു വേണ്ടി പോരാടിയത്. സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്ത് അദ്ദേഹം നമുക്ക് വിശുദ്ധമായ പ്രചോദനമാണ്. നമ്മുടെ പാരമ്പര്യം പുനരുദ്ധരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന വ്യക്തിത്വമാണ് ദയാനന്ദ സരസ്വതി. അതിനുവേണ്ടി അദ്ദേഹം നിരവധി സ്ഥാപനങ്ങളും കെട്ടിപ്പടുത്തു. തന്നെ കാണാന്‍ വന്ന ബ്രിട്ടീഷ് ഓഫീസറോട് ധൈര്യത്തോടെ, എന്റെ ആത്മാവും ഇന്ത്യയുടെ ശബ്ദവും സ്വതന്ത്രമാണെന്ന് തുറന്നടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ലോകമാന്യ തിലകനും നേതാജിയും വീരസവര്‍ക്കറും ലാലാ ലജ്പതി റായിയും ലാലാ ഹര്‍ദയാലും ചന്ദ്രശേഖര്‍ ആസാദും രാമപ്രസാദ് ബിസ്മിലും അടക്കമുള്ള അസംഖ്യം സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് അദ്ദേഹമായിരുന്നു പ്രചോദനം, മോദി പറഞ്ഞു.

ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യ സമാജത്തിന് 2024ല്‍ 150 വര്‍ഷം തികയുകയാണ്. വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനം ചെയ്ത മോദി ദല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയില്‍ ഒരുക്കിയ പ്രദര്‍ശിനി കണ്ടു, യജ്ഞത്തില്‍ ആഹുതിയര്‍പ്പിച്ചു.

Tags: narendramodimodiസ്വാമി ദയാനന്ദ് ജി മഹാരാജിന്‍റെ സമാധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.