കൊച്ചി: വാഴക്കുല രചിച്ചത് വൈലോപ്പിള്ളി എന്ന് പരാമര്‍ശമുള്ള ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണമന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ.. തെറ്റു തിരുത്തി പുതിയ പ്രബന്ധം സമര്‍പ്പിക്കട്ടെയെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വിവാദം ഉണ്ടായശേഷം യുവജനകമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ ഭാഗത്ത് നിന്നും ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ലളിത ചങ്ങമ്പുഴ പറഞ്ഞു.
“ചങ്ങമ്പുഴയുടെ കൃതി വൈലോപ്പിള്ളിയുടെ പേരില്‍ പരാമര്‍ശിക്കപ്പെട്ട സംഭവത്തില്‍ പൊറുക്കാനാവാത്ത പിഴവാണ് ഗൈഡിന് സംഭവിച്ചത്. സാധാരണക്കാര്‍ക്ക് തെറ്റുപറ്റുന്നത് പോലെയല്ല ഇത്. ഗൈഡും ഡോക്ടറേറ്റ് നല്കിയവരുമെല്ലാം ഒരേ പോലെ കുറ്റക്കാരാണ്. മനപ്പൂര്‍വം ചെയ്തതല്ല എന്നറിയാം. എങ്കിലും ഗൗരവത്തോടെ ചെയ്യേണ്ട കാര്യമാണല്ലോ ഗവേഷണവും പ്രബന്ധം തയ്യാറാക്കലും.”- ലളിത ചങ്ങമ്പുഴ പറഞ്ഞു.
മലയാള ചരിത്രത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് വരെ തെറ്റിച്ച ചിന്താ ജെറോമിന്റെ പിഎച്ച്ഡി റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം എസ്. ശാരദക്കുട്ടി ആവശ്യപ്പെട്ടിരുന്നു.
നാടുവാഴിത്വത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തില്‍ ഏക്കാലത്തും പ്രതിപാദിപ്പിക്കുന്ന കവിതയാണ് ചങ്ങമ്പുഴയുടെ വാഴക്കുല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: