Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പദ്മശ്രീ തിളക്കത്തില്‍ കേരളം; എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുന്നോടിയായി പദ്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2023, 11:11 pm IST
in India

ന്യൂദല്‍ഹി: ഒആര്‍എസ് ഗുരു ഡോ. ദിലീപ് മഹലനോബിസ്, യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ്, എസ്.എം. കൃഷ്ണ, ശ്രീനിവാസ ഭരതന്‍, ബാല്‍കൃഷ്ണ ദോഷി, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍. നാല് മലയാളികളടക്കം 91 പേര്‍ക്ക് പദ്മശ്രീ ആദരം. ചരിത്രകാരന്‍ ഡോ.സി.ഐ. ഐസക്, ഗാന്ധിയന്‍ വി.പി. അപ്പുക്കുട്ടന്‍ പൊതുവാള്‍, നെല്‍വിത്തുകളുടെ സംരക്ഷകന്‍ ചെറുവയല്‍ കെ. രാമന്‍, കളരിഗുരുക്കള്‍ എസ്.ആര്‍.ഡി. പ്രസാദ് എന്നിവരാണ് പദ്മശ്രീ നേടി കേരളത്തിന്റെ അഭിമാനമായത്.

ഡോ. ദിലീപ് മഹലനോബിസ്, യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ്, ബാല്‍കൃഷ്ണ ദോഷി എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പദ്മവിഭൂഷണ്‍ നല്കുന്നത്. നോവലിസ്റ്റ് എസ്.എല്‍. ഭൈരപ്പ, ഗായിക വാണി ജയറാം, സുധ മൂര്‍ത്തി എന്നിവരുള്‍പ്പെടെ ഒന്‍പത് പേര്‍  പദ്മഭൂഷണും അര്‍ഹരായി. സാഹിത്യ-വിദ്യാഭ്യാസ മേഖലയിലെ സംഭാവനയ്‌ക്കാണ് ഡോ. സി.ഐ. ഐസക്കിന് പുരസ്‌കാരം. ചരിത്രകാരനും ഐസിഎച്ച്ആര്‍ അംഗവുമാണ് കോട്ടയം തെള്ളകം സ്വദേശിയായ ഡോ.സി.ഐ. ഐസക്. ഭാരതീയ വിചാരകേന്ദ്രം മുന്‍ വര്‍ക്കിങ് പ്രസിഡന്റും നിലവില്‍ സംസ്ഥാന സമിതി അംഗവുമാണ്.

സാമൂഹ്യസേവനപ്രവര്‍ത്തനരംഗത്തെ സംഭാവനയ്‌ക്കാണ് വി.പി. അപ്പുക്കുട്ടന്‍ പൊതുവാളിന് പുരസ്‌കാരം. കായിക മേഖലയിലെ സംഭാവനകള്‍ക്ക് എസ്.ആര്‍.ഡി. പ്രസാദിനും കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് ചെറുവയല്‍ കെ. രാമനും പദ്മശ്രീ ലഭിച്ചു. അപൂര്‍വ്വനെല്‍ വിത്തിനങ്ങളുടെ സംരക്ഷകനാണ് മാനന്തവാടി കമ്മനയിലെ വനവാസി കര്‍ഷകന്‍ ചെറുവയല്‍ കെ. രാമന്‍. മാനന്തവാടിക്കടുത്ത് കമ്മനം ഗ്രാമത്തിലെ ചെറുവയല്‍ തറവാട്ടില്‍ കുറിച്യ കാരണവരാണ് ചെറുവയല്‍ രാമന്‍ എന്ന കര്‍ഷകന്‍. 73 കാരനായ രാമന്‍ 56 ഓളം അപൂര്‍വ്വ നെല്‍ വിത്തുകളുടെ സംരക്ഷകനാണ്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസംമാത്രമുള്ള രാമന്‍ കാര്‍ഷിക സര്‍വകലാശാലയിലെ സെനറ്റ് അംഗമായിരുന്നിട്ടുണ്ട്.

ഗാന്ധിയനും ഖാദി പ്രചാരകനുമാണ് പയ്യന്നൂര്‍ സ്വദേശിയായ വി.പി. അപ്പുക്കുട്ടന്‍ പൊതുവാള്‍. നൂറാം വയസ്സിലാണ് വി.പി. അപ്പുക്കുട്ടന്‍ പൊതുവാളിനെ തേടി പദ്മശ്രീ എത്തുന്നത്.  1934 ജനുവരി 12 ന് പയ്യന്നൂരില്‍ ഗാന്ധിജിയെ നേരില്‍ കണ്ടതാണ് പതിനൊന്നാം വയസില്‍ അദ്ദേഹത്തിന്റെ ജീവിതം വഴിതിരിച്ചത്. സ്വാതന്ത്ര്യസമര സേനാനി വി.പി. ശ്രീകണ്ഠപ്പൊതുവാളാണ് വഴികാട്ടി. 1930ല്‍ ഉപ്പുസത്യഗ്രഹം നേരിട്ടു കണ്ടു. പിന്നെ സ്വാതന്ത്ര്യസമരത്തോടൊപ്പം കൂടി.

വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്നു. ക്വിറ്റിന്ത്യാ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. 1957ല്‍ കേളപ്പജി സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ചപ്പോള്‍ പൊതുവാളും രാഷ്‌ട്രീയം വിട്ടു, ഗാന്ധിജീവിതം തുടര്‍ന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ ബിരുദം നേടി. ഭഗവദ്ഗീത: ആത്മവികാസത്തിന്റെ ശാസ്ത്രം, ഗാന്ധിയന്‍ ദര്‍ശനത്തിലെ ആത്മീയത എന്നീ പുസ്തകങ്ങള്‍ രചിച്ചു. പരേതരായ കരിപ്പത്ത് കമ്മാരപ്പൊതുവാളിന്റെയും വി.പി. സുഭദ്രാമ്മയുടെയും മകനാണ്.

Tags: അവാർഡ്റിപ്പബ്ലിക് ദിനംപത്മ പുരസ്‌കാരങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍ പബ്ലിക് ഇഷ്യൂസ് അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് റിസോഴ്‌സ് വകുപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി വര്‍ഗീസ്, കമ്പനി സെക്രട്ടറി ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍ എ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സെബി അംഗം അശ്വനി ഭാട്ടിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Business

മുത്തൂറ്റ് ഫിനാന്‍സിന് അസോച്ചം അവാര്‍ഡ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.