Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല കാണിക്ക: അറുനൂറിലധികം പേര്‍ ഇരുന്നിട്ടും നാണയങ്ങള്‍ എണ്ണി തീര്‍ത്തീര്‍ന്നില്ല; പൂര്‍ത്തിയാക്കാതെ ജീവനക്കാര്‍ പോകേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ്‌

നാട്ടിലെ പല ക്ഷേത്രങ്ങളിലും ഉത്സവമാണ്. അതിനാല്‍ ജീവനക്കാര്‍ തിരിച്ചെത്താത്തത് ഈ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. ഈ ക്ഷേത്രങ്ങള്‍ ജീവനക്കാരെ തിരിച്ചയയ്‌ക്കണമെന്ന് ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2023, 10:08 am IST
in Kerala

പത്തനംതിട്ട : ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയങ്ങള്‍ രണ്ട് മാസത്തോളമായി എണ്ണാന്‍ തുടങ്ങിയിട്ടും എണ്ണിത്തീര്‍ക്കാനാവാതെ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍.69 ദിവസമായി അറുനൂറിലധികം ജീവനക്കാരാണ് തുടര്‍ച്ചയായി നാണയം എണ്ണുന്നത്. എണ്ണിതീരാതെ അതാത് സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.  

ശബരിമലയില്‍ ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇത് വരുമാനത്തിലും പ്രതിഫലിച്ചു. ശബരിമല നടയടച്ചെങ്കിലും കാണിക്കായായി ലഭിച്ച പണം എണ്ണി തീരാനാകാതെ ജീവനക്കാര്‍ക്ക് തിരിച്ചു വരാന്‍ സാധിക്കില്ലെന്ന അവസ്ഥയാണ്. ഇത് നാട്ടിലെ ക്ഷേത്ര ഭരണത്തേയും ബാധിച്ചിട്ടുണ്ട്. മകരവിളക്കിനോട് അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിലെ ജീവനക്കാരെ പലരേയും പ്രത്യേക ജോലിയായി ശബരിമലയിലേക്ക് അയയ്‌ക്കുകയായിരുന്നു.  

ഇപ്പോള്‍ നാട്ടിലെ പല ക്ഷേത്രങ്ങളിലും ഉത്സവമാണ്. അതിനാല്‍ ജീവനക്കാര്‍ തിരിച്ചെത്താത്തത് ഈ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. ഈ ക്ഷേത്രങ്ങള്‍ ജീവനക്കാരെ തിരിച്ചയയ്‌ക്കണമെന്ന് ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ നോട്ടുകള്‍ എണ്ണിത്തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്നു കൂനകളില്‍ ഒന്നു മാത്രമാണുതീര്‍ന്നത്. ഈ നിലയിലാണെങ്കില്‍ എണ്ണിത്തീരാന്‍ രണ്ടുമാസം കൂടിയെടുക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍പോക്സ് എന്നിവ ബാധിച്ചവര്‍ ചികിത്സയ്‌ക്കായി പോകുകയും ചെയ്തു.

പമ്പ, എരുമേലി, നിലയ്‌ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ജോലിക്കായി അയച്ചവരെയാണ് നാണയമെണ്ണാനായി നിയോഗിച്ചിട്ടുള്ളത്. മകരവിളക്ക് കഴിഞ്ഞും കാണിക്കയെണ്ണുന്നതുംകൂടി കണക്കാക്കി 20 വരെയാണ് ഡ്യൂട്ടി നിശ്ചയിച്ചത്. കാണിക്ക എണ്ണി തീരാത്തതിനാല്‍ ഇത് നീട്ടിക്കൊടുത്തിരിക്കുകയാണ്. കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി. നോട്ടും നാണയവും ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി 15-20 കോടിയോളം രൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നു കണക്കാക്കുന്നു.

രാവിലെ മുതല്‍ ഒമ്പതുമണിക്കൂര്‍ തുടര്‍ച്ചയായാണ് നാണയമെണ്ണുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിട്ടശേഷം ഇത് അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതിനിടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്‌ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കുകയും ചെയ്യും.

നാണയം തൂക്കി വില്‍ക്കുന്നത് സംബന്ധിച്ച് ആദ്യം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരേ മൂല്യമുള്ള നാണയംപോലും പല ഭാരത്തിലുള്ളതായതിനാല്‍ തൂക്കിയെടുക്കുന്നത് ദേവസ്വത്തിന് നഷ്ടമുണ്ടാക്കും. അതിനാല്‍ എണ്ണാന്‍ തീരുമാനിക്കുകയായിരുന്നു. എണ്ണി തീര്‍ത്ത ശേഷം 2000 രൂപയുടെവീതം നാണയങ്ങള്‍ ബാഗില്‍നിറച്ച് ബാങ്കിന് കൈമാറാനാണ് തീരുമാനം.  

Tags: Devaswom Boardശബരിമലശബരിമല ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.