Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലത്തിന്റെ ബലത്തിനായുള്ള ബീം വാര്‍ത്തത് തടി ഉപയോഗിച്ച്; ബീം പൊളിച്ചുമാറ്റി വിവാദം ഒഴിവാക്കാന്‍ നീക്കം, വിജിലന്‍സ് അന്വേഷണവും തുടങ്ങി

പ്രധാന റോഡിലേക്കു ചേരുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിക്കു ബലം കൂട്ടാനായി കല്‍ക്കെട്ടിനിടയില്‍ അടിച്ചുറപ്പിക്കുന്ന കോണ്‍ക്രീറ്റ് കുറ്റികളിലാണു തടിക്കഷണം കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിനെതിരെ പരാതി ഉന്നയിച്ചതോടെ കരാറുകാര്‍ കല്‍ഭിത്തി പൊളിച്ചു നീക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2023, 10:43 am IST
inKerala

കോട്ടയം : പാലത്തിന് ബലം പകരുന്നതിനായി വശങ്ങളില്‍ സ്ഥാപിക്കുന്ന ബീം വാര്‍ത്തിരിക്കുന്നത് കമ്പിക്ക് പകരം തടി ഉപയോഗിച്ച്. റീ ബില്‍ഡ് കേരള എഞ്ചിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പാലത്തിന്റെ നവീകരണം നടത്തുന്നതിനിടയിലാണ് ഇത്തരത്തില്‍ കമ്പിക്ക് പകരം തടി ഉപയോഗിച്ച് കൃത്രിമത്വം കാണിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.  

കോട്ടയം മേഖല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചനീയര്‍ ബെന്‍സി ലാല്‍ സ്ഥലം പരിശോധനക്ക് എത്തിയപ്പോള്‍ നാട്ടുകാരാണ് ഭിത്തി പൊളിച്ചു പണിയണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് അംഗീകരിച്ച് ഉദ്യോഗസ്ഥര്‍ കരാറുകാരന് നോട്ടീസും നല്‍കി. 1.32 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ഇത്തരത്തില്‍ നവീകരണം നടത്തുന്നത്.  

എന്നാല്‍ പ്രധാന റോഡിലേക്കു ചേരുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിക്കു ബലം കൂട്ടാനായി കല്‍ക്കെട്ടിനിടയില്‍ അടിച്ചുറപ്പിക്കുന്ന കോണ്‍ക്രീറ്റ് കുറ്റികളിലാണു തടിക്കഷണം കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിനെതിരെ പരാതി ഉന്നയിച്ചതോടെ കരാറുകാര്‍ കല്‍ഭിത്തി പൊളിച്ചു നീക്കി. മുമ്പുണ്ടായിരുന്ന കല്‍ക്കെട്ടിലെ കല്ലുകള്‍ ഉപയോഗിച്ചാണു പുതിയ സംരക്ഷണ ഭിത്തി നിര്‍മിച്ചത്. ഈ കല്ലുകള്‍ക്കു പകരം പുതിയവ ഉപയോഗിച്ചു സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നും ആവശ്യമെങ്കില്‍ മണ്ണുറപ്പിക്കാന്‍ ഭിത്തിക്കുള്ളില്‍ പഴയ കല്ലുകള്‍ ഇടാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം തൂണുകള്‍ തിരുവല്ലയില്‍ നിന്നു കരാറുകാരന്‍ വാങ്ങിയതാണെന്ന് ഇന്റലിജന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. സംരക്ഷണഭിത്തി പൊളിച്ചപ്പോള്‍ അടിത്തറയുടെ വാനത്തിന് ആവശ്യത്തിനു താഴ്ചയും നിര്‍ദേശിക്കപ്പെട്ട ഒരു മീറ്റര്‍ വീതിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു മീറ്റര്‍ നീളമുള്ള തൂണ്‍ പൂര്‍ണമായും മണ്ണിലേക്കു താഴ്‌ത്തിയാണ് ഉറപ്പിക്കേണ്ടത്. ഇവിടെ തൂണുകള്‍ രണ്ടായി മുറിച്ചു കല്ലുകള്‍ക്കിടയില്‍ വയ്‌ക്കുകയായിരുന്നു.

പുറമേ നിന്നു നോക്കിയാല്‍ തുണൂകള്‍ കാണാമെങ്കിലും ഇവയൊന്നും മറുവശത്തു മണ്ണില്‍ താഴ്‌ത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ ഇതു ശ്രദ്ധിക്കാതെയാണ് എണ്ണമെടുത്തു പോകുന്നത്. കല്ല് കെട്ടിയിരിക്കുന്നതു ശരിയായ രീതിയിലുമല്ല. കാസര്‍കോട് സ്വദേശി അബ്ദുല്‍ റഷീദ് ആണ് പദ്ധതിയുടെ കരാറുകാരന്‍. 41 മീറ്റര്‍ കെട്ടേണ്ടിയിരുന്ന സംരക്ഷണ ഭിത്തി ആദ്യം 25 മീറ്റര്‍ മാത്രമാണു കെട്ടിയിരുന്നത്. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണു ബാക്കി ഭാഗത്തു പണി നടത്തിയത്.

Tags: kottayamBridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

പുതിയ വാര്‍ത്തകള്‍

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.