യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന ‘സന്നിധാനം പി.ഒ’ എന്ന സിനിമയുടെ പൂജ മകര ജ്യോതി ദിവസം ശബരിമല സന്നിധാനത്ത് നടന്നു. പ്രമുഖ സംവിധായകനും നയന്‍താരയുടെ ഭര്‍ത്താവുമായ വിഘ്നേഷ് ശിവ ഫസ്റ്റ് ക്ലാപ് അടിച്ചു. സ്വിച് ഓണ്‍ കര്‍മ്മം തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ. അനന്തഗോപന്‍ നിര്‍വഹിച്ചു.
ശബരിമല പശ്ചാത്തലമായി ഒരുക്കുന്ന ഈ പാന്‍ ഇന്ത്യന്‍ സിനിമ സംവിധാനം ചെയ്യുന്നത് രാജീവ് വൈദ്യയാണ്. സര്‍വ്വത സിനി ഗാരേജ്, ഷിമോഗ ക്രീയേഷന്‍സ് എന്നീ ബാനറുകളില്‍ മധുസൂദന്‍ റാവു, ഷബീര്‍ പത്താന് എന്നിവരാണ് നിര്‍മ്മാണം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമ പൂജ നടക്കുന്നത് സിനിമ ചരിത്രത്തില്‍ ആദ്യമായാണ്. ഇതേ ദിവസം തന്നെ ഷൂട്ടിംഗ് ആരംഭിച്ചു. ശബരിമലയും, അവിടെ ഡോലി ചുമക്കുന്നവരും, സന്നിധാനം പോസ്റ്റ് ഓഫീസും ആണ് കഥയുടെ പശ്ചാത്തലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: