Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാങ്കില്‍ ലക്ഷങ്ങള്‍; 5 ഫൈബര്‍ ബോട്ടുകള്‍, മനോഹരമായ വീട് : രാജപ്പന് കാണണം, സ്വര്‍ഗ്ഗസമാന ജീവീതം സമ്മാനിച്ച മോദിയെ

നരേന്ദ്രമോദിയുടെ വാക്കുകള്‍ മാറ്റി മറിച്ചത് കുമരകം മഞ്ചാടിക്കരി രാജപ്പന്റെ ജീവിതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2023, 10:57 am IST
inKerala

2021  ജനുവരി 31 ലെ മന്‍ കി ബാത് പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘ഞാന്‍ കേരളത്തിലെ മറ്റൊരു വാര്‍ത്ത കണ്ടു, ഇത് നമ്മളെയെല്ലാം നമ്മുടെ കടമകളെ ബോധ്യപ്പെടുത്തുന്നതാണ്. കേരളത്തില്‍ കോട്ടയത്ത് എന്‍.എസ്.രാജപ്പന്‍ എന്നൊരു വയോധികനുണ്ട്. അദ്ദേഹത്തിന് നടക്കാന്‍ കഴിയില്ല. എന്നാല്‍ ഇതുകൊണ്ട് വെടിപ്പിനോടും വൃത്തിയോടുമുള്ള സമര്‍പ്പണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.അദ്ദേഹം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തോണിയില്‍ വേമ്പനാട്ട് കായലില്‍ പോകുകയും കായയില്‍ എറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുറത്തെടുത്തുകൊണ്ട് വരികയും ചെയ്യുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, രാജപ്പന്റെ ചിന്ത എത്രത്തോളം ഉയര്‍ന്ന നിലയിലാണെന്ന്. നമ്മളും രാജപ്പനില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ശുചിത്വത്തിനു വേണ്ടി സാധ്യമാകുന്നിടത്തോളം നമ്മുടേതായ സംഭവന നല്‍കണം’.

നരേന്ദ്രമോദിയുടെ ഈ വാക്കുകള്‍ മാറ്റി മറിച്ചത് കുമരകം മഞ്ചാടിക്കരി രാജപ്പന്റെ ജീവിതമാണ്. വള്ളത്തില്‍ പോയി ശേഖരിക്കുന്ന  പ്ലാസ്റ്റിക്കുകള്‍ ആക്രിക്കടയില്‍ വിറ്റ് ഉപജീവനം നടത്തിയിരുന്ന രാജപ്പന്റെ പേരില്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം. വെള്ളപ്പെക്കത്തില്‍  തകര്‍ന്ന കുടിലിനു പകരം മനോഹരമായ വീട് . കൊതുമ്പുവള്ളത്തിനു പകരം സ്വന്തമായി 5 ഫൈബര്‍ ബോട്ടുകള്‍.

രാജപ്പന്‍ കായലില്‍ കുപ്പികള്‍ ശേഖരിക്കുന്നതിനിടെ പ്രദേശവാസിയായ നന്ദു എന്ന യുവാവ് തന്റെ കാമറയില്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് ദേശീയ പത്രങ്ങള്‍ അടക്കം വിഷയം ചര്‍ച്ചയാക്കിയത്. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും എത്തിയത്.

ഈ ജലശ്രോതസുകള്‍ മലിനമാകുന്നത് കണ്ടാണ് രാജപ്പന്‍ വള്ളത്തില്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. രാവിലെ തോട്ടില്‍ കെട്ടിയിട്ട വള്ളത്തിനരികിലേക്ക് നിരങ്ങിയെത്തും. ഇതുമായി കായലിലേയ്‌ക്കിറങ്ങും. രാജപ്പന്റെ എല്ലാ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്. കുമരകം മുതല്‍ കോട്ടയം വരെ മീനച്ചിലാറ്റിലും തോടുകളിലും കായലിലുമെല്ലാം രാജപ്പനെത്തും. വൈകുന്നേരമാവുന്നതോടെ കുപ്പികള്‍ പെറുക്കി മടങ്ങും. ഒരു കിലോക്ക് 12 രൂപ വരെയാണ് കിട്ടുക. പ്ലാസ്റ്റിക് കുപ്പികളായതിനാല്‍ വലിയ തൂക്കമുണ്ടാവില്ല. കടവില്‍ കൂട്ടിയിട്ട് കുറച്ചധികം കുപ്പികളാകുമ്പോഴെ വില്‍ക്കൂ. വാടകക്കെടുത്ത വള്ളത്തിലാണ് നേരത്തെ കുപ്പി പെറുക്കാനിറങ്ങിയിരുന്നത്. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സഹായിച്ച് ഒടുവില്‍ രാജപ്പന് സ്വന്തമായി ഒരു വള്ളം ലഭിച്ചു.  

വീടിനു സമീപത്തെ കടവില്‍ വള്ളം അടുപ്പിച്ചതിനു ശേഷം വള്ളത്തില്‍ നിന്നും ചെറിയ പലക കരയിലേക്കിട്ട് അതിലൂടെ നിരങ്ങിയാണ് വീട്ടിലേക്ക് എത്തുന്നത്. ശേഖരിക്കുന്ന കുപ്പികള്‍ മറ്റും മറ്റുള്ളവരുടെ സഹായത്തിലാണ് കരയിലേക്ക് ഇറക്കിവെക്കുന്നത്. ശേഖരിച്ച് വെയ്‌ക്കുന്ന കുപ്പികള്‍ കച്ചവടക്കാര്‍ക്ക് നല്കുകയാണ് ചെയ്യുന്നത്.മറ്റ് ജോലികള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ കായലിലെ കുപ്പികള്‍ പെറുക്കി വിറ്റു കിട്ടുന്ന തുക ഉപജീവന മാര്‍ഗവുമായി ജീവിച്ച രാജപ്പന്റെ ജീവിതം മാറ്റി മറിക്കുന്നതായിരുന്ന നരേന്ദ്രമോദിയുടെ പ്രശംസ.

സഹായം പലരൂപത്തില്‍ പലസ്ഥലങ്ങളില്‍ നിന്നെത്തി. തായ്‌വാന്‍ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്റെ  10,000 യുഎസ് ഡോളറും (8 ല്്ഷംരൂപ) പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരമായിരുന്നു അതില്‍ വലുത്.പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും തായ്‌വാന്‍ പ്രശംസാപത്രത്തില്‍ പറഞ്ഞു.സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രാജപ്പന്റെ, സ്വന്തമായൊരു വള്ളവും എന്‍ജിനുമെന്ന സ്വപ്നം സഫലമാക്കി. കിടപ്പാടമെന്ന സ്വപ്നസാക്ഷാത്കാരത്തിനായി പ്രവാസി മലയാളികള്‍ ആദ്യ ധനസഹായവും ചെയ്തു. നിരവധി പരിസ്ഥിതി സംഘടനകളും വ്യക്തികളും പണം നല്‍കി.

പോളിയോ ബാധിച്ച് രണ്ടുകാലിനും സ്വാധീനമില്ലാത്ത അവിവാഹിതനായ രാജപ്പന്റെ കാര്യങ്ങള്‍ ബന്ധുക്കളാണ് നോക്കുന്നത്.  പ്രകൃതിയുടെ ഈ രക്ഷകന്റെ ഇനിയുള്ള ഏക  ആഗ്രഹം,  സ്വര്‍ഗ്ഗസമാന ജീവീതം സമ്മാനിച്ച   നരേന്ദ്ര മോദിജിയെ നേരില്‍ കാണുക എന്നതു മാത്രം. കഴിഞ്ഞ ദിവസം ഗൃഹമ്പര്‍ക്കത്തിനായി മഞ്ചാടിക്കരിയിലെ രാജപ്പന്റെ വീട്ടിലെത്തിയ ബിജെപി മേഖല ജനറല്‍സെക്രട്ടറി ടി എന്‍ ഹരിയോടും ആവശ്യപ്പെട്ടത് അതുമാത്രം. നേരില്‍ കാന്‍ അവസരം ഒരുക്കാം എന്ന ബിജെപി നേതാവിന്റെ ഉറപ്പില്‍ പ്രതീ്ക്ഷ അര്‍പ്പിക്കുകയാണ് 77 കാരന്‍

Tags: Kumarakom
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

Kerala

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

Kottayam

കുമരകത്ത് ആഫ്രിക്കന്‍ പന്നിപ്പനി : ജില്ലയിലെമ്പാടും കരുതല്‍, കോട്ടയത്ത് പന്നിമാംസ നീക്കം വിലക്കി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

Kerala

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി; കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി തന്ന വീടുകള്‍ തിരിച്ചുകിട്ടാതിരിക്കുമോ എന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.