Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പുസ്തകങ്ങളും അക്ഷരങ്ങളും ആയുധമാക്കാം

നിയമസഭാ സമുച്ചയത്തില്‍ ഇന്നു മുതല്‍ 15 വരെ അന്താരാഷ്‌ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നു. കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവവും സാംസ്‌കാരിക സായാഹ്നങ്ങളും ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ട് സമ്പന്നമാണ്. മറ്റൊരു നിയമസഭയും ഇത്തരത്തിലുള്ള ഒരു അക്ഷരസാഹിത്യ സാംസ്‌കാരിക വിനിമയത്തിന് വേദിയൊരുക്കിയിട്ടില്ല. പൊതുജനങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ സഭാ സമുച്ചയത്തില്‍ പ്രവേശനം നല്‍കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 9, 2023, 05:33 am IST
inArticle

എ.എന്‍.ഷംസീര്‍

നിയമസഭാ സ്പീക്കര്‍

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭാ ലൈബ്രറികളേക്കാള്‍ ഏറെ മികവുകള്‍ പുലര്‍ത്തുന്നതാണ് കേരള നിയമസഭാ ലൈബ്രറി. ഗ്രന്ഥ ശേഖരണത്തിന്റേയും ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിന്റേയും കാര്യത്തില്‍ മുന്‍നിരയിലുള്ള കേരള നിയമസഭാ ലൈബ്രറിയില്‍, സഭാ രേഖകളും ചരിത്ര രേഖകളും പൊതുവിജ്ഞാനവും സര്‍ഗാത്മക രചനകളും തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 115000 പുസ്തകങ്ങള്‍ ഉണ്ട്. 1921ല്‍ ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് ലൈബ്രറി എന്ന പേരിലാണ് നമ്മുടെ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്. 1949ല്‍ തിരുകൊച്ചി സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ട്രാവന്‍കൂര്‍ കൊച്ചി അസംബ്ലി ലൈബ്രറിയായും 1956ല്‍ ഐക്യ കേരള പിറവിയോടെ കേരള നിയമസഭാ ലൈബ്രറിയെന്ന പേരിലും പ്രവര്‍ത്തിച്ചുവരുന്നു. സമാനതകളില്ലാത്ത നിരവധി നിയമനിര്‍മ്മാണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേരള നിയമസഭയ്‌ക്ക് കരുത്തുപകര്‍ന്ന ചരിത്രമാണ് നിയമസഭാ ലൈബ്രറിക്കുള്ളത്. പ്രവര്‍ത്തന മികവിന്റെ നൂറ് വര്‍ഷങ്ങള്‍ താണ്ടിയ വേളയില്‍ കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ ശതാബ്ദി ആഘോഷങ്ങള്‍ സമുചിതമായി നടന്നുവരികയാണ്.  

കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവവും സാംസ്‌കാരിക സായാഹ്നങ്ങളും ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ട് സമ്പന്നമാണ്. മറ്റൊരു നിയമസഭയും ഇത്തരത്തിലുള്ള ഒരു അക്ഷരസാഹിത്യ സാംസ്‌കാരിക വിനിമയത്തിന് വേദിയൊരുക്കിയിട്ടില്ല. നിയമസഭാ സമുച്ചയത്തില്‍ ഇന്നു മുതല്‍ 15  വരെയാണ് അന്താരാഷ്‌ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ സഭാ സമുച്ചയത്തില്‍ പ്രവേശനം നല്‍കുന്നുണ്ട്. സംസ്ഥാനത്തെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ നിയമസഭാ മന്ദിരത്തിലേക്ക് പുസ്തകോത്സവത്തില്‍ പങ്കാളികളാകാനായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭയും ലൈബ്രറിയും നിയമസഭാ മ്യൂസിയവുമൊക്കെ കാണാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിരിക്കുന്നു. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ പുസ്തകോത്സവത്തിന്റെ ഏഴുരാവുകളില്‍ കലാവിരുന്നൊരുക്കുന്നുമുണ്ട്. കുടുംബശ്രീ ഒരുക്കുന്ന രുചിക്കൂട്ടുകള്‍ നുണയാന്‍ ഭക്ഷണശാലകളും ഉണ്ടാവും. ഒരു ജനകീയോത്സവമായി നിയമസഭാ അന്താരാഷ്‌ട്ര പുസ്തകോത്സവം മാറുകയാണ്.  

‘പട്ടിണിയായ മനുഷ്യാ നീ, പുസ്തകം കൈയ്യിലെടുത്തോളൂ, പുത്തനൊരായുധമാണ് നിനക്കത്, പുസ്തകം കൈയിലെടുത്തോളൂ…’ വിഖ്യാത നാടകകൃത്തും കവിയുമായ ബ്രഹ്‌തോള്‍ഡ് ബ്രഹ്തിന്റെ ഈ വരികള്‍ കാലാതിവര്‍ത്തിയാണ്. പുസ്തകത്തിന്റെ, അക്ഷരത്തിന്റെ അതിലൂടെ ആര്‍ജ്ജിക്കുന്ന അറിവിന്റെ പ്രാധാന്യത്തെയും ആവശ്യകതയേയും കുറിച്ചാണ് ബ്രഹ്ത് പറയുന്നത്. പുസ്തകങ്ങളും അക്ഷരങ്ങളും ആയുധമാക്കേണ്ട ഒരു വര്‍ത്തമാനത്തിലാണ് നാം ജീവിക്കുന്നത്. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളിക്കപ്പെടുന്നു. ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങളെ അപ്രസക്തമാക്കാനും ശ്രമിക്കുന്നു. അത്തരമൊരു കാലത്ത് അറിവിന്റെ ലോകത്തെ കൂടുതല്‍ പ്രകാശിപ്പിക്കുക എന്നത് ജനാധിപത്യത്തിനെതിരായ വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള പരിശ്രമമാണ്. കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തെ രാജ്യമെമ്പാടുമുള്ള ജനാധിപത്യവാദികള്‍ സാകൂതം വീക്ഷിക്കുന്നത് അതിനാലാണ്.

നിയമസഭാ അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ നൂറോളം പ്രസാധകരുടെ ഇരുനൂറില്‍പ്പരം ബുക്സ്റ്റാളുകളാണ് ഒരുക്കുന്നത്. പുസ്തക പ്രകാശനങ്ങള്‍, എഴുത്തുകാരുമായുള്ള സംവാദങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, വിഷന്‍ ടോക്കുകള്‍ തുടങ്ങി നിരവധി അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളും മുതിര്‍ന്നവരുമൊക്കെ അറിവിന്റെ, അക്ഷരത്തിന്റെ, പുസ്തകങ്ങളുടെ ഈ മഹോത്സവം ആസ്വദിക്കുമെന്നതുറപ്പാണ്. ജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ കുതിപ്പിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ നിയമസഭയിലെ ഈ മാനവീകോത്സവം നിമിത്തമാകുമെന്നത് ഉറപ്പാണ്.  

പുതുവിജ്ഞാനത്തിന്റെ സ്രോതസ്സുകളായി നാടിനാകെ വെളിച്ചമേകാന്‍ പാകത്തില്‍ നിയമസഭാ ലൈബ്രറിയിലേക്കുള്ള പ്രവേശനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുവാനും ഈ വേളയില്‍ തീരുമാനിച്ചിട്ടുണ്ട്. അനൗപചാരിക സര്‍വ്വകലാശാലകളാണ് ഗ്രന്ഥശാലകള്‍. അവയിലൂടെ നടക്കുന്ന സാംസ്‌കാരിക ഇടപെടല്‍ ചെറുതല്ല. നവകേരളത്തിന്റെ നിര്‍മിതിയില്‍ കൈകോര്‍ത്തുകൊണ്ട് നമുക്ക് അറിവിന്റെ ആകാശനീലിമ സ്വന്തമാക്കാം.

Tags: പുസ്തകങ്ങള്‍Letter
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

Kerala

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.