Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് തുടക്കം; വെര്‍ച്വല്‍ ക്യൂ വഴിയും ദര്‍ശനത്തിനായി ബുക്ക് ചെയ്യാം

3000 പേര്‍ക്ക് ക്യൂ നില്‍ക്കാനുള്ള പന്തലുകളില്‍ തന്നെ ഭക്തര്‍ക്ക് വഴിപാട് ബുക്ക് ചെയ്യുന്നതിനുള്ള കൗണ്ടറുകളും സജ്ജമാണ്. ഭക്തര്‍ക്ക് കുടിവെള്ളവും രാവിലെ 9 മുതല്‍ അന്നദാനവും ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2023, 10:15 am IST
inKerala

കാലടി(കൊച്ചി): തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വതീ ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് തുടക്കമാകും. ധനുമാസത്തിലെ തിരുവാതിര നാളിനാണ് നടതുറക്കുന്നത്. നടതുറപ്പിന്റെ ഭാഗമായി അകവൂര്‍ മനയില്‍ നിന്ന് വൈകിട്ട് നാലിന് ദേവിക്കും മഹാദേവനും ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങള്‍, കെടാവിളക്കില്‍ നിന്നു പകര്‍ത്തിയ ദീപം, താലം, പൂക്കാവടി, വാദ്യമേളങ്ങളോടെ ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെയാണ് നടതുറക്കല്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത്.  

ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ മേല്‍ശാന്തി ദീപവും തിരുവാഭരണവും ശ്രീകോവിലിന് അകത്തേക്കെടുക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന അടയാളം ലഭിക്കുന്നതോടെ ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാര്‍ തെരഞ്ഞെടുത്തിട്ടുള്ള സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ശ്രീപാര്‍വതീദേവിയുടെ തോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന പുഷ്പിണിയും നടയ്‌ക്കല്‍ സന്നിഹിതരാവും. തുടര്‍ന്ന് പുഷ്പിണിയായ ബ്രാഹ്‌മണി അമ്മ നടയ്‌ക്കലെത്തി ഊരാണ്മക്കാരും സമുദായം തിരുമേനിയും എത്തിയിട്ടുണ്ടോ എന്നു മൂന്നുവട്ടം വിളിച്ചു ചോദിക്കും. എത്തിയെന്ന മറുപടി ലഭിച്ചയുടന്‍ നടതുറക്കട്ടേ എന്ന് അനുവാദം ചോദിക്കും. ശേഷം ഊരാണ്മക്കാരില്‍ നിന്നും അനുവാദം വാങ്ങിയശേഷമാണ് ക്ഷേത്രം നടതുറപ്പ് മഹോത്സവത്തിന് തുടക്കമാവുക.  

ദീപാരാധനയ്‌ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തും. ഈ സമയം നടയില്‍ വ്രതം നോറ്റ മങ്കമാര്‍ തിരുവാതിര പാട്ടുപാടി ചുവടുവയ്‌ക്കും. രാത്രി മുഴുവന്‍ പാട്ടുപുരയില്‍ കുടികൊള്ളുന്ന ദേവിയോടൊപ്പം ബ്രാഹ്‌മണി പാട്ടുപാടി പുഷ്പിണി കൂട്ടിരിക്കും. അടുത്ത ദിവസം രാവിലെ നാലിന് നടതുറക്കുന്നതിനു മുന്‍പ് ദേവിയെ തിരികെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. 6 മുതലുള്ള ദിവസങ്ങളില്‍ രാവിലെ നാല് മുതല്‍ ഉച്ചയ്‌ക്ക് ഒന്ന് വരെയും രണ്ട് മുതല്‍ രാത്രി ഒന്‍പത് വരെയുമാണ് ദര്‍ശന സമയം.  

സാധാരണ ക്യൂവിനു പുറമേ www.thiruvairanikkulamtemple.com  സന്ദര്‍ശിച്ച് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തും ദര്‍ശനം നടത്താം. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ തന്നെയാണ് വെര്‍ച്വല്‍ ക്യൂ വെരിഫിക്കേഷന്‍ കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നത്. 3000 പേര്‍ക്ക് ക്യൂ നില്‍ക്കാനുള്ള പന്തലുകളില്‍ തന്നെ ഭക്തര്‍ക്ക് വഴിപാട് ബുക്ക് ചെയ്യുന്നതിനുള്ള കൗണ്ടറുകളും സജ്ജമാണ്. ഭക്തര്‍ക്ക് കുടിവെള്ളവും രാവിലെ 9 മുതല്‍ അന്നദാനവും ലഭിക്കും. പാര്‍ക്കിങ്ങിന് ക്ഷേത്ര ട്രസ്റ്റിന്റെ ഗ്രൗണ്ടും സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടുകളും ഉപയോഗപ്പെടുത്താം.  

സ്‌പെഷല്‍ ബസുകളുമായി കെഎസ്ആര്‍ടിസി

നടതുറപ്പ് മഹോത്സവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി ഡിപ്പോകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ നടത്തും. തീര്‍ഥാടന പാക്കേജില്‍ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളും വിവിധ ഡിപ്പോകളില്‍ നിന്നുണ്ടാകും.  

Tags: KaladyThiruvairanikulam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

News

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

തിരുവൈരാണിക്കുളം ശ്രീപാര്‍വതി ദേവിയുടെ നട ഇന്ന് തുറക്കും; രാത്രി എട്ടിനാണ് നടതുറപ്പ്

Kerala

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം ജനുവരി 2 മുതല്‍ 13 വരെ

പുതിയ വാര്‍ത്തകള്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.