Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പുതുവര്‍ഷത്തെ രാഷ്‌ട്രീയ ചിന്തകള്‍

ബിജെപിക്കും നരേന്ദ്രമോദി സര്‍ക്കാരിനും ഏറെ പ്രധാനമാണ് 2023. വെറും പതിനാറു മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനാവശ്യമായ രാഷ്‌ട്രീയ ഭൂമിക തയ്യാറാക്കപ്പെടുന്ന നിര്‍ണ്ണായക വര്‍ഷം.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jan 2, 2023, 05:34 am IST
in Article

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ യുപിയും ഗുജറാത്തും നല്‍കിയ കരുത്തില്‍ ബിജെപിയും നരേന്ദ്രമോദി സര്‍ക്കാരും കൂടുതല്‍ ശക്തരായി മാറിയ വര്‍ഷമാണ് കടന്നുപോയത്. രാഷ്‌ട്രീയമായി ജനസ്വീകാര്യത കൂടുതല്‍ ഉയര്‍ത്തി ബിജെപി മുന്നേറുമ്പോള്‍ ജനക്ഷേമ ഭരണം കാഴ്ചവെച്ച് നവഭാരത സങ്കല്‍പ്പവുമായി പ്രധാനമന്ത്രി മോദി നയിക്കുന്ന സര്‍ക്കാര്‍ മുന്നേറുകയാണ്. ബിജെപിക്കും നരേന്ദ്രമോദി സര്‍ക്കാരിനും ഏറെ പ്രധാനമാണ് 2023. വെറും പതിനാറു മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനാവശ്യമായ രാഷ്‌ട്രീയ ഭൂമിക തയ്യാറാക്കപ്പെടുന്ന നിര്‍ണ്ണായക വര്‍ഷം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി, ഈ വര്‍ഷം മാത്രം ഒന്‍പതു സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഇന്ത്യയുടെ നാലു ഭാഗങ്ങളിലുമുള്ള സംസ്ഥാനങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തുന്ന 2023 വലിയ സൂചനകളാണ് ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് നല്‍കുന്നത്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കും. മേയ് മാസമാണ് കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് നടക്കേണ്ടതും ഈ വര്‍ഷമാണ്. എന്നാല്‍ അതുസംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.

2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി വിജയിച്ചത്. അഞ്ചിടത്തും അധികാരം നിലനിര്‍ത്താന്‍ ബിജെപിക്കായി എന്നതാണ് രാഷ്‌ട്രീയ വിജയം. ഹിമാചല്‍ പ്രദേശ് ഭരണം ബിജെപിക്ക് നഷ്ടമായെങ്കിലും കോണ്‍ഗ്രസിനൊപ്പം വോട്ടിംഗ് ശതമാനം ഉള്ളതും വിമത സ്ഥാനാര്‍ത്ഥികള്‍ നേടിയ പത്തുശതമാനം വോട്ടുകൂടി ചേര്‍ത്താന്‍ 53 ശതമാനത്തിലേറെ വോട്ടുകള്‍ ബിജെപിക്ക് ആ സംസ്ഥാനത്തുണ്ടെന്ന യാഥാര്‍ത്ഥ്യം ബിജെപി ദേശീയ നേതൃത്വത്തിന്റെ ആത്മവിശ്വാസമേറ്റുന്നു. പഞ്ചാബ് ഭരണം കോണ്‍ഗ്രസില്‍ നിന്ന് ആംആദ്മി പാര്‍ട്ടിയിലേക്ക് പോയത് കോണ്‍ഗ്രസിനെ കൂടുതല്‍ ദുര്‍ബലമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തിരക്കഥയെഴുതുന്ന വര്‍ഷമൊന്നുമല്ല 2023. 2018ല്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗട്ടും കര്‍ണ്ണാടകവും ബിജെപിക്ക് നഷ്ടമായിട്ടും 2019ല്‍ ഈ സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം ലോക്‌സഭാ സീറ്റുകളും സ്വന്തമാക്കി ബിജെപി കേന്ദ്രത്തില്‍ രണ്ടാമതും അധികാരത്തിലെത്തി രാഷ്‌ട്രീയ വിലയിരുത്തലുകാരെ ഞെട്ടിച്ചു. എങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും തെലങ്കാനയിലും കര്‍ണ്ണാടകയിലും ബിജെപി സര്‍ക്കാരുകള്‍ വേണമെന്ന് ബിജെപി ആഗ്രഹിക്കുന്നുണ്ട്. മധ്യപ്രദേശിലും കര്‍ണ്ണാടകത്തിലും ബിജെപിയെ പിന്നീട് അധികാരം തിരിച്ചു പിടിക്കാന്‍ സഹായിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയമാണ്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഒന്‍പതു സംസ്ഥാനങ്ങളിലായുള്ളത് 116 ലോക്‌സഭാ സീറ്റുകളാണ്. ഇവയില്‍ 94 സീറ്റുകള്‍ ബിജെപി 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ചവയാണ്. ഈ വിജയം ആവര്‍ത്തിക്കുന്നതിനൊപ്പം തെലങ്കാനയില്‍ നിന്ന് കൂടുതല്‍ സീറ്റുകളും ബിജെപി ഇത്തവണ ലക്ഷ്യമിടുന്നു.

രാജസ്ഥാനില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള സംഘര്‍ഷവും ഛത്തീസ്ഗഡില്‍ ഭൂപേഷ് ഭാഗലിനെതിരായ വിമത നീക്കങ്ങളും മധ്യപ്രദേശിലെ കോണ്‍ഗ്രസ് ശിഥിലീകരണവും കര്‍ണ്ണാടകയിലെ നേതാക്കളുടെ അഴിമതികളും കോണ്‍ഗ്രസിന്റെ സാധ്യതകളെ ദുര്‍ബലമാക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയില്ലാത്ത ദേശീയ നേതൃത്വവും തുടര്‍ച്ചയായേല്‍ക്കുന്ന തെരഞ്ഞെടുപ്പ് പരാജയങ്ങളും കോണ്‍ഗ്രസിന്റെ ദേശീയ രാഷ്‌ട്രീയ സാധ്യതകള്‍ക്ക് വലിയ വിലങ്ങുതടിയാണ്. വിശാല പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ പോലും പ്രാദേശിക പാര്‍ട്ടികളെ കിട്ടാത്ത അവസ്ഥ. ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ടിആര്‍എസും വരെ രാഹുല്‍ഗാന്ധിയോട് യോജിക്കാനാവാതെ വിട്ടുനില്‍ക്കുന്നു. എല്ലാവരും അവരവരുടെ കോട്ടകള്‍ കാക്കാനുള്ള ശ്രമത്തില്‍ ഇടതുപാര്‍ട്ടികളുടെ മോദിവിരുദ്ധ മുന്നണി കെട്ടിപ്പെടുക്കാനുള്ള ശ്രമങ്ങള്‍ക്കും മുന്നോട്ട് പോകാനാവുന്നില്ല. ഭാരത് ജോഡോ യാത്രയുമായി പാര്‍ട്ടിയില്‍ പുത്തനുണര്‍വ്വുണ്ടാക്കാനുള്ള രാഹുലിന്റെ ശ്രമങ്ങളെ വിശ്വസിക്കാന്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവുന്നുമില്ല. ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും എതിരായി വലിയ നീക്കങ്ങളൊന്നും തന്നെ നടത്താന്‍ ആത്മവിശ്വാസമുള്ള പ്രതിപക്ഷ നേതാക്കള്‍ ദേശീയ രാഷ്‌ട്രീയത്തില്‍ അവശേഷിക്കുന്നില്ല എന്നതാണ് 2022 അവസാനിക്കുമ്പോള്‍ ലഭിക്കുന്ന ചിത്രം.

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ആഗോള തലത്തില്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് വലിയ കുതുപ്പ് നടത്തിയ വര്‍ഷമാണ് കടന്നുപോയത്. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയര്‍ന്നു. ചൈനയും യുഎസും അടക്കമുള്ള ലോക രാജ്യങ്ങളേക്കാള്‍ വലിയ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായി നിലനിര്‍ത്താനും സാധിക്കുന്നു. രാജ്യത്തെ കയറ്റുമതിയും വിദേശനിക്ഷേപവും വര്‍ദ്ധിക്കുന്നതും സൈനിക കരുത്ത് കൂടുതല്‍ സമാഹരിക്കുന്നതും ലോകശക്തിയായി ഇന്ത്യ വളരുന്നതിന് സഹായകരമാകുന്നുണ്ട്. 2023ല്‍ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവിയില്‍ കൂടുതല്‍ കരുത്തുകാട്ടി ഇന്ത്യ വളരുമ്പോള്‍ അതിശക്തമായ രാഷ്‌ട്രീയ അടിത്തറ രാജ്യത്തൊരുക്കാന്‍ ബിജെപിയുടെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ കൂടിയേ തീരൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആഗോളതലത്തില്‍ കരുത്തനാക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ രാഷ്‌ട്രീയ പിന്തുണ കൂടിയാണ്. സുശക്തവും സുസ്ഥിരവുമായ ഭരണകൂടം വഴി ഇന്ത്യ ലോകത്തിന് നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം വ്യക്തമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലേക്കുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ കുതിപ്പിന് നേതൃത്വം വഹിക്കാന്‍ നരേന്ദ്രമോദി തന്നെ വേണമെന്ന് ഇന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും കരുതുന്നുമുണ്ട്.

Tags: bjpപുതുവര്‍ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.