Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘പുതിയ ഇന്ത്യ യുവാക്കളുടേത്’; ഡിജിറ്റല്‍ ഇന്ത്യയും സ്‌കില്‍ ഇന്ത്യയും രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കുന്ന രണ്ട് പ്രധാനസ്തംഭങ്ങള്‍: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പം പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്. 1985ല്‍ ഒരു പദ്ധതിക്കായി സര്‍ക്കാര്‍ 100 രൂപ ചെലവഴിക്കുമ്പോള്‍ 15 രൂപ മാത്രമായിരുന്നു ലക്ഷ്യത്തിലെത്തിയിരുന്നത്. ഇന്നാകട്ടെ 100 രൂപ ചിലവഴിക്കുമ്പോള്‍ ആ 100 രൂപയും ലക്ഷ്യത്തിലെത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 07:28 pm IST
inKerala

കോഴിക്കോട്: ഡിജിറ്റല്‍ ഇന്ത്യയും സ്‌കില്‍ ഇന്ത്യയും രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കുന്ന രണ്ട് പ്രധാന സ്തംഭങ്ങള്‍ ആണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പുതിയ ഇന്ത്യ യുവാക്കളുടെതാണ്. ഇന്ത്യ അവര്‍ക്കായി വലിയ അവസരങ്ങള്‍ തുറന്നു നല്‍കും. അതുകൊണ്ടുതന്നെ ബിരുദ വിദ്യാര്‍ത്ഥികള്‍ നൈപുണ്യ നവീകരണ പരിപാടികളുടെ ഭാഗമാകണം. ഡിജിറ്റല്‍ വ്യവസ്ഥയിലേക്ക് പ്രവേശിക്കാന്‍ ഈ വൈദഗ്ധ്യം അവരെ സഹായിക്കുമെന്നും അദേഹം പറഞ്ഞു.

ഇന്ത്യയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പം പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്. 1985ല്‍ ഒരു പദ്ധതിക്കായി സര്‍ക്കാര്‍ 100 രൂപ ചെലവഴിക്കുമ്പോള്‍ 15 രൂപ മാത്രമായിരുന്നു ലക്ഷ്യത്തിലെത്തിയിരുന്നത്. ഇന്നാകട്ടെ 100 രൂപ ചിലവഴിക്കുമ്പോള്‍ ആ 100 രൂപയും ലക്ഷ്യത്തിലെത്തുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ ഘട്ടത്തിലും കാലികമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അവസരങ്ങള്‍ക്ക് അതിരുകളില്ലെന്ന് മാത്രമല്ല അവ എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

20 കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി താമരശേരിയിലെ കത്തോലിക്ക ബിഷപ്പ് ഹൗസില്‍,’യുവജനങ്ങളുടെ ആധുനിക ഭാരതം  സാങ്കേതിക വിദ്യാ ദശകത്തിലെ അവസരങ്ങള്‍’എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വര്‍ഷം 7.5 ലക്ഷം കോടി രൂപയാണ് നിക്ഷേപിച്ചത്. ആധുനികവല്‍ക്കരണത്തിനായി ധാരാളം പണം ചെലവഴിക്കുന്നു.

രാജ്യത്തെ നികുതി പിരിവ് ലക്ഷ്യം വച്ചതിലും 25 ശതമാനം കവിഞ്ഞു. 430 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി. കോവിഡനന്തര കാലഘട്ടം ലോകത്തിന് ഇന്ത്യയുടെ ശക്തി കാണിച്ചുകൊടുത്തു. കോവിഡിന് ശേഷം അമേരിക്ക പോലും അഭൂതപൂര്‍വമായ പണപ്പെരുപ്പം നേരിടുകയാണ്. ചൈന മൂന്ന് പാദങ്ങളില്‍ സാമ്പത്തിക തകര്‍ച്ച നേരിട്ടു. എന്നാല്‍ ഇന്ത്യയാകട്ടെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 86,000 കടന്നു. ഡിജിറ്റല്‍ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട് ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യ സെമി കണ്ടക്ടറുകള്‍ നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയ ശേഷം വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു. മികച്ച പ്രകടനവും  ആസൂത്രണവും ലക്ഷ്യമിട്ട് ഏത് വിഷയവും ആരുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സദാ സന്നദ്ധമാണ്. ഗ്രാമ, നഗരഭേദമെന്യേ എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭ്യമാകണംമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു. സര്‍ക്കാര്‍ ഈ മേഖലയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിനായി ഡിജിറ്റല്‍ ഇന്ത്യ നിയമം ഉടന്‍ അവതരിപ്പിക്കും എന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

Tags: ടെകേഡ്indiaministerസാങ്കേതികംRajeev Chandrasekharഡിജിറ്റല്‍ സാങ്കേതിക വിദ്യnewindiaഡിജിറ്റൽ ഇന്ത്യനൈപൂണ്യ വികസനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.