Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങൾക്ക് ആനകളെ വാങ്ങാം; നിയമ ഭേദഗതി രാജ്യസഭ പാസാക്കി, ഉത്തരവ് രണ്ടാഴ്ചയ്‌ക്കുള്ളില്‍, ഗുരുവായൂരിലേക്ക് സര്‍ക്കാര്‍ ആനകളെ നല്കും

2010നു ശേഷം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകളെ നടയ്‌ക്കിരുത്തുന്നത് പൂര്‍ണമായും നിലച്ചിരുന്നു. വാണിജ്യപരമായി ആനകളുടെ കൈമാറ്റ നിരോധനമുള്ളതിനാലായിരുന്നു നടയ്‌ക്കിരുത്തല്‍ ഇല്ലാതിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ എത്തിക്കുന്നതും തടഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2022, 10:28 am IST
in Kerala

 കൊല്ലം: മതപരമായ ചടങ്ങുകള്‍ക്ക് ആനകളെ രാജ്യത്തിനകത്ത് കൈമാറ്റം ചെയ്യുന്നതിനും ഗതാഗതത്തിനും അനുവദിക്കുന്ന നിയമ ഭേദഗതി രാജ്യസഭ പാസാക്കിയതോടെ ക്ഷേത്രങ്ങള്‍ക്കുള്ള ആനകളെ വാങ്ങി നടയ്‌ക്കിരുത്തല്‍ തടസ്സങ്ങള്‍ നീങ്ങി.  

ആനകളുടെ കൈമാറ്റവും ഗതാഗതവും എങ്ങനെയായിരിക്കണം എന്നതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളുടെ ഉത്തരവ് രണ്ടാഴ്ചയ്‌ക്കുള്ളില്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡര്‍മാര്‍ക്കു ലഭിക്കും. 1973ലെ കേന്ദ്ര വനം-വന്യജീവി വകുപ്പിലെ നിയമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉപവകുപ്പു ചേര്‍ത്തിരിക്കുന്നത്.  

2010നു ശേഷം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകളെ നടയ്‌ക്കിരുത്തുന്നത് പൂര്‍ണമായും നിലച്ചിരുന്നു. വാണിജ്യപരമായി ആനകളുടെ കൈമാറ്റ നിരോധനമുള്ളതിനാലായിരുന്നു നടയ്‌ക്കിരുത്തല്‍ ഇല്ലാതിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ എത്തിക്കുന്നതും തടഞ്ഞിരുന്നു.  

ഇഷ്ട ദാനമായോ സമ്മാനമായോ ആനകളെ കൈമാറുന്നതിന്  മുമ്പും വിലക്കില്ലായിരുന്നെങ്കിലും ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നങ്ങളുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് പാറമേക്കാവ് ദേവസ്വം ഉള്‍പ്പെടെ പത്തോളം മേജര്‍ ക്ഷേത്രങ്ങള്‍ ആനകളെ വാങ്ങി നടയ്‌ക്കിരുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  

ആന കൈമാറ്റവും ഗതാഗതവും നിയമമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ആനകള്‍ എത്തുന്നതോടെ നിലവിലെ എഴുന്നെള്ളത്തു പ്രതിസന്ധിക്ക് പരിഹാരമാകും.  

ഇപ്പോള്‍ സംസ്ഥാനത്ത് ഇരുനൂറിന് മുകളില്‍ ആനകളാണ് എഴുന്നെള്ളത്തിനു യോജ്യമായവ. ശിവരാത്രി, കുംഭ ഭരണി, കുംഭത്തിരുവാതിര, മീന ഭരണി ദിവസങ്ങളില്‍ ആനകളില്ലാത്തതിനാലും ഏക്കത്തുകയില്‍ വന്‍ വര്‍ധനയായതോടെയും പല ക്ഷേത്രങ്ങളിലും ആചാരത്തിന്റെ ഭാഗമായുള്ള എഴുന്നെള്ളത്ത് പ്രതിസന്ധിയുണ്ട്.

സര്‍ക്കാര്‍ അധീനതയിലെ ആനക്കൊട്ടിലുകളില്‍ നിന്നു രണ്ടു കുട്ടിയാനകളെ ഗുരുവായൂര്‍ ദേവസ്വത്തിനു നല്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനയുണ്ട്. നിയമ സാധുതയുണ്ടാകുന്നതോടെ ആനകളെ കൈമാറാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അന്തിമ തീരുമാനമെത്തേണ്ടത്. നിലവില്‍ ഗുരുവായൂര്‍ ആനത്താവളത്തില്‍ കുട്ടിയാനകളില്ല. ആന പരിപാലനം കൃത്യമായി നടക്കുന്ന ഗുരുവായൂര്‍ ആനത്താവളത്തിലേക്ക് ആനകളെ കൈമാറുന്നതിനു മറ്റു തടസ്സങ്ങളുണ്ടാകില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.

Tags: കേരള ക്ഷേത്രങ്ങള്‍Elephantരാജ്യസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ചില്ലിക്കൊമ്പൻ ചരിഞ്ഞു; അന്ത്യം ആളിയാർ ഡാമിലെ കനാലിൽ മുങ്ങിതാഴ്ന്ന്

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

Kerala

മയക്കുവെടിവച്ച് പിടികൂടിയ മുട്ടിക്കൊമ്പന് മുത്തങ്ങ പന്തിയില്‍ ചികിത്സ തുടങ്ങി

പുതിയ വാര്‍ത്തകള്‍

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: സ്റ്റാലിയന്‍സിന് ഇരട്ട വിജയം

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി

ധനുരാശിക്കാര്‍ക്ക് അഷ്ടമഭാവത്തിലെ വ്യാഴത്തിന്റെ സാന്നിധ്യം ജീവിതത്തിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്ക് വഴിതെളിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.