Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇന്ത്യന്‍ കായികരംഗത്ത് ഇനി ഉഷക്കാലം

കായിക രംഗത്തുനിന്നുള്ള പലരും ഇതിനു മുന്‍പും സംഘടനാ തലപ്പത്തു വന്നിട്ടുണ്ട്. എംപിമാരായിട്ടുമുണ്ട്. ഉഷയെ അവരില്‍ നിന്നൊക്കെ വ്യത്യസ്തയാക്കുന്നത്, ട്രാക്കിലെ പോരാട്ടങ്ങളുടെ അതേ വീറോടും വാശിയോടും കൂടി കായിക രംഗത്തെ പ്രശ്‌നങ്ങള്‍ക്കു വേണ്ടിയും പോരാടിക്കൊണ്ടിരിക്കുന്ന ചരിത്രമാണ്. ഐഒഎ തെരഞ്ഞെടുപ്പില്‍ ഉഷ മത്സര രംഗത്തു വരുന്നു എന്ന് അറിഞ്ഞതോടെ എതിരാളികള്‍ ഇല്ലാതായത് ഉഷയ്‌ക്കുള്ള അംഗീകാരം മാത്രമല്ല, സംഘടനാ തലത്തില്‍ ദേശീയ കായിക രംഗത്തെ കാത്തിരിക്കുന്ന ശുഭസൂചനകൂടിയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 12, 2022, 05:35 am IST
inEditorial

ദേശീയ കായിക രംഗത്ത് ഇത് ഉണര്‍വിന്റെ കാലമാണ്. കഴിഞ്ഞ വര്‍ഷത്തെ ഒളിപിക്‌സിലെ പോരാട്ട മികവിലൂടെ നമ്മുടെ കായിക താരങ്ങള്‍ തുടക്കമിട്ട ആ ഉയിര്‍ത്തെഴുനേല്‍പ്, രാജ്യത്തിന്റെ ഭരണതലത്തില്‍ കളികള്‍ക്കും കളിക്കാര്‍ക്കും അടുത്തകാലത്തു കിട്ടുന്ന അംഗീകാരവും പരിഗണനയും പ്രോത്സാഹനവും വ്യക്തമാക്കുന്നതായിരുന്നു. അതിന്റെ അനുരണനങ്ങള്‍ ദേശീയ കായിക രംഗത്ത് ആകെ ഉത്തേജകമായി പടരുകയും ചെയ്തു. ആ ഉണര്‍വിനു പുതിയ ഊര്‍ജം പകരുന്നതാണ് ദേശീയ കായിക സംഘാടക രംഗത്തേയ്‌ക്ക് പി.ടി.ഉഷയുടെ വരവ്.

ഇന്ത്യന്‍ ഒളിംപിക് അസ്സോസിയേഷന്റെ(ഐഒഎ)തലപ്പത്ത് ഒരു ഒളിംപ്യന്‍ എത്തി എന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത. അത് പി.ടി.ഉഷയാണ് എന്നതാണ്. ഒളിംപ്യന്‍ അത്‌ലിറ്റ് ആകുന്നതിനൊപ്പംതന്നെ ഉഷ പരിചയ സമ്പന്നയായ പരിശീലകയാണ്. സംഘാടകയാണ്. കായിക വിദ്യാലയത്തിന്റെ ഉടമയാണ്. എംപിയാണ്. പോയകാലത്തെ നേട്ടങ്ങളുടെ ചരിത്രം മാത്രമല്ല ഉഷയുടെ നേട്ടം. അന്നുമുതല്‍ ഇന്നോളം കായിക രംഗത്തോടൊപ്പം സഞ്ചരിക്കുകയും കായിക രംഗത്തെ ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. പരിചയ സമ്പത്തിന്റെ കാര്യത്തില്‍ മറുവാക്ക് ഇല്ല. രാഷ്‌ട്രീയ, പ്രാദേശിക വ്യത്യാസമില്ലാതെ രാഷ്‌ട്രം ആദരിക്കുന്ന വ്യക്തിത്വം. കളികള്‍ക്കും കളിക്കാര്‍ക്കും വേണ്ടത് എന്തെന്നും പോരായ്‌മ എന്തെന്നും എങ്ങനെ പരിഹരിക്കാമെന്നും സര്‍ക്കാര്‍ തലത്തിലും സംഘടനാ തലത്തിലും എന്തൊക്കെ ചെയ്യാനാവുമെന്നും വ്യക്തമായ ധാരണയുണ്ട്. എംപി എന്ന നിലയില്‍ അതൊക്കെ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിയും.

കായിക രംഗത്തുനിന്നുള്ള പലരും ഇതിനു മുന്‍പും സംഘടനാ തലപ്പത്തു വന്നിട്ടുണ്ട്. എംപിമാരായിട്ടുമുണ്ട്. ഉഷയെ അവരില്‍ നിന്നൊക്കെ വ്യത്യസ്തയാക്കുന്നത്, ട്രാക്കിലെ പോരാട്ടങ്ങളുടെ അതേ വീറോടും വാശിയോടും കൂടി കായിക രംഗത്തെ പ്രശ്‌നങ്ങള്‍ക്കു വേണ്ടിയും പോരാടിക്കൊണ്ടിരിക്കുന്ന ചരിത്രമാണ്. ഐഒഎ തെരഞ്ഞെടുപ്പില്‍ ഉഷ മത്സര രംഗത്തു വരുന്നു എന്ന് അറിഞ്ഞതോടെ എതിരാളികള്‍ ഇല്ലാതായത് ഉഷയ്‌ക്കുള്ള അംഗീകാരം മാത്രമല്ല, സംഘടനാ തലത്തില്‍ ദേശീയ കായിക രംഗത്തെ കാത്തിരിക്കുന്ന ശുഭസൂചനകൂടിയാണ്.

നാനാ രംഗത്തും ഇന്നത്തെ ദേശീയ രാഷ്‌ട്രീയ-ഭരണ നേതൃത്വം നടപ്പില്‍ വരുത്തിവരുന്ന വികസനത്തിന്റെയും ഉണര്‍വിന്റേയും ഉത്തേജനത്തിന്റെയും തുടര്‍ച്ചയായി ഉഷയുടെ വരവിനെ കാണാം. വികസനത്തിന് അടിസ്ഥാനമായി വേണ്ടത് വ്യക്തമായ കാഴ്ചപ്പാടും ദീര്‍ഘ വീക്ഷണവുമാണ്. പിന്നെ അവ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ആത്മാര്‍ഥതയും. ആശയപരമായ ദാരിദ്ര്യമായിരുന്നു ഇന്ത്യന്‍ കായിക രംഗത്തിന്റെ പ്രധാന ന്യൂനത. ലോക കായികരംഗം സഞ്ചരിക്കുന്ന ദിശ നിരീക്ഷിച്ച് ആ വഴിയില്‍ നീങ്ങാന്‍ മാത്രമതല്ല മുന്നേറാന്‍ തന്നെ നമ്മള്‍ സജ്ജരായിരിക്കണം. അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ ഇന്ത്യന്‍ കായിക സംഘാടക രംഗം ഒരിക്കലും അതിനു താത്പര്യം കാണിക്കുന്നതായി തോന്നാറില്ല. ശാരീരകവും സാങ്കേതികവുമായി നമ്മുടെ താരങ്ങള്‍ മറ്റുള്ളവരോട് ഒപ്പം നില്‍ക്കുമ്പോഴും മാനസികമായി തളര്‍ന്നു പോകുന്നത് ഇന്ത്യന്‍ കായിക രംഗത്തിന്റെ എക്കാലത്തേയും ശാപമായിരുന്നു. അതിനു പ്രധാന കാരണം രാജ്യാന്തര മത്സര രംഗത്തെത്തുന്ന ഇന്ത്യക്കാര്‍ക്കുണ്ടാകുന്ന അപകര്‍ഷതാ ബോധമായിരുന്നു. ലോക നിലവാരത്തില്‍ പോരാടി മത്സര പരിചയവും മനക്കരുത്തും ആര്‍ജിക്കാനുള്ള അവസരം നമ്മുടെ കുട്ടികള്‍ക്കു കൈവന്നു തുടങ്ങിയിട്ട് അധികമായില്ല. ഇത്തരം അവസരങ്ങള്‍ക്കു വേണ്ടി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ഉഷ പലപ്പോഴും അന്നത്തെ സംഘടനാ ഭാരവാഹികളുടെ കണ്ണിലെ കരടായിരുന്നുതാനും. ഉഷക്കു തന്നെയുണ്ടായ ഒളിംപിക് മെഡല്‍ നഷ്ടം പോലും അത്തരം മത്സരപരിചയക്കുറവിന്റെ ഫലമാണെന്നാണു വിലയിരുത്തപ്പെട്ടിരുന്നത്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോക നിലവാരത്തിലാക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് ലോകനിലവാരത്തിലുള്ള മത്സര പരിചയവും.  

മാറ്റങ്ങള്‍ ലോക നിയമമാണ്. അതിനൊപ്പം നമ്മളും മാറുക എന്നതേ പരിഹാരമായുള്ളു. മാറ്റങ്ങളിലൂടെ കുതിച്ചുപായുന്ന സാങ്കേതിക രംഗം കായിക രംഗത്തേയും മാറ്റിമറിക്കും. കളിക്കളത്തിലേപ്പോലെ തന്നെ അതിനൊപ്പം കുതിക്കണം. താരങ്ങളെ അതിനു പ്രാപ്തരാക്കേണ്ടത് കായിക സംവിധാനമാണ്. ലക്ഷ്യബോധത്തോടെ അതിനെ നയിക്കുക എന്നതാണ് സംഘടനകളുടേയും അവയെ നയിക്കുന്നവരുടേയും കടമ. കായിക സംഘടനകളും സംഘാടകരും ഭരണക്കാരല്ല. ചുമതലക്കാരാണ്. അതു മനസ്സിലാക്കാന്‍ കായിക രംഗത്തെ അറിയുന്ന മനസ്സു വേണം.  പി.ടി.ഉഷയുടെ വരവ് ഇന്ത്യന്‍ ഒളിംപിക് അസ്സോസിയേഷന് ആ ദിശയിലുള്ള മാറ്റം വരുത്തുമെന്നു തന്നെയാണ് രാഷ്‌ട്രത്തിന്റെ പ്രതീക്ഷ.

Tags: അധ്യക്ഷന്‍indianഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.