Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സമുറായ് ഔട്ട്: ക്രൊയേഷ്യക്കെതിരെ ജപ്പാന് ഷൂട്ടൗട്ടില്‍ തോല്‍വി

ആദ്യം ലീഡ് നേടിയിട്ടും പൊരുതിക്കളിച്ചിട്ടും ഷൂട്ടൗട്ട് ഭാഗ്യം ജപ്പാനൊപ്പമായിരുന്നില്ല. ക്രൊയേഷ്യന്‍ ഗോളി ഡൊമനിക്ക് ലിവാകോവിച്ച് വലയ്‌ക്കു മുന്നില്‍ അവിശ്വസനീയമാംവിധം മതിലായപ്പോള്‍ മൂന്ന് കിക്കുകളാണ് തടഞ്ഞിട്ടത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 7, 2022, 10:55 am IST
inFootball
ജപ്പാനെതിരായ പ്രീ ക്വാര്‍ട്ടറില്‍ പെനല്‍റ്റി രക്ഷപ്പെടുത്തുന്ന ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക്ക് ലിവാകോവിച്ച്‌

ജപ്പാനെതിരായ പ്രീ ക്വാര്‍ട്ടറില്‍ പെനല്‍റ്റി രക്ഷപ്പെടുത്തുന്ന ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക്ക് ലിവാകോവിച്ച്‌

ദോഹ: കുതിച്ചുപാഞ്ഞ ജപ്പാന്‍ യോദ്ധാക്കളെ തടഞ്ഞുനിര്‍ത്തി ക്രൊയേഷ്യന്‍ പോരാട്ടം അവസാന എട്ടിലേക്ക്. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ മത്സരത്തില്‍ (1-1) ഷൂട്ടൗട്ടില്‍ ജപ്പാനെ 3-1ന് തോല്‍പ്പിച്ച് നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയുടെ മുന്നേറ്റം. നിശ്ചിത സമയത്ത് ജപ്പാനായി ദെയ്‌സന്‍ മെയ്ദയും ക്രൊയേഷ്യക്കായി ഇവാന്‍ പെരിസിച്ചും സ്‌കോര്‍ ചെയ്തു.  

ആദ്യം ലീഡ് നേടിയിട്ടും പൊരുതിക്കളിച്ചിട്ടും ഷൂട്ടൗട്ട് ഭാഗ്യം ജപ്പാനൊപ്പമായിരുന്നില്ല. ക്രൊയേഷ്യന്‍ ഗോളി ഡൊമനിക്ക് ലിവാകോവിച്ച് വലയ്‌ക്കു മുന്നില്‍ അവിശ്വസനീയമാംവിധം മതിലായപ്പോള്‍ മൂന്ന് കിക്കുകളാണ് തടഞ്ഞിട്ടത്. ടകുമി മിനാമിനോ, കവോരു മിട്ടോമ, മായ യോഷിദ എന്നിവരുടെ കിക്കുകളാണ് ലിവാകോവിച്ച് തടുത്തിട്ടത്. ടകുമ അസാനോ ലക്ഷ്യം കണ്ടു. ക്രൊയേഷ്യക്കായി നിക്കോള വഌസിച്ച്, മാഴ്‌സലോ ബ്രോസോവിച്ച്, മരിയൊ പസാലിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. മാര്‍ക്കൊ ലിവായയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. റഷ്യന്‍ ലോകകപ്പിലും പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും  ഷൂട്ടൗട്ടില്‍ ജയിച്ചാണ് ക്രൊയേഷ്യ മുന്നേറിയത്.  

ഷൂട്ടൗട്ടിലെ സമ്മര്‍ദം അതിജീവിക്കാന്‍ കഴിയാതിരുന്നത് ജപ്പാന്  തിരിച്ചടിയായി. കളി ഷൂട്ടൗട്ടിലേക്ക് നീണ്ടേപ്പാള്‍ സമ്മര്‍ദം അതിന്റെ പരകോടിയിലായിരുന്നു. ജപ്പാന്‍ താരങ്ങളുടെ ഷോട്ടുകള്‍ തന്നെ അതിന് തെളിവ്. ഗോളിയുടെ സേവ് എന്ന് പ്രകീര്‍ത്തിക്കുമ്പോഴും അത്ര മികച്ചതായിരുന്നില്ല ജപ്പാന്‍ താരങ്ങളുടെ കിക്കുകള്‍. അതോടെ ജപ്പാന്‍ വീരഗാഥയുടെ ഒഴുക്ക് നിലച്ചു. പരിചയസമ്പത്ത് എങ്ങനെയാണ് വമ്പന്‍ കളികളില്‍ ഒരു ടീമിന്  ആത്മവിശ്വാസം നല്‍കുന്നതെന്ന് ക്രൊയേഷ്യ കാണിച്ചുതന്നു. തുടര്‍ച്ചയായി ഏഴാം ലോകകപ്പ് കളിക്കുന്ന ടീം നാലാം തവണയാണ് പ്രീ ക്വാര്‍ട്ടറില്‍ വീണുപോകുന്നത്. 2010-ലും ഷൂട്ടൗട്ടില്‍ പരാഗ്വെയോടായിരുന്നു അടിയറവ്.

എങ്കിലും തലയുയര്‍ത്തിതന്നെയാണ് ജപ്പാന്‍ ഖത്തറില്‍ നിന്ന് മടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മുന്‍ ലോകചാമ്പ്യന്മാരെയാണ് അവര്‍ അട്ടിമറിച്ചത്. ജര്‍മനിയെയും സ്പെയ്‌നിനെയും. ജപ്പാന് പിന്നാലെ ദക്ഷിണ കൊറിയ ബ്രസീലിനോടും തോറ്റ് പുറത്തായതോടെ ലോകകപ്പിലെ ഏഷ്യന്‍ രാജ്യങ്ങളുടെ കുതിപ്പിനും വിരാമമായി. ഈ ലോകകപ്പില്‍ രണ്ട് വമ്പന്‍ അട്ടിമറി നടത്തിയ ഏക ടീമെന്ന ബഹുമതി സമുറായ് പടയ്‌ക്ക് സ്വന്തമാണ്. മറ്റൊരു ലോകകപ്പിലും ഒരു ഏഷ്യന്‍ രാജ്യം ഇത്രയും വലിയ രണ്ട് അട്ടിമറി നടത്തിയിട്ടില്ല.

Tags: ജപ്പാന്‍ഫിഫ ലോകകപ്പ്ക്രൊയേഷ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ജപ്പാന്‍ താരം മൈക ഹമാനോയെ സ്വീഡിഷ് താരം ജൊന്നാ ആന്‍ഡേഴ്‌സണ്‍ ആശ്വസിപ്പിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യക്കേടില്‍ ജപ്പാന്‍ പൊലിഞ്ഞു

Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഇന്ന് ക്വാര്‍ട്ടറില്‍ ജപ്പാന്‍-സ്വീഡിഷ് പോര്

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് സെമി; ഇന്ത്യയ്‌ക്ക് ജപ്പാന്‍ കടക്കണം

വനിതാ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ജപ്പാനുവേണ്ടി ഗോളടിച്ച ഹനാറ്റ മിയാസാവയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: മുന്‍ചാമ്പ്യന്‍ നോര്‍വേയെ കീഴടക്കി ജപ്പാന്‍ മുന്നോട്ട്

Hockey

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയെ സമനിലയില്‍ തളച്ച് ജപ്പാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.