Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫുട്‌ബോളര്‍ ഷോപ്പിങ്; ജനിച്ച രാജ്യത്തിനെതിരെ കളിച്ചവര്‍ നിരവധി

ലോകകപ്പ് കളിക്കാരുടെ പൗരത്വവും ജന്മദേശവുമൊക്കെ നോക്കുന്നത് രസകരമാണ്. 136 കളിക്കാര്‍ തങ്ങള്‍ ജനിച്ച രാജ്യത്തിന് വേണ്ടിയല്ല കളിക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഈ കാര്യത്തില്‍ മുന്‍പില്‍. മൊറോക്കോയുടെ 26 കളിക്കാരില്‍ പകുതിയിലധികം മറ്റു രാജ്യങ്ങളില്‍ ജനിച്ചവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 11:42 pm IST
inFootball

എം.ശശിശങ്കര്‍

ബ്രീല്‍ എംബോളോ നാല്‍പ്പത്തെട്ടാം മിനിറ്റില്‍ നേടിയ ഗോളിനാണ് ഈ ലോകകപ്പിലെ പതിമൂന്നാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ പരാജയപ്പെടുത്തിയത്. ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ നേടിയതിലുള്ള എംബോളയുടെ ആഹ്ലാദ പ്രകടനം ചിലര്‍ക്ക് രസിച്ചില്ല. അതിന്റെ കാരണം, എംബോള ഗോള്‍ നേടിയത് ജനിച്ച രാജ്യത്തിനെതിരെയായിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ പിതാവ് ഇപ്പോഴും കാമറൂണിലാണ് താമസിക്കുന്നത്.  

ലോകകപ്പ് കളിക്കാരുടെ പൗരത്വവും ജന്മദേശവുമൊക്കെ നോക്കുന്നത് രസകരമാണ്. 136 കളിക്കാര്‍ തങ്ങള്‍ ജനിച്ച രാജ്യത്തിന് വേണ്ടിയല്ല കളിക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഈ കാര്യത്തില്‍ മുന്‍പില്‍. മൊറോക്കോയുടെ 26 കളിക്കാരില്‍ പകുതിയിലധികം മറ്റു രാജ്യങ്ങളില്‍ ജനിച്ചവരാണ്. ഇത് പുതിയ  കാര്യമൊന്നുമല്ല. വിഖ്യാത പോര്‍ച്ചുഗീസ് സ്ട്രൈക്കറും 1966 ലോകകപ്പിലെ ടോപ് സ്‌കോററുമായ യൂസേബിയോ ജനിച്ചത് മൊസാംബിക്കിലാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചതിന്റെ റെക്കോര്‍ഡുള്ള ജര്‍മന്‍ സ്ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെ ജനിച്ചത് പോളണ്ടിലാണ്.

കളിക്കാരുടെ കുടിയേറ്റ കണക്കുകള്‍ ശ്രദ്ധേയമാണ്. ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച ടുണീഷ്യയുടെ പത്തു കളിക്കാര്‍ ഫ്രാന്‍സില്‍ ജനിച്ചവരാണ്. അവരുടെ സ്റ്റാര്‍ പ്ലെയറും ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് ശേഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയും ചെയ്ത വഹബി ഖാസ്‌റിയും ഇതില്‍ പെടും. ഇവരില്‍ പലരും അണ്ടര്‍ 19 ടീമില്‍ ഫ്രാന്‍സിന് വേണ്ടി കളിച്ചിട്ടുമുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രധാനമായും സെനഗല്‍, ടുണീഷ്യ, കാമറൂണ്‍ എന്നീ രാജ്യങ്ങളാണ് ‘നാഷ്ണാലിറ്റി ഷോപ്പിങ്’ എന്ന് കളിയാക്കി വിളിക്കുന്ന പരിപാടിയില്‍ മുന്‍പില്‍. അവര്‍ കളിക്കാര്‍ക്കായി ഷോപ്പിങ് നടത്തുന്നത് യൂറോപ്പിലാണ്. ഈ മൂന്ന് രാജ്യങ്ങളും പഴയ ഫ്രഞ്ച് കോളനികളാണ്. അവിടെയുള്ളവര്‍ക്കു ഫ്രഞ്ച് ഭാഷ അറിയാം. കാലാകാലമായി ഫ്രാന്‍സുമായി വ്യാപാര, സാംസ്‌കാരിക ബന്ധങ്ങളുണ്ട്. ഈ രാജ്യങ്ങളിലുള്ളവര്‍ ഫ്രാന്‍സിലേക്ക് കുടിയേറുന്നത് സ്വാഭാവികം. ഫ്രാന്‍സിലെത്തി ആഫ്രിക്കയില്‍ ലഭ്യമല്ലാത്ത മികച്ച ഫുട്ബോള്‍ പരിശീലനം നേടി യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന ഇവര്‍ക്കെല്ലാവര്‍ക്കും ഫ്രഞ്ച് ടീമില്‍ സ്ഥാനം ലഭിക്കണമെന്നില്ല. അങ്ങനെ അവസരം ലഭിക്കാത്തവര്‍ പലരും പൂര്‍വികരുടെ രാജ്യത്തിന് വേണ്ടി കളിക്കാന്‍ തയ്യാറാകും. ഇവരെ പിടിച്ചെടുക്കാന്‍ നോക്കി നടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുമുണ്ട്. സ്പെയ്‌നില്‍ ജനിച്ച ഇനാകി വില്യംസ് ഖത്തറില്‍ ഘാനയ്‌ക്ക്  വേണ്ടിയാണ് കളിച്ചത്. അദ്ദേഹത്തിന്റെ അനുജന്‍ നിക്കോ വില്യംസ് ഖത്തറില്‍ സ്‌പെയ്‌നിനു വേണ്ടിയും. ഈ ലോകകപ്പില്‍ കളിക്കുന്ന 59 കളിക്കാര്‍ ഫ്രാന്‍സില്‍ ജനിച്ചവരാണ്.

‘നാഷ്ണാലിറ്റി ഷോപ്പിങ്ങിനെ’പ്പറ്റി പറയുമ്പോള്‍ ഖത്തറിന്റെ കാര്യം പ്രത്യേകിച്ച് പറയാതെ വയ്യ. 2004ല്‍ മൂന്നു ബ്രസീലിയന്‍ താരങ്ങളെ വന്‍ വില കൊടുത്തു വാങ്ങി പൗരത്വം നല്‍കാന്‍ ഖത്തര്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഇതിന് ഫിഫ തടയിട്ടു. പൗരത്വ കാര്യങ്ങളില്‍ കര്‍ശനമായ നിയമങ്ങള്‍ ഇല്ലാതിരുന്ന 2015 ഹാന്‍ഡ്‌ബോള്‍ ലോകകപ്പില്‍ ഖത്തര്‍ പങ്കെടുക്കുമ്പോള്‍ യുണൈറ്റഡ് നേഷന്‍സ് ടീം എന്നൊക്കെയാണ് മാധ്യമങ്ങള്‍ കളിയാക്കിയിരുന്നത്. ഖത്തറിനെതിരെ കളിക്കുന്നത് ഒരു വേള്‍ഡ് ടീമിനോടൊപ്പം കളിക്കുന്നതുപോലെയാണെന്നാണ് തോറ്റ ഓസ്ട്രിയന്‍ ടീമിന്റെ ഗോള്‍കീപ്പര്‍ പറഞ്ഞത്.

2016 റിയോ ഒളിംപിക്‌സില്‍ ഖത്തറിന്റെ 36 പേരാണ് ക്വാളിഫൈ ചെയ്തത്. അതില്‍ 24 പേരും അന്യ രാജ്യക്കാരായിരുന്നു. മെഴ്സീനറി കളിക്കാര്‍ അഥവാ കൂലിപ്പട്ടാളക്കാര്‍ എന്നൊക്കെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. വളരെ ചെറിയ രാജ്യമായ ഖത്തര്‍ മാത്രമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് കരുതേണ്ട. വലിയ രാജ്യമായ തുര്‍ക്കിയും ഈ കാര്യത്തില്‍ ഒട്ടും മോശമല്ല. ഇതൊക്കെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ലോകോത്തര നിലവാരമുള്ള  ഖത്തര്‍ ആസ്‌പൈര്‍ അക്കാദമി തുടങ്ങി കളിക്കാരെ പരിശീലിപ്പിക്കാന്‍ ഖത്തറിനെ പ്രേരിപ്പിച്ചത്.

Tags: footballഫിഫ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.