Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

കാത്തുകാത്തിരുന്ന അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് ഇങ്ങെത്തി; 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ റിലീസ് പ്രൊമോ സോങ് നാളെ

ഇസ്രയേലിലും ഐസ് ലാന്‍റിലും ആദ്യമായി റിലീസ് ചെയ്യുന്ന മലയാള സിനിമയായി പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് മാറും.ബാംഗ്ലൂരിലും ചെന്നൈയിലും ദിവസങ്ങളോളം ഗോള്‍ഡ് ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2022, 08:43 pm IST
inMollywood

ഇസ്രയേലിലും ഐസ് ലാന്‍റിലും ആദ്യമായി റിലീസ് ചെയ്യുന്ന മലയാള സിനിമയായി പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് മാറും. 

സിനിമാ റിലീസില്‍ ഇത്രയ്‌ക്കധികം ട്വിസ്റ്റുകള്‍ ഇതാദ്യം

തന്റെ മനസ്സിലെ സങ്കല്‍പ്പങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തി ക്രാഫ്റ്റില്‍ വീണ്ടും വീണ്ടും വീണ്ടും   മിനുക്കുപണികള്‍ ചെയ്യുന്ന അല്‍ഫോണ്‍സ് പുത്രന്റെ വിചിത്ര സ്വഭാവമാണ് ഗോള്‍ഡ് എന്ന സിനിമയുടെ റിലീസ് ഇത്രയും നീട്ടിയത്. നിര്‍മ്മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ ജോസഫ് പറഞ്ഞത് സിനിമയില്‍ ധാരാളം ട്വിസ്റ്റുകള്‍ കണ്ടിട്ടുണ്ടെങ്കിലും സിനിമാ റിലീസില്‍ ഇത്രയ്‌ക്കധികം ട്വിസ്റ്റുകള്‍ കാണുന്നത് ഇതാദ്യമാണെന്നാണ്. എന്തായാലും ഡിസംബര്‍ ഒന്നിന് ഗോള്‍ഡ് തിയറ്ററുകളില്‍ എത്തുകയാണ്. 25ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗോള്‍ഡ് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപനം വന്നു കഴിഞ്ഞു.  

നയന്‍താരയും പൃഥ്വിരാജും ഒരു മുഴുനീള ഫീച്ചര്‍ സിനിമയില്‍ ഇതാദ്യം

ചിത്രത്തിന്റെ പ്രൊമോ സോംഗ് നാളെ (ബുധനാഴ്ച) റിലീസ് ചെയ്യും. പൃഥ്വിരാജും നയന്‍താരയുമാണ് ലീഡ് റോളുകളില്‍. തിയറ്റര്‍ റിലീസിന് ശേഷം ആമസോണ്‍ പ്രൈം ഇതിന്റെ ഒടിടി അവകാശം വാങ്ങിക്കഴിഞ്ഞു. 2023ല്‍ സൂര്യ ടിവിയാണ് ഈ ചിത്രം ടിവി പ്രേക്ഷകരില്‍ എത്തിക്കുക. നയന്‍താരയും പൃഥ്വിരാജും ഒരു മുഴുനീള ഫീച്ചര്‍ സിനിമയില്‍ താരജോഡിയായി എത്തുന്നത് ആദ്യമായാണെന്ന ആകാംക്ഷയും ചിത്രത്തിനുണ്ട്. അത്രയ്‌ക്ക് ആകാംക്ഷയോടെയാണ് ജനം ചിത്രം കാത്തിരിക്കുന്നത്.  

സൂപ്പര്‍ ഡൂപ്പര്‍ ചിത്രമായ പ്രേമത്തിന് ശേഷമുള്ള അല്‍ഫോണ്‍സ് പുത്രന്റെ സിനിമയാണ് ഗോള്‍ഡ്. അതുകൊണ്ട് തന്നെ ബോക്സോഫീസില്‍ തരംഗങ്ങളുണ്ടാക്കുന്ന ഒരു ചിത്രം തന്നെ പുറത്തിറക്കണമെന്ന് അല്‍ഫോണ്‍സ് പുത്രന് വാശിയുണ്ട്. മാത്രമല്ല, പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഗോള്‍ഡുമായി അല്‍ഫോണ്‍സ് പുത്രന്‍ എത്തുന്നത്.  

നല്ല സിനിമ തന്നത്താന്‍ പ്രൊമോട്ട് ചെയ്യുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

ബാംഗ്ലൂരിലും ചെന്നൈയിലും ദിവസങ്ങളോളം ഗോള്‍ഡ് ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ഴോണര്‍ (genre) വിഭാഗം ഏതെന്ന ചോദ്യത്തിന് ‘ഡാര്‍ക് ഹ്യൂമര്‍’ (Dark Humour- കറുത്തഫലിതം) എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയിരിക്കുന്ന ഉത്തരം. ഒരു ടീസര്‍ മാത്രമേ ഇത് വരെ പുറത്തിറങ്ങിയിട്ടുള്ളൂ. ഇന്ന് ഒരു സിനിമ പ്രൊമോഷന് നൂറായിരം വഴികളുണ്ട്. പ്രൊമോ വീഡിയോ, പാട്ട്, ലിറിക് വീഡിയോ….എന്നാല്‍ ഇതിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കുന്ന മറുപടി നല്ല സിനിമ തന്നത്താന്‍ അതിനെ പ്രോമോട്ട് ചെയ്യും എന്നാണ്. അതാണല്ലോ പ്രേമം എന്ന സിനിമയുടെ ചരിത്രവും. ഒരു പഞ്ചവാദ്യം പോലെ, പതിഞ്ഞ താളത്തില്‍ തുടങ്ങി മലയാളിമനസ്സുകളില്‍ ഒടുവിലൊടുവില്‍ കൊട്ടിക്കയറുകയായിരുന്നു പ്രേമം. നിവിന്‍ പോളിയെ സൂപ്പര്‍ ഹീറോ ആക്കി മാറ്റിയ ചിത്രം. ഒരു പ്രൊമോഷനുമില്ലാതെ നേടിയ വിജയം.  

ലിസ്റ്റിന്‍ ജോസഫിനെ കൂടാതെ നടന്‍ പൃഥ്വിരാജും ഗോള്‍ഡിന്റെ സഹനിര്‍മ്മാതാവാണ്. കഥ ഇഷ്ടപ്പെട്ട് മാത്രം നിര്‍മ്മാണത്തില്‍ പണമിറക്കുന്ന പൃഥ്വിരാജിന്റെ ചോയ്സുകള്‍ അധികം പൊട്ടിയിട്ടില്ല. 2022ല്‍ ജനഗണമന, കടുവ തുടങ്ങിയ വിജയങ്ങളുടെ ത്രില്ലില്‍ ഇനി ഗോള്‍ഡിലൂടെ മറ്റൊരു വിജയം കൊതിക്കുകയാണ്.  

സിനിമയുടെ കഥ

ഡേഞ്ചര്‍ ജോഷി, സുമംഗലി ഉണ്ണികൃഷ്ണന്‍ എന്നീ കഥാപാത്രങ്ങളെയാണ് പൃഥ്വിരാജും നയന്‍താരയും അവതരിപ്പിക്കുന്നത്. ഒരു മൊബൈല്‍ കട ഉടമയായ ജോഷി ഒരു പുതിയ കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളാണ് ഗോള്‍ഡ്.  റോഷന്‍ മാത്യു, ജാഫര്‍ ഇടുക്കി, ഷമ്മി തിലകന്‍, അജ്മല്‍ അമീര്‍, ലാലു അലക്സ്, ദീപ്തി സതി, സൈജു കുറുപ്പ്, ചെമ്പന്‍ വിനോദ് ജോസ്, ശാന്തി കൃഷ്ണ, ജഗദീഷ്, പ്രേംകുമാര്‍, വിനയ് ഫോര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ഗോള്‍ഡില്‍ ഉണ്ട്. . ഈയിടെ യു റേറ്റിംഗ് സര്‍ട്ടിഫിക്കറ്റും ഗോള്‍ഡ് നേടിക്കഴിഞ്ഞു. 

Tags: Alphonse Puthrenനയന്‍താരഐഎസ്goldഇസ്രായേല്‍Malayalamലിസ്റ്റിന്‍ സ്റ്റീഫന്‍Prithviraj Sukumaranപൃഥ്വിരാജ്‌Nayanthara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.