Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരത് ജോഡോ യാത്രയില്‍ രാഹുലിനെ സദ്ദാമിനെപ്പോലെ ആക്കി മാറ്റുന്നതെന്തിന് ? പിന്നില്‍ ആരെല്ലാം? പിആര്‍ പദ്ധതി വിജയിക്കുമോ?

ഭാരത് ജോഡോ യാത്രയുടെ പേരില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുന്ന രാഹുല്‍ ഗാന്ധിയെ കാഴ്ചയ്‌ക്ക് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത് ആരാണ്? കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇങ്ങിനെ ഒരു വിമര്‍ശനം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2022, 05:21 pm IST
inIndia

ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രയുടെ പേരില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുന്ന രാഹുല്‍ ഗാന്ധിയെ കാഴ്ചയ്‌ക്ക് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത് ആരാണ്? കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇങ്ങിനെ ഒരു വിമര്‍ശനം ഉന്നയിച്ചത്.  

“രാഹുല്‍ ഗാന്ധിയുടെ രൂപം ആകെ മാറി. ഈ പുതിയ രൂപത്തില്‍ പ്രശ്നമൊന്നുമില്ല. രൂപം മാറ്റാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് നെഹ്രുവിനെപ്പോലെയോ (ദിവസേന ഷേവ് ചെയ്ത് സുന്ദര രൂപമാണ് നെഹ്രുവിന്‍റേത്), അതല്ലെങ്കില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലോ പോലെ ആക്കിമാറ്റൂ. ഗാന്ധിജിയെപ്പോലെയുള്ള രൂപമാണെങ്കില്‍ കൂടുതല്‍ നല്ലത്. എന്തിനാണ് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത്?”- ഇതായിരുന്നു കഴിഞ്ഞ ദിവസം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ പ്രസംഗിച്ചപ്പോള്‍ ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയ വിമര്‍ശനം.  

ഭാരത് ജോഡോ യാത്ര തുടങ്ങിയതു മുതല്‍ ഒരു വലിയ നാടകീയ ഷോ പോലെയാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളെ ഇളക്കിമറിച്ചുള്ള ഒരു കാല്‍നട യാത്രയല്ല. പകരം കൃത്യമായ വൈകാരികത ഉണര്‍ത്തുന്ന രംഗങ്ങള്‍ ആസൂത്രണം ചെയ്തുള്ള യാത്രയാണ് നടക്കുന്നത്. ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളുടെ മനസ്സാക്ഷിയെ ഇളക്കിമറിക്കാമെന്ന പിആര്‍ ഏജന്‍സിയുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് പറയുന്നു. കര്‍ണ്ണാടകയില്‍ മഴ കൊണ്ട് പ്രസംഗിക്കുന്ന രാഹുല്‍, തുടങ്ങി കൃത്രിമ വൈകാരീക നിമിഷങ്ങളുടെ ചിത്രങ്ങളുണ്ടാക്കി അത് പ്രചരിപ്പിക്കുകയാണ് തന്ത്രം.  

രാഹുലിനെ സദ്ദാമിനെപ്പോലെ ആക്കുന്നതിന് പിന്നിലും ഈ പിആര്‍ ഏജന്‍സിയുടെ നിര്‍ദേശമാണെന്നറിയുന്നു. ഒരു രക്തസാക്ഷി പരിവേഷം സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം. അല്ലെങ്കില്‍ രാഹുലിന് യാത്രയുടെ ഭാഗമായി ദിവസേന ഷേവ് ചെയ്യാതെയും താടി ട്രിം ചെയ്യാതെയും പ്രസംഗവേദികളില്‍ രാഹുലിനെ എത്തിക്കുന്നതിന് പിന്നില്‍ വ്യക്തമായ ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.   ഈ യാത്രയ്‌ക്ക് പിന്നില്‍ ഒരു വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ മോദി വിരുദ്ധ ജേണലിസ്റ്റുകളുണ്ട്. മനുഷ്യാവകാശസംഘടനകളുണ്ട്. മതപരിവര്‍ത്തന ലോബികളുണ്ട്. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മോഹിക്കുന്ന ജിഹാദ് സംഘങ്ങളുണ്ട്. പൗരാവകാശ സംഘടനകളുമുണ്ട്. 

എന്നാല്‍ ഇത്തരം ഇമേജ് സൃഷ്ടികൊണ്ടൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടില്ല. രാഹുല്‍ യാത്ര തുടങ്ങിയ ശേഷം കോണ്‍ഗ്രസ് കൂടുതല്‍ ക്ഷീണിക്കുകയാണ്. രാജസ്ഥാനില്‍ ഗ്രൂപ്പ് യുദ്ധം അതിന്റെ പാരമ്യത്തിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് കൂറുമാറി. ഹിമാജല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മത്സരചിത്രത്തിലേ ഇല്ല. കേരളത്തില്‍ പോലും ശശി തരൂരിന്റെ നേതൃത്വത്തില്‍ ഹൈക്കമാന്‍റ് കേരളത്തില്‍ നിയോഗിച്ച നേതൃത്വത്തിനെതിരെ വലിയ പടയൊരുക്കമാണ് നടക്കുന്നത്. രാഹുല്‍ഗാന്ധിയും ജയ്റാം രമേശും വേണുഗോപാലും ഉള്‍പ്പെടെയുള്ള ഹൈക്കമാന്‍റ് നേതൃത്വത്തിന്റെ കണ്ണിലെ കരടായ ശശി തരൂര്‍ വൈകാതെ കോണ്‍ഗ്രസില്‍ നിന്നും പുറത്താകും. പക്ഷെ അതിന് മുന്‍പ് കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗത്തെ ശശി തരൂര്‍ കൂടെ നിര്‍ത്തുമെന്ന് കരുതാം.  

രാഹുല്‍ഗാന്ധിയുടെ രക്തസാക്ഷിയുടെ പരിവേഷമുള്ള ഇമേജ് പരിവര്‍ത്തനം കോടികള്‍ ചെലവഴിച്ച് സാധ്യമാക്കാമെന്ന മറ്റൊരു മണ്ടന്‍ പരീക്ഷണമായി ഭാരത് ജോഡോ യാത്ര മാറുകയാണ്.  

“രാഹുല്‍ ഗാന്ധിയെ സദ്ദാം ഹുസൈനെപ്പോലെ ആക്കുന്നതിന് പിന്നില്‍ ഇന്ത്യയെ മനസ്സിലാക്കാന്‍ കഴിയാത്ത നേതാക്കളാണ്. കാരണം കോണ്‍ഗ്രസ് സംസ്കാരം ഇന്ത്യന്‍ ജനതയുമായി അടുത്ത് നില്‍ക്കുന്ന ഒന്നല്ലല്ലോ”- ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു. 

ഇനി ഏതാണ് ഈ പൊളിറ്റിക്കല്‍ പിആര്‍ ഏജന്‍സി എന്ന് മാത്രമേ വെളിവാകാനുള്ളൂ. അതും വൈകാതെ പുറത്തുവരും. 

Tags: ഐഎസ്Rahul Gandhicongressഹിമന്ത ബിശ്വ ശര്‍മസദ്ദാം ഹുസൈന്‍ഭാരത് ജോഡോ യാത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.