Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലോകകപ്പിന് നാളെ കൊടിയേറ്റം; സസ്‌പെന്‍സുകള്‍ നിറച്ച ഉദ്ഘാടന ചടങ്ങ്; ആദ്യ മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടും

അല്‍ഖോറിലെ അല്‍ ബെയ്‌ത്ത് സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി. ലുസൈല്‍ സ്റ്റേഡിയം കഴിഞ്ഞാല്‍ ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയിരിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയമാണിത്. 60,000 കാണികളെ ഇവിടെ ഉള്‍ക്കൊള്ളാം.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Nov 19, 2022, 10:49 am IST
inFootball

ദോഹ: അറബ് മണ്ണില്‍ വിരുന്നെത്തിയ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ ദോഹയില്‍ തുടക്കം. ഇന്ത്യന്‍ സമയം രാത്രി 9.30ന് ആതിഥേയരായ ഖത്തര്‍-ഇക്വഡോറുമായി ഏറ്റുമുട്ടുന്നതോടെ 22-ാം ലോകകപ്പിന് തുടക്കം. അല്‍ഖോറിലെ അല്‍ ബെയ്‌ത്ത് സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി. ലുസൈല്‍ സ്റ്റേഡിയം കഴിഞ്ഞാല്‍ ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയിരിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയമാണിത്. 60,000 കാണികളെ ഇവിടെ ഉള്‍ക്കൊള്ളാം.

ഉദ്ഘാടന മത്സരത്തിന് മുന്‍പായി ഇന്ത്യന്‍ സമയം രാത്രി 7.30ന് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകുമെങ്കിലും കലാപരിപാടകള്‍ തുടങ്ങുന്നത് എട്ട് മണിയോടെ. ഖത്തറിന്റെ ചരിത്രവും പാരമ്പര്യവും തനിമയും ഉള്‍പ്പെടുന്ന കലാരൂപങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കും. അവയെന്തൊക്കെയാണെന്നത് സസ്‌പെന്‍സായി നിലനിര്‍ത്തിയിരിക്കുകയാണ് സംഘാടകര്‍.  

കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, അല്‍ ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദി കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി തുറന്നു. ഇന്ന് മുതല്‍ സജീവമാകുന്ന ഫിഫ ഫാന്‍സോണിന്റെ തയ്യാറെടുപ്പുകളും സുരക്ഷാ പരിശോധനയും വിലയിരുത്തുന്നതിനായ കഴിഞ്ഞ ദിവസം പരീക്ഷണ പരിപാടിയും സംഘടിപ്പിച്ചു. ഈ നിമിഷത്തിനായി കാത്തിരുന്ന ഫുട്ബോള്‍ ആരാധകര്‍ ഫാന്‍ സോണിലെ 188 ഹെക്ടറില്‍ പരന്നു കിടക്കുന്ന അല്‍ ബിദ്ദയിലേക്ക് ഒഴുകിയെത്തി. ഹയ്യാ കാര്‍ഡുള്ളവര്‍ക്കായിരുന്നു കര്‍ശന പരിശോധനയിലൂടെ പാര്‍ക്കിനുള്ളിലേക്ക് പ്രവേശനം അനുവദിച്ചത്.

ആകാശം തൊടുന്ന ഉയരത്തില്‍ കൂറ്റന്‍ സ്‌ക്രീനില്‍ അപ്പോഴേക്കും പാട്ടും ഡാന്‍സും തുടങ്ങിയിരുന്നു. തൊട്ടു താഴെയുള്ള വേദിയില്‍ നിറഞ്ഞാടുന്ന കാലകാരന്മാര്‍ക്ക് മുമ്പാകെ പലദേശക്കാര്‍ നിറഞ്ഞു. മെക്സിക്കോ, ടുണീഷ്യ, അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങി ലോകകപ്പില്‍ മാറ്റുരയ്‌ക്കുന്ന ടീമുകളുടെ ആരാധകര്‍ ഓരോ ഇടത്തായി കേന്ദ്രീകരിച്ച് പാട്ടിനൊപ്പം ചുവടുവച്ചു. 20,000 പേര്‍ പ്രവേശിച്ചതോടെ ഗേറ്റുകള്‍ അടഞ്ഞു. എങ്കിലും വൈകാതെ അകത്തു കയറാന്‍ കഴിയുമെന്ന കാത്തിരിപ്പില്‍ കോര്‍ണിഷിലെ തെരുവിലും അല്‍ ബിദ്ദ പാര്‍ക്കിന് പുറത്തുമായി ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിച്ച ശേഷം, കൂടുതല്‍ പേരെ പ്രവേശിപ്പിച്ച് ഫാന്‍ ഫെസ്റ്റിന്റെ ആഘോഷത്തിന് കൊടിയേറ്റമായി.

പോപ് സംഗീത ലോകത്തെ രാജാവ് മൈക്കല്‍ ജാക്സനുള്ള ആദരവായാണ് സംഗീത പരിപാടി അരങ്ങേറിയത്. മൈക്കല്‍ ജാക്സന്‍ ഷോകളിലൂടെ ലോകപ്രശസ്തിയാര്‍ജിച്ച റോഡ്രിഗോ ടീസറായിരുന്നു ‘ജാക്സ്ണ്‍ ട്രിബ്യൂട്ടിന്’ നേതൃത്വം നല്‍കിയത്. ഇന്ന് മുതല്‍ ഡിസംബര്‍ 18 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഫാന്‍ എന്‍ഗേജ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കും. ലോകകപ്പില്‍ ആദ്യമായാണ് ഫിഫ ഹോസ്റ്റ് കണ്‍ട്രി ഫാന്‍ എന്‍ഗേജ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 60 രാജ്യങ്ങളില്‍നിന്നായി 400ലധികം ഫാന്‍ ലീഡര്‍ ഇതിന്റെ ഭാഗമാണ്.

ഇന്നലെ ബെല്‍ജിയം, സ്പെയിന്‍, ജപ്പാന്‍, ക്രൊയേഷ്യ, ഘാന, കോസ്റ്ററിക്ക ടീമുകള്‍ ലോകകപ്പിനായി ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഇന്ന് ബ്രസീല്‍, കാമറൂണ്‍, പോര്‍ച്ചുഗല്‍, സെര്‍ബിയ, ഉറുഗ്വെ ടീമുകളും എത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.