Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാണംകെട്ടു; പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി; നിയമന പട്ടിക മരവിപ്പിച്ചു; തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പോലുമില്ലെന്ന് നിരീക്ഷണം

യുജിസി മാനദണ്ഡങ്ങളെ മറികടന്ന് കോടതിക്ക് ഒന്നും ചെയ്യാനാകില്ല. എട്ടു വര്‍ഷത്തെ അധ്യാപക പ്രവര്‍ത്തന പരിചയമാണ് യോഗ്യത. ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്ന പ്രവര്‍ത്തന പരിചയം തന്നെയാണ് യോഗ്യത. അല്ലാതെ, മറ്റു പദവികളില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കാനാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2022, 04:26 pm IST
inKerala

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമന പട്ടികയും ഹൈക്കോടതി മരവിപ്പിച്ചു. നിയമനം സംബന്ധിച്ച നടപടി ക്രമങ്ങള്‍ വീണ്ടും നടത്തണമെന്നും യോഗ്യതകള്‍ അടക്കം സെലക്ഷന്‍ കമ്മിറ്റി പുന:പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.  നിയമന അസോസിയേറ്റ് പ്രൊഫസറാകാനുളള യുജിസി യോഗ്യത പ്രിയയ്‌ക്കില്ലെന്ന് കോടതി വ്യക്തമാക്കി. യുജിസി മാനദണ്ഡങ്ങളെ മറികടന്ന് കോടതിക്ക് ഒന്നും ചെയ്യാനാകില്ല. എട്ടു വര്‍ഷത്തെ അധ്യാപക പ്രവര്‍ത്തന പരിചയമാണ് യോഗ്യത. ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്ന പ്രവര്‍ത്തന പരിചയം തന്നെയാണ് യോഗ്യത. അല്ലാതെ, മറ്റു പദവികളില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കാനാകില്ല. ആകെയുള്ള പ്രവര്‍ത്തന പരിചയം നോക്കിയാല്‍ പ്രിയയ്‌ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പോലുമില്ലെന്നും കോടതി നിരീക്ഷിച്ചു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍, ഗവേഷണ കാലയളവൊന്നും അധ്യാപന പരിചയമായി കണക്കാക്കാനാകില്ല. ചുരുക്കത്തല്‍ പരാതിക്കാര്‍ ഉന്നയിച്ച പോലെ നാലു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം പോലും പ്രിയയ്‌ക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രിയയെ പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് കാട്ടി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചേന്ദ്രന്റെ ബെഞ്ച് അംഗീകരിച്ചു.  

നിയമനത്തിനായുള്ള റിസര്‍ച് സ്‌കോര്‍ പ്രിയ വര്‍ഗീസിന്റേത് 156 ഉം, രണ്ടാം സ്ഥാനത്തുള്ള ജോസഫ് സ്‌കറിയയ്‌ക്ക് 651 പോയിന്റുമായിരുന്നു. തുടര്‍ന്ന് അഭിമുഖത്തിന് ശേഷം പ്രിയ ഒന്നാമതായി എത്തിയെന്നാണ്  പുറത്തുവന്ന വിവാരാവകാശ രേഖകള്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ നിയമന ഉത്തരവ് സംസ്ഥാന ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്.  

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ച മറ്റ് ഉദ്യോഗാര്‍ത്ഥികളില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ പ്രിയയ്‌ക്കായിരുന്നു. എന്നിട്ടും പ്രിയ റാങ്കില്‍ ഒന്നാമത് എത്തിയതാണ് വിവാദമായത്.  156 ആയിരുന്നു പ്രിയയുടെ റിസര്‍ച്ച് സ്‌കോര്‍. ലിസ്റ്റില്‍ രണ്ടാമതുള്ള ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആണ്. യുജിസി നിര്‍ദ്ദേശ പ്രകാരമുള്ള എട്ട് വര്‍ഷത്തെ അധ്യാപന പരിചയം പോലും പ്രിയയ്‌ക്കില്ല. രണ്ട് വര്‍ഷം സ്റ്റുഡന്റ്‌സ് ഡയറക്ടറായുള്ള പ്രവര്‍ത്തിച്ചതും കൂടി പരിഗണിച്ചാണ് എട്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമെന്ന മാനദണ്ഡം മറികടന്നത്.  സര്‍വ്വകലശാലയുടെ അഭിമുഖ പരീക്ഷയില്‍ ഒന്നാമത് എത്തിയത് പ്രിയയാണ്. അതാണ് പട്ടികയില്‍ അവര്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കാരണമായതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.  

അതേസമയം കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയതിന്റെ പാരിതോഷികമായാണ് അസോസിയേറ്റ് പ്രൊഫസര്‍ പട്ടികയില്‍ പ്രിയയ്‌ക്ക് ഒന്നാം സ്ഥാനം നല്‍കിയതെന്നാണ് ആരോപണമുയര്‍ന്നത്. തസ്തികയിലേക്കുള്ള അപേക്ഷ നല്‍കിയതിന് പിന്നാലെ അതിവേഗം തന്നെ സര്‍വ്വകലാശാല ഇന്റര്‍വ്യൂ നടത്തി ലിസ്റ്റ് പുറത്തിറക്കി അംഗീകാരം നല്‍കുകയായിരുന്നു. ഉടന്‍ നിയമനം വേണ്ട തസ്തിക ആയതിനാലാണ് ഈ നടപടിയെന്നാണ് വിസി ഡോ. ഗോപിനാഥന്‍ ഇതിന് മറുപടി നല്‍കിയിരുന്നത്.  

Tags: കേസ്ഹൈക്കോടതിപ്രിയ വര്‍ഗ്ഗീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.