Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കാന്‍ നീക്കവുമായി രാജ കുടുംബാംഗങ്ങള്‍, കരാറില്‍ ഏര്‍പ്പെട്ടു; കൈമാറ്റ വാര്‍ത്ത അവാസ്തവമെന്ന് കേരള സര്‍ക്കാര്‍

8.195 ഏക്കറിലെ ട്രാവന്‍കൂര്‍ ഹൗസ് ബംഗ്ലാവിന്റെ പകുതി ഉടമസ്ഥാവകാശവും ബെംഗളൂരുവിലെ 55 ഏക്കര്‍ വരുന്ന സ്ഥലവും വില്‍ക്കാമെന്നാണ് കരാര്‍. എന്നാല്‍ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കേരള സര്‍ക്കാരിന്റെ എതിര്‍പ്പില്ലാരേഖയും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ലഭിക്കണമെന്നും കരാറില്‍ പ്രതിപാദിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 10:27 am IST
inIndia

ന്യൂദല്‍ഹി : കേരള സര്‍ക്കാരിന്റെ കൈവശമുള്ള ദല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വില്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ബെംഗളൂരുവിലുള്ള ഒരു വിഭാഗം ചെന്നൈയിലെ സഹാന റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ബില്‍ഡേഴ്‌സ് എന്ന കമ്പനിക്ക് കൈമാറുന്നതിനായി 250 കോടി രൂപയുടെ വില്‍പ്പനക്കരാറിലേര്‍പ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.  

ഇതു പ്രകാരം 8.195 ഏക്കറിലെ ട്രാവന്‍കൂര്‍ ഹൗസ് ബംഗ്ലാവിന്റെ പകുതി ഉടമസ്ഥാവകാശവും ബെംഗളൂരുവിലെ 55 ഏക്കര്‍ വരുന്ന സ്ഥലവും വില്‍ക്കാമെന്നാണ് കരാര്‍. എന്നാല്‍ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കേരള സര്‍ക്കാരിന്റെ എതിര്‍പ്പില്ലാരേഖയും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ലഭിക്കണമെന്നും കരാറില്‍ പ്രതിപാദിക്കുന്നുണ്ട്. രാജകുടംബത്തിലെ 17 പേരാണ് കരാറിലെ കക്ഷികള്‍. ഇതില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന വേണുഗോപാല്‍ വര്‍മയെയാണ് നടപടിക്രമങ്ങള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണിയായി കരാറില്‍ ഒപ്പുവെച്ചവര്‍ നിയമിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഒരു താഴ്വഴിയില്‍ കവടിയാര്‍ കൊട്ടാരത്തിനൊപ്പം തങ്ങള്‍ക്കും ദല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസില്‍ അവകാശമുണ്ടെന്ന് കരാറില്‍ ഒപ്പുവെച്ചവര്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്.  

എന്നാല്‍ ട്രാവന്‍കൂര്‍ ഹൗസ് കൈമാറുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ അവാസ്തവമാണെന്നു സംസ്ഥാന സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്ത് എത്തി. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ട്രാവന്‍കൂര്‍ ഹൗസ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ളതാണ്. കെട്ടിടത്തിന്റെ പൈതൃകത്തനിമ നിലനിര്‍ത്തി കേരളീയ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും പൊതുഭരണ വിഭാഗം അറിയിച്ചു.  

കഴിഞ്ഞമാസം 21-നാണ് ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കുന്നതിനായി രാജകുടുംബാംഗങ്ങളു ചെന്നൈയിലെ സ്വകാര്യ കമ്പനിയും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത്. രജിസ്റ്റര്‍ചെയ്ത ഈ കരാര്‍പ്രകാരം മുന്‍കൂറായി ഒരുകോടിരൂപ നല്‍കിയതായും ബാക്കി 249 കോടിരൂപ ആറുമാസത്തിനുള്ളില്‍ നല്‍കണമെന്നും കരാറില്‍ വ്യക്തമാക്കുന്നു. എന്തെങ്കിലും കാരണവശാല്‍ വില്‍പ്പന നടക്കാതെവന്നാല്‍ കരാര്‍ റദ്ദാക്കാമെന്നും അപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മുന്‍കൂറായി വാങ്ങിയ പണം തിരിച്ചുനല്‍കണമെന്നും ഇതില്‍ പറയുന്നുണ്ട്.  

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു 2019 ല്‍ തിരുവിതാംകൂര്‍ രാജകുടുംബം അവകാശവാദം ഉയര്‍ത്തിയിരുന്നതാണ്. ദല്‍ഹിയിലെ കപൂര്‍ത്തല പ്ലോട്ടിന്റെയും ട്രാവന്‍കൂര്‍ ഹൗസിന്റെയും ഉടമസ്ഥാവകാശം തിരികെ ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബം കേന്ദ്ര സര്‍ക്കാരിനു കത്തു നല്‍കിയെങ്കിലും ഈ സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിന് തന്നെയാണെന്നായിരുന്നു അന്ന് ഔദ്യോഗിക മറുപടി നല്‍കിയത്. എന്നാല്‍ 14 ഏക്കറോളം വരുന്ന 2 ഭൂമിയിലും സര്‍ക്കാരിനു കൈവശാവകാശം മാത്രമേയുള്ളൂവെന്നാണ് കൊട്ടാരത്തിന്റെ നിലപാട്.  

അതേസമയം ദല്‍ഹി ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥതയില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ സര്‍ക്കാരിന്റെ കൈവശമില്ല. ഇക്കാര്യം സംബന്ധിച്ച സര്‍ക്കാരിന്റെ കത്ത് പുറത്തുവന്നു. ട്രാവന്‍കൂര്‍ ഹൗസിന്റെ പൂര്‍ണ ഉടമസ്ഥത സര്‍ക്കാരിന്റെ കൈവശമാണെന്നും ഇത് വില്‍ക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. പിന്നാലെ ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ലാന്‍ഡ് ഡെവലപ്പ്മെന്റ് ഓഫീസിനെ സമീപിച്ച കത്ത് പുറത്തായതോടെ ഉടമസ്ഥത സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ വാദങ്ങള്‍ പൊള്ളയാണെന്ന് പുറത്തുവന്നത്.

Tags: keralahouseകേരള സര്‍ക്കാര്‍Travancore Palace
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.