Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലിസിന്റെ പടിയിറക്കവും ബ്രിട്ടനിലെ പ്രതിസന്ധിയും

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ബ്രിട്ടന്റെ മാത്രമായ ആഭ്യന്തരപ്രശ്‌നമാണെന്ന് വിദഗ്ധര്‍ കരുതുന്നില്ല. യൂറോപ്പിനെ പൊതുവായി ബാധിക്കുന്ന പ്രശ്‌നമാണിത്. റഷ്യയും ഉക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം പലതരത്തില്‍ പല രാജ്യങ്ങളെയും ബാധിക്കുന്നു എന്നത് വാസ്തവമാണ്. ഇവിടെയാണ് ദേശീയ താല്‍പര്യത്തിന് മുന്‍ഗണന നല്‍കി ഇന്ത്യ സ്വീകരിച്ച നയത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 22, 2022, 05:00 am IST
inEditorial

കഷ്ടിച്ച് ഒന്നര മാസം മാത്രം അധികാരക്കസേരയിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പടിയിറങ്ങിയതോടെ ആ രാജ്യം പുതിയ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിപദം വഹിച്ചയാള്‍ എന്ന ബഹുമതി മാത്രമാണ് ലിസിന് അവകാശപ്പെടാനുള്ളത്. ഇക്കാര്യത്തില്‍ ലിസിന്റെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കാവുന്ന ജോര്‍ജ് കാനിങ്ങിന് നാലു മാസത്തോളം ബ്രിട്ടന്റെ പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവുതന്നെയായിരുന്ന കാനിങ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. സ്ഥാനം ഏറ്റെടുത്തെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെയാണ് കാനിങ്ങിന് രാജിവയ്‌ക്കേണ്ടിവന്നതെങ്കില്‍, സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷത്തിലേറെ അവശേഷിക്കെയാണ് ലിസിന്റെ പടിയിറക്കം. അപവാദങ്ങളും പ്രതിസന്ധികളും നിരന്തരം വേട്ടയാടിയതിനെത്തുടര്‍ന്നാണ് ലിസിന്റെ മുന്‍ഗാമി ബോറിസ് ജോണ്‍സണ് രാജിവയ്‌ക്കേണ്ടിവന്നത്. ഒരു ഡസനോളം മന്ത്രിമാര്‍ രാജിവച്ചതോടെ ജോണ്‍സനെതിരെ അട്ടിമറി നടക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ വിട്ടുപോരുന്ന ബ്രെക്‌സിറ്റ് അംഗീകരിച്ചതിനുശേഷമാണ് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ജോണ്‍സണ്‍ പ്രധാനമന്ത്രിയായത്. പക്ഷേ രാജ്യം പ്രതിസന്ധികളില്‍നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങുകയായിരുന്നു. കൊവിഡ് മഹാമാരിയുടെ വരവോടെ ജോണ്‍സന് ഒന്നും ചെയ്യാന്‍ കഴിയാതെ വന്നു.

കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടതാണ് ബോറിസ് ജോണ്‍സന്റെ രാജി അനിവാര്യമാക്കിയത്. ഒന്നിലധികം തവണ കൊവിഡ് ബാധിച്ച ജോണ്‍സണ്‍ ഒരു ഘട്ടത്തില്‍ മരണത്തെ മുഖാമുഖം കണ്ടു. അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും ഭരണത്തിന്റെ തിരിച്ചടികളെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ല. ജോണ്‍സന്റെ പിന്‍ഗാമിയായെത്തിയ ലിസ് ട്രസിനും ഒരര്‍ത്ഥത്തില്‍ ഇതേ വിധിതന്നെയാണ് നേരിടേണ്ടിവന്നത്. രാജ്യത്തെ സാമ്പത്തികക്കുഴപ്പങ്ങളില്‍നിന്ന് രക്ഷപ്പെടുത്തുമെന്നുള്ള പ്രഖ്യാപനവുമായാണ് ലിസ് പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടിയതും, ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ മറികടന്ന് പ്രധാനമന്ത്രിപദത്തിലെത്തിയതും. പക്ഷേ പ്രതിസന്ധി പരിഹരിക്കാന്‍ വന്‍തോതില്‍ നികുതി വെട്ടിക്കുറച്ചതും സബ്‌സിഡി അനുവദിച്ചതും രോഗത്തെക്കാള്‍ മാരകമായ ചികിത്‌സയായി. ഇന്ത്യയിലെ ചില രാഷ്‌ട്രീയകക്ഷികളെപ്പോലെ സൗജന്യങ്ങള്‍ വാരിവിതറി കയ്യടി നേടാന്‍ നോക്കിയത് തിരിച്ചടിയാവുകയും, ലിസിന്റെ  ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിന് രാജിവയ്‌ക്കേണ്ടിയും വന്നു. വെട്ടിക്കുറച്ച നികുതികള്‍ പുനഃസ്ഥാപിച്ചെങ്കിലും എതിര്‍പ്പിന് കുറവുണ്ടായില്ല. ഔദ്യോഗികരേഖ സ്വകാര്യ മെയില്‍ വഴി അയച്ചത് വലിയ വിവാദമായതോടെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാനും രാജിവയ്‌ക്കേണ്ടിവന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും ലിസ് കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു. വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തതുകൊണ്ടാണ് രാജിവയ്‌ക്കുന്നതെന്ന് ഏറ്റുപറയുന്നുണ്ടെങ്കിലും ഭരണത്തിലെ പരിചയക്കുറവാണ് ലിസിന് വിനയായതെന്ന് വിലയിരുത്താം. എന്നാലും കഴിവില്ലായ്‌മ അംഗീകരിച്ച്  രാജിവയ്‌ക്കാന്‍ കാണിച്ച ആര്‍ജവത്തെ അഭിനന്ദിക്കേണ്ടതുണ്ട്.

പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ പ്രധാനമന്ത്രിസ്ഥാനത്ത് തുടരുന്ന ലിസ് ട്രസിന്റെ പിന്‍ഗാമിയായി ആരു വരുമെന്നാണ് ബ്രിട്ടനും ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രിസ്ഥാനത്തേക്ക് ലിസിനോട് മത്‌സരിച്ച് പരാജയപ്പെട്ട ഋഷി സുനകിന് സാധ്യത കല്‍പ്പിക്കുന്നവരുണ്ട്. പക്ഷേ രാഷ്‌ട്രീയത്തിലെ അനുഭവക്കുറവിന്റെ പ്രശ്‌നം ലിസിനെപ്പോലെ സുനകിനുമുണ്ട്. ഒരിക്കല്‍ ധനമന്ത്രിയായിരുന്നെങ്കിലും ഇപ്പോഴത്തെ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ ലിസിന്റെ കയ്യിലില്ലാത്ത മാന്ത്രികവടിയൊന്നും സുനകിനില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മറ്റു ചില നേതാക്കളുടെ പേരുകളും സാധ്യതാപട്ടികയിലുണ്ടെങ്കിലും മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍തന്നെ തിരിച്ചുവരുമെന്ന വാര്‍ത്തകള്‍ സജീവമാണ്. വീണ്ടും മത്‌സരിക്കാന്‍ ജോണ്‍സന് തടസ്സവുമില്ല. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ബ്രിട്ടന്റെ മാത്രമായ ആഭ്യന്തരപ്രശ്‌നമാണെന്ന് വിദഗ്ധര്‍ കരുതുന്നില്ല. യൂറോപ്പിനെ പൊതുവായി ബാധിക്കുന്ന പ്രശ്‌നമാണിത്. റഷ്യയും ഉക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം പലതരത്തില്‍ പല രാജ്യങ്ങളെയും ബാധിക്കുന്നു എന്നത് വാസ്തവമാണ്. ഇവിടെയാണ് ദേശീയ താല്‍പര്യത്തിന് മുന്‍ഗണന നല്‍കി ഇന്ത്യ സ്വീകരിച്ച നയത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. ബ്രിട്ടനുള്‍പ്പെടെ പല യൂറോപ്യന്‍ രാജ്യങ്ങളിലെതിനെക്കാള്‍ എത്രയോ ഇരട്ടി ജനസംഖ്യയും പ്രശ്‌നങ്ങളുമുള്ള ഇന്ത്യ കൊവിഡ്കാല സാമ്പത്തിക പ്രതിസന്ധിയെ വിജയകരമായി തരണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സാമ്പത്തിക സുസ്ഥിരത അവകാശപ്പെട്ടിരുന്ന രാജ്യങ്ങള്‍ക്ക് അതിന് കഴിയാത്തത്. ഒരുകാലത്ത് ലോകത്തെ വിദൂരകോണുകളെപ്പോലും സ്വന്തം ഭരണത്തിനു കീഴില്‍ കൊണ്ടുവന്നിരുന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ വക്താക്കളുടെ ഇപ്പോഴത്തെ അവസ്ഥ കൗതുകകരമാണ്. അത് എന്തായിരുന്നാലും ബ്രിട്ടന്റെ പുതിയ ഭരണാധികാരിക്കുവേണ്ടി കാത്തിരിക്കാം.

Tags: crisisBritainലിസ് ട്രസ്സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.